പുതിയ കാർ വാങ്ങുകയാണോ? ഇക്കാര്യങ്ങൾ അറിഞ്ഞാൽ ഉപകാരപ്പെടും

ഇവിടെ  എഴുതാൻ ഉദ്ദേശിക്കുന്ന കാര്യം പുതിയ കാർ വാങ്ങുന്നവർക്ക് പ്രത്യേകിച്ച് സാധാരണക്കാർക്ക്  സഹായകമാകുന്ന ചില നിർദ്ദേശങ്ങൾ ആണ്. മാക്സിമം ഒരു സാധാരണക്കാരനായ ആള് ഒരു കാർ വാങ്ങുമ്പോൾ സാമ്പത്തിക പ്രതിസന്ധി വരാത്ത രീതിയിൽ താങ്ങാൻ കഴിയുന്ന രീതിയിൽ നല്ല ഒരു കാർ നല്ല ഒരു സമയത്ത് നല്ല രീതിയിൽ എങ്ങനെ വാങ്ങണം എന്നാണ് ഞാൻ പറയുന്നത്. ബുദ്ധിപൂർവ്വം ഇങ്ങനെ വാങ്ങിയാൽ കുറെയൊക്കെ വലിയ കുഴപ്പമില്ലാതെ വണ്ടി കൊണ്ട് നടക്കാൻ പറ്റും. അപ്പോൾ നമുക്ക് വായിക്കാൻ തുടങ്ങാം അല്ലേ 👍

അതിൽ ഒന്നാമത്തെ ഒരു പ്രധാന കാര്യം പറയാനുള്ളത് നാം എപ്പോഴും ഒരു പുതിയ കാർ അല്ലെങ്കിൽ ഒരു പുതിയ വാഹനം വാങ്ങുമ്പോൾ അത് ഇന്ത്യയിലെ തന്നെ ടോപ് ടെൻ കാറ്റഗറിയിൽ വരുന്ന അതായത് ആദ്യത്തെ 10 സ്ഥാനങ്ങളിൽ വരുന്ന ഏതെങ്കിലും ഒരു വാഹനം എടുക്കാൻ ആയിട്ട് പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെ എടുത്താലുള്ള ഗുണം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ അത് വർഷങ്ങളായിട്ട് വിപണിയിൽ നല്ല പഴക്കവും താഴക്കവും ഉള്ള ട്രാക്ക് റെക്കോർഡ് ഉള്ള എല്ലാവരാലും സർവ സമ്മതനായിരിക്കുന്ന ഒരു വാഹനമായിരിക്കും. അപ്പോ അത് എടുക്കുമ്പോൾ ഉള്ള ഒരു പ്രധാന ഗുണം എന്താണെന്ന് വെച്ചാൽ നന്നാക്കാൻ അല്ലെങ്കിൽ maintenance cost അതുമല്ലെങ്കിൽ അതിന്റെ ഏതെങ്കിലും പാർട്സ് വാങ്ങാൻ മാർക്കറ്റിൽ എളുപ്പമായിരിക്കും . അതുകൊണ്ടായിരിക്കും ഇതിന് നല്ല യൂസർ റിവ്യൂ അല്ലെങ്കിൽ sales after service , റീസെയിൽ വാല്യൂ, കസ്റ്റമർ കെയർ ഇങ്ങനെയുള്ള പലതരം കാര്യങ്ങളെ ആശ്രയിച്ച് നാം ഈ വാഹനങ്ങൾക്ക് റേറ്റിംഗ് കൊടുക്കുന്നത് . അപ്പോ അങ്ങനെ ഇന്ത്യയിലെ മൊത്തം ആളുകൾ വാങ്ങിയതിൽ നിന്നും ഉണ്ടായിരിക്കുന്ന അഭിപ്രായങ്ങൾ ആണ് ഈ ടോപ് ടെൻ വാഹനങ്ങളിൽ റിഫ്ലെക്റ്റ് ചെയ്യുന്നത്.

അപ്പോൾ എണ്ണമാണ് നമ്മൾ ഇവിടെ നോക്കുന്നത്. ഓരോ വർഷവും ഇതിൽ വ്യത്യാസം വരാം. ഇവിടെ നമുക്ക് ഈ വർഷത്തെ ലേറ്റസ്റ്റ് ആയിട്ടുള്ള ഒരു ട്രെൻഡ് നോക്കാം. ഇൻറർനെറ്റിൽ നിന്നുള്ള ഒരു റിപ്പോർട്ടിന്റെ അതായത്  ജൂൺ 2024 റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ നമ്മൾ നോക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഇവിടെ എഴുതുന്നത്. 

അതായത് മാരുതിയുടെ വാഹനങ്ങളിൽ 6 എണ്ണം ഈ ടോപ്പ് 10നിൽ വരുന്നുണ്ട്. ഹ്യൂണ്ടായിയുടെ ഒരു കാർ മാത്രമേ വരുന്നുള്ളൂ. അതുപോലെ ടാറ്റ കമ്പനിയുടെ 2 എണ്ണം വരുന്നുണ്ട്. പിന്നെ മഹീന്ദ്രയുടെ ഒരെണ്ണവും വരുന്നുണ്ട്. അങ്ങനെ മൊത്തം 10 എണ്ണമാണ് നമ്മൾ വിശകലനത്തിന് എടുക്കുന്നത്. 

ജൂൺ മാസത്തിൽ കുതിച്ചു കയറി നിൽക്കുന്നത് ടാറ്റയുടെ പഞ്ച് ആണ്. ടാറ്റയുടെ പഞ്ച് ഈ ജൂൺ മാസം 2024 വിറ്റത് 18,238 യൂണിറ്റുകളാണ്. 

രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് മാരുതിയുടെ സ്വിഫ്റ്റ് ആണ്. അത് 16422 യൂണിറ്റാണ് വിറ്റത്

അതേസമയം എസ് യു വി യുടെ കാര്യം വരുമ്പോഴേക്കും ക്രട്ടയാണ്റെ റിക്കോഡുമായിട്ട് നിൽക്കുന്നത് 16293 യൂണിറ്റാണ്. 
ഇതിന് തൊട്ടു പിറകിൽ ആയിട്ട് മാരുതിയുടെ എർട്ടിഗ ഉണ്ട്. ഇത് 15902  യൂണിറ്റ് ആണ് വിപണിയിൽ ഇറങ്ങിയത്. 

ഇതിനും പിറകിൽ ആയിട്ട് ഇറങ്ങിയത് മാരുതിയുടെ ബലെനോ ആണ് ഇത് 14895 യൂണിറ്റാണ് ഈ ജൂൺ മാസത്തിലെ റിപ്പോർട്ട് അനുസരിച്ച് ഇറങ്ങിയത്. 
ആറാം സ്ഥാനത്ത് നിൽക്കുന്ന വണ്ടി മാരുതിയുടെ വാഗൺ ആർ ആണ്. പല വർഷങ്ങളിലും നമ്പർവൺ സ്ഥാനത്തായിരുന്ന വാഗണാർ ഇത്തവണ പിന്തള്ളിപ്പോയി. 13790 യൂണിറ്റ് ആണ് ഇറങ്ങിയത്. 


ഏഴാം സ്ഥാനത്ത് നിൽക്കുന്നത് maruti യുടെ തന്നെ ഡിസൈർ ആണ്. 13421 യൂണിറ്റാണ് ഈ ജൂൺ മാസത്തെ സെയിൽസ് റിപ്പോർട്ട് അനുസരിച്ച് വിപണിയിൽ ഇറങ്ങിയത്. 


എട്ടാം സ്ഥാനത്ത് വരുന്നത് മാരുതിയുടെ എസ്‌യുവി ആണ്. ബ്രൈസ്സ 13,172 യൂണിറ്റുകളാണ് ഇറങ്ങിയത്. 


ഒമ്പതാം സ്ഥാനത്ത് വരുന്നത് മഹേന്ദ്രയുടെ എസ് യു വി സ്കോർപിയോ ആണ്. 12307 യൂണിറ്റ് ആണ് ഇറങ്ങിയത്.


പത്താമത്തെ വാഹനം ടാറ്റയുടെ തന്നെ നെക്സോണാണ് . നെക്സോണിന്റെ റാഞ്ചിയും മുൻ വർഷങ്ങളെ അപേക്ഷിച്ച് താഴോട്ട് ഇറങ്ങിയിട്ടുണ്ട്.12, 066 യൂണിറ്റ് ആണ് ഈ ജൂൺമാസം വിൽക്കാൻ പറ്റിയത്
 


ഈ മുകളിൽ പറഞ്ഞ രീതിയിൽ നിങ്ങൾ വാഹനം വാങ്ങുമ്പോൾ നോക്കി വാങ്ങുകയാണെങ്കിൽ വളരെ നല്ലതായിരിക്കും. കാരണം വിശ്വാസതയുണ്ട്, വർഷങ്ങളായി നല്ല പ്രശസ്തിയിൽ നിൽക്കുന്ന വാഹനങ്ങൾ ആണ് അതുപോലെ വളരെക്കുറവ് മെയിന്റനൻസ് ആയിരിക്കും ഷോറൂം സർവീസ് ഒക്കെ വളരെ നല്ല രീതിയിൽ ആയിരിക്കും നല്ല ബ്രാൻഡ് വാല്യു ഉണ്ട് റീസെയിൽ വാല്യൂവും കിട്ടുന്നതായിരിക്കും റിപ്പയർ ചെയ്യുവാനുള്ള എളുപ്പം ഡീലർഷിപ്പ് ആയിട്ടുള്ള ഡീലിംഗ് അതിലുള്ള പല ഗുണമേന്മകളും അങ്ങനെ പലതരം കാര്യങ്ങളെ അപേക്ഷിച്ചാണ് ഒരു വാഹനം ടോപ് ടെൻഇൽ വരുന്നത്. നിങ്ങൾ ഏതു മാസമാണോ വാഹനം വാങ്ങുവാൻ തീരുമാനിക്കുന്നത് അതേമാസത്തെയോ അതിനു മുൻപത്തെ മാസത്തെയോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണം വാഹനം വാങ്ങിക്കാൻ.

ഇതുപോലെ തന്നെയാണ് നമ്മൾ വീട്ടിലോട്ട് ഏതൊരു സാധനം വാങ്ങിക്കുമ്പോഴും. ഒന്നാമതായി പാർട്സിന്റെ അവൈലബിലിറ്റി, അതിന്റെ സർവീസ്, കസ്റ്റമർ കെയർ, അങ്ങനെ പലതരം സേവനങ്ങൾ. ഇതെന്നെ ഇതെല്ലാം ഒത്തിണങ്ങി നമ്മുടെ തൊട്ടടുത്തുതന്നെ ഉണ്ടായാൽ മാത്രമേ നമുക്ക് ഇങ്ങനെയുള്ള സാധനങ്ങളും വണ്ടികളും വളരെ കോസ്റ്റ് കുറച്ച് ഉപയോഗിക്കാൻ എത്ര കുറച്ച് ഓഫറിൽ കിട്ടിയാലും കുറഞ്ഞ സെയിൽസ് ഉള്ള വണ്ടികളും സാധനങ്ങളും അങ്ങനെ വന്നാൽ ഇടുക്കിയിലുള്ള ഒരാൾക്ക് ചിലപ്പോൾ എറണാകുളം വരേണ്ടി വന്നേക്കാം എന്തെങ്കിലും ഒരു പ്രശ്നം അപ്പോ ഈ മുകളിൽ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ എപ്പോഴും ചിന്തിക്കുക.

നന്ദി


അഭിപ്രായങ്ങള്‍