സത്യം പറഞ്ഞാൽ പെട്രോളിന്റെ വില കൂടുതലായതുകൊണ്ട് മാത്രമാണ് ഞാൻ ഒക്കെ ഇന്ന് ഇലക്ട്രിക് വണ്ടി ഉപയോഗിക്കുന്നത്. വണ്ടി വാങ്ങിച്ച സമയത്തൊക്കെ ഒത്തിരി ഒത്തിരി പ്രശ്നങ്ങൾ എനിക്ക് ഉണ്ടായി. പലരും പറഞ്ഞു എൻറെ വണ്ടി. 🤔ഇപ്പോഴാ ഓർത്തത് ഞാൻ ഒരു കാര്യം പറഞ്ഞില്ല എൻറെ വണ്ടി ബജാജിന്റെ ചേതക് ഇലക്ട്രിക് സ്കൂട്ടർ ആണ് കേട്ടോ. ഇനി ഞാൻ ബാക്കി പറയാം .😁. പലതവണയായിട്ട് ഒത്തിരി പണികിട്ടി . കുറച്ചു ദിവസങ്ങൾ എനിക്ക് ഓഫീസിൽ പോകാൻ സാധിച്ചില്ല, വണ്ടി വഴിയിൽ ഇടയ്ക്കിടയ്ക്ക് ഓഫ് ആകുന്നു, അതുപോലെതന്നെ ഓടിക്കൊണ്ടിരിക്കുമ്പോൾ വണ്ടി ഒറ്റയടിക്ക് നിൽക്കുന്നു ഇതൊക്കെ സംഭവിക്കുന്നത് അഞ്ചാറു ഇതൊക്കെ സംഭവിക്കുന്നത് അഞ്ചാറു സെക്കൻഡുകൾക്ക് അകത്താണ് എന്നിട്ട് അതേസമയം ന്യൂട്രലായി മുമ്പോട്ട് പോക്കാണ്, ഓഫീസിൽ പോയി വന്നു കഴിയുമ്പോൾ ഞാൻ വണ്ടി ചാർജ് ചെയ്യും ചാർജ് ചെയ്തു കഴിഞ്ഞ് വണ്ടി ഒന്ന് ഓണാക്കാൻ നോക്കിയാൽ ഓൺ അകത്തേയില്ല. ഞാൻ കഴിഞ്ഞ ഫെബ്രുവരി ആണ് വണ്ടി വാങ്ങിച്ചത്. ഈ ബ്ലോഗ് എഴുതുന്ന സമയത്ത് വണ്ടി 6600 കിലോമീറ്റർ ആയിട്ടുണ്ട്. എൻറെ കുറെ എക്സ്പീരിയൻസുകൾ ഉണ്ട് അതൊക്കെ ആണ് ഞാൻ ഇന്നിവിടെ എഴുതുന്നത്.
വണ്ടി എങ്ങനെ ഓടിക്കണം എന്നതിനെപ്പറ്റി ഒരു ബ്ലോഗ് എഴുതണമെന്ന് ഞാൻ കുറെ നാളായിട്ട് ആലോചിച്ചു കൊണ്ടിരുന്നു. ഇന്നാണ് അതിന് സമയം കിട്ടിയത്.
1. 🛵 എയർ പ്രഷർ
ഒന്നാമതായി നമ്മുടെ വണ്ടിയുടെ എയർ പ്രഷർ കറക്റ്റ് ആയിട്ട് ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ചെക്ക് ചെയ്യണം. കുറഞ്ഞത് ഡെയിലി 40 കിലോമീറ്റർ എങ്കിലും ഓടുന്ന വണ്ടി ആയിരിക്കണം.
2. ആക്സിലറേഷൻ രീതി🛵🙏😄
വണ്ടി ഓടുമ്പോൾ ആക്സിലറേറ്റർ ഫുൾ ആയിട്ട് കൊടുക്കരുത്. അതായത് ഒരു ഉദാഹരണം പറഞ്ഞാൽ ഒരു കയറ്റം ആണെങ്കിൽ ആക്സിലറേറ്റർ വളരെ പതുക്കെ തിരിച്ച് ഒന്നോ രണ്ടോ പോയിന്റ് മാത്രം കൊടുക്കുക. കയറ്റത്തിന്റെ രീതി അനുസരിച്ച് വീണ്ടും വേണമെങ്കിൽ കൊടുക്കുക. പിരിച്ചു പിടിച്ചു കൊണ്ടിരിക്കരുത്. ബാറ്ററി പെട്ടെന്ന് ഇറങ്ങി പോകും.
ഇനി അഥവാ ഇറക്കത്തിൽ പോവുകയാണെങ്കിൽ ആദ്യം ഒന്ന് ആക്സിലേറ്റർ ഒന്നോ രണ്ടോ പോയിന്റ് പിരിക്കുക. അങ്ങനെ പിരിക്കുമ്പോൾ വണ്ടിയുടെ സ്പീഡ് കൂടും. വീണ്ടും സ്പീഡ് കൂട്ടണമെങ്കിൽ വീണ്ടും അതേ രീതിയിൽ മുന്നോട്ട് കൂട്ടരുത് ഒന്ന് അയയ്ക്കണം പഴയ രീതി വരും എന്നിട്ട് ഒന്നൂടെ ഒന്ന് പിരിക്കുക. ഓർക്കുക നമ്മൾ ആദ്യം തിരിച്ചില്ലേ അത്രയുമേ പിരിക്കാവുള്ളൂ. അപ്പോൾ 25 കിലോമീറ്റർ സ്പീഡിൽ ഓടുന്ന വണ്ടി 45 കിലോമീറ്റർ സ്പീഡിലോട്ട് ആകും. വെറുതെ പെട്രോൾ വണ്ടി ഓടിക്കുന്നത് പോലെ കൈ കൊടുക്കേണ്ട യാതൊരു കാര്യവുമില്ല. ബജാജിനെ 127 കിലോമീറ്റർ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഞാൻ മുഴുവനായിട്ട് ഓടിച്ചു നോക്കിയിട്ടില്ല എങ്കിലും ഒരു കാൽക്കുലേഷനിൽ ഏറ്റവും കുറഞ്ഞത് 120 കിലോമീറ്റർ പോകും.
3. പെട്രോൾ വണ്ടി പോലെ ഇലക്ട്രിക് വണ്ടി ഉപയോഗിക്കരുത് 😬😬🥸
👇👇👇
വേറൊരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് പറഞ്ഞാൽ പെട്രോൾ വണ്ടി ഉപയോഗിക്കുന്നതുപോലെ നമ്മുടെ ഇലക്ട്രിക് വണ്ടി ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല. ഞാനതിന് ഒരു ഉദാഹരണം പറയാം ഇപ്പോൾ നമ്മൾ ഒരു മാർക്കറ്റിലോട്ട് പോവുകയാണ് അപ്പോൾ ദാ എൻറെ സുഹൃത്ത് അവൻറെ വീടിൻറെ മുമ്പിൽ നിൽക്കുന്നു. അവൻ എന്നോട് ചോദിക്കുകയാണ് എടാ എവിടെ പോവാ? ഒന്നിങ്ങു വന്നേ ഞാൻ കുറച്ചു കാര്യങ്ങൾ പറയാം. അങ്ങനെ നമ്മള് നമ്മുടെ ഇലക്ട്രിക് വണ്ടി അവന്റെ നിർത്തി നാട്ടുകാര്യങ്ങൾ പറയാൻ തുടങ്ങി. അങ്ങനെ ഒരു 15 മിനിറ്റ് കടന്നുപോയി. അപ്പോഴാണ് ഓർത്തത് മീൻ വാങ്ങിക്കാൻ പോണെന്ന് അങ്ങനെ വീണ്ടും മുമ്പോട്ട് പോയി ചെന്ന് വണ്ടി നിർത്തി. അവിടെയും ഒരു 10 മിനിറ്റ് നിർത്തി മീൻ വാങ്ങിച്ചു. ഉദാഹരണം ഇവിടെ ഫിനിഷ്. അതായത് നമ്മൾ വണ്ടി stand ഇട്ട് കഴിയുമ്പോൾ പൂർണമായും ഓഫ് ചെയ്യണം. അല്ലാത്തപക്ഷം ഓക്സിലറി ബാറ്ററിയിൽ നിന്ന് കരണ്ട് പുറത്തോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് ആ കറണ്ട് അങ്ങ് പെട്ടെന്ന് ഫിനിഷ് ആകും(ലൈറ്റ് on ആണ് പുറകിലത്തെ രണ്ട് ലൈറ്റും on ആണ്.. അതുപോലെ അകത്ത് എല്ലാം ഇലക്ട്രോണിക്സ് ആണ് ).
എൻറെ എക്സ്പീരിയൻസിൽ ഈ ഓക്സിലറി ബാറ്ററി ഡൗൺ ആകുന്നതിന് കാരണം ഒരുപക്ഷേ നമ്മൾ ഇതുപോലെ വണ്ടി പൂർണമായിട്ടും ഓഫ് ചെയ്യാത്തത് ആയിരിക്കാം. ഇത് എന്റെ അനുഭവം ആണ്. ഓക്സിലറി ബാറ്ററി ഒരിക്കൽ പൂർണമായിട്ടും എൻറെ ഡൗൺ ആയിരുന്നു. ഞാൻ ഷോറൂമിൽ പോയപ്പോൾ അവർ എനിക്ക് പുതിയ ബാറ്ററി തന്നു. അത് കഴിഞ്ഞ് ഒരിക്കലും ഞാൻ ഇങ്ങനെ scooter standby ആയിട്ട് വച്ചിട്ടേ ഇല്ല. അതുകൊണ്ട് പിന്നീട് ഒരിക്കലും എനിക്ക് അതിൻറെ പ്രശ്നം ഉണ്ടായിട്ടേയില്ല.
4. ഇലക്ട്രിക്കൽ ⚡⚡🔌🧑🔧
ഇലക്ട്രിക് വണ്ടി 16 ampere plugലെ കുത്താവുള്ളൂ. എന്ന് പറഞ്ഞാൽ നമ്മുടെ വലിയ പവർ പ്ലഗ്. വൈദ്യുതി നല്ല രീതിയിൽ ഉള്ള സമയത്ത് മാത്രമേ ഇലക്ട്രിക് വണ്ടിയുടെ കേബിൾ കണക്ട് ചെയ്യാവുകയുള്ളൂ. പ്രത്യേകിച്ച് വേനൽക്കാലത്ത് കരണ്ട് കുറവുള്ള സമയമാണ്. ആ സമയത്ത് കുത്തിയാൽ caution symbol കാണിക്കും. വണ്ടി ചാർജ് ആകത്തില്ല. വണ്ടി ഓൺ ആകും പക്ഷേ കുറച്ചുനേരം ചാർജ് കയറി ഒരു രണ്ട് മിനിറ്റിനുള്ളിൽ വണ്ടി ഓഫ് ആയി പോകും. അതുകൊണ്ട് വണ്ടി എടുക്കുന്നതിനു മുൻപ് നമ്മുടെ വീട്ടിൽ കറക്റ്റ് ആയിട്ടുള്ള ഇലക്ട്രിക് സപ്ലൈ ഉണ്ടെന്ന് ഉറപ്പുവരുത്തണം. 16 ആമ്പിയറിന്റെ പ്ലഗ് ഇല്ലെങ്കിൽ ഒരു ഇലക്ട്രീഷ്യനെ വിളിച്ച് മീറ്ററിൽ നിന്ന് ഡയറക്ട് ആയിട്ട് ഒരു കണക്ഷൻ എടുത്തു വയ്ക്കുക.
5. Regeneration break use
മുമ്പിൽ പോകുന്ന വണ്ടിയുമായി കുറഞ്ഞത് അഞ്ച് മീറ്ററെങ്കിലും ഡിസ്റ്റൻസ് കീപ്പ് ചെയ്യാൻ മറക്കരുത്. അങ്ങനെയാണെങ്കിൽ നമുക്ക് ബ്രേക്ക് യൂസ് ചെയ്യാതെ റീ ജനറേഷൻ ബ്രേക്ക് വർക്ക് ചെയ്യിപ്പിക്കാം. റീജനറേഷൻ ബ്രേക്ക് എന്ന് പറഞ്ഞാൽ ആക്സിലറേറ്റർ വിട്ടുകഴിഞ്ഞാൽ വണ്ടി വളരെ പതുക്കെ എന്നാൽ പെട്ടെന്ന് തന്നെ സ്റ്റോപ്പ് ആകുന്നതായിരിക്കും. അതേസമയം റീജനറേഷൻ ബ്രേക്കിലൂടെ വണ്ടിയുടെ ബാറ്ററിയിലോട്ട് കരണ്ട് ഉണ്ടായി കയറുന്നതായിരിക്കും വലിയ രീതിയിൽ ഒന്നും ഇല്ലെങ്കിലും നമുക്ക് കുറഞ്ഞത് രണ്ടുമൂന്നു കിലോമീറ്റർ എക്സ്ട്രാ ഓടാൻ പറ്റും. 35 കിലോമീറ്റർ 50 കിലോമീറ്റർ ഇടയിൽ മാക്സിമം വണ്ടി ഓടിക്കാൻ ശ്രമിക്കുക.
6. 20% ചാർജിൽ കുറയാതെ നോക്കണം അതായത് അതിനു മുൻപേ ബാറ്ററി ചാർജ് ചെയ്യാൻ ശ്രമിക്കുക. പിന്നെ പലരും പറഞ്ഞു കേട്ടിട്ടുണ്ട് 80% ഒക്കെ ചാർജ് ചെയ്താൽ മതിയാകും എന്ന്. എൻറെ അനുഭവത്തിൽ ഞാൻ 80 ശതമാനവും 90% വും 100% വും ചാർജ് ചെയ്തിട്ടുണ്ട് ഒന്നിലും വലിയ വ്യത്യാസം ഒന്നും കണ്ടിട്ടില്ല. എനിക്ക് 90% ചാർജ് ചെയ്താൽ 100 കിലോമീറ്റർ 100% ചാർജ് ചെയ്താൽ 112 കിലോമീറ്റർ മൈലേജ് കിട്ടാറുണ്ട്. പിന്നെ ഈ പറഞ്ഞ കിലോമീറ്റർ ഒക്കെ ഓടിക്കേണ്ട രീതിയിൽ ഓടിച്ചാൽ മാത്രമേ കിട്ടുകയുള്ളൂ.
7. വെള്ളത്തിൽ കൂടി പോകുമ്പോൾ ഫൂട്ട് സ്റ്റെപ്പിന് മുകളിൽ വെള്ളം കയറാതെ സൂക്ഷിക്കണം. ഫുഡ് സ്റ്റെപ്പിന് മുകളിൽ വെള്ളം കയറിയാൽ ഒരുപക്ഷേ ഓക്സിലറി ബാറ്ററിയിൽ വെള്ളം കയറാൻ ചാൻസ് ഉണ്ട്. ചാൻസ് മാത്രമേയുള്ളൂ ഉറപ്പൊന്നുമില്ല നല്ല രീതിയിലാണ് ആക്സിലറി ബാറ്ററി അകത്ത് ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിൽ ഉറപ്പിച്ചിരിക്കുന്നത്. ഞാനെൻറെ സ്കൂട്ടർ ആഴ്ചയിൽ ഒരു പ്രാവശ്യം വാഷ് ചെയ്യുന്നതാണ്. അത്യാവശ്യം നല്ല രീതിയിൽ തന്നെയാണ് വണ്ടി വാഷ് ചെയ്യാറുള്ളത് ഇതുവരെ പ്രത്യേകിച്ച് പ്രോബ്ലം ഒന്നും ഉണ്ടായിട്ടില്ല.
8. ഏത് കമ്പനിയുടെ വണ്ടി ആയാലും മാക്സിമം വാറണ്ടി ഉറപ്പാക്കുക. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ആദ്യം ആ കമ്പനിക്കാരെ വിളിച്ച് പ്രശ്നം പറഞ്ഞതിനുശേഷം പിന്നീട് മറ്റുള്ളവരോട് ചോദിക്കുക അല്ലാത്തപക്ഷം ഒരുപക്ഷേ നമ്മൾ മാനസിക സമ്മർദ്ദത്തിൽ ആകാം. ഇത് എന്റെ അനുഭവമാണ് ഞാനൊരു തമാശ പറഞ്ഞത് ഒന്നുമല്ല ഇക്കാര്യം. കാര്യം നമ്മൾ ഒന്ന് രണ്ട് ലക്ഷം രൂപ കൊടുത്ത് ഇങ്ങനെയുള്ള വണ്ടി വാങ്ങുമ്പോൾ അതിന്റെയുള്ള ബുദ്ധിമുട്ട് അത് കൊടുക്കുന്ന ആൾക്കാർക്ക് മാത്രമേ അറിയൂ. ഉപദേശം ആർക്കും തരാം.
9. വണ്ടിയുടെ വെളിച്ചം രാത്രിയിൽ കുറവാണ്. ഒരു വളമൊക്കെ വരുമ്പോൾ സൈഡ് ഒന്നും കാണാൻ സാധിക്കും എന്ന് ഉറപ്പൊന്നുമില്ല. നിങ്ങൾ ഏതു വണ്ടി എടുത്താലും രാത്രിയിലും ഒരു ടെസ്റ്റ് ഡ്രൈവ് ചെയ്യണം. എടുത്തുകഴിഞ്ഞ ശേഷം മണ്ടത്തരം പറ്റരുത്. അതുപോലെ വണ്ടി ഡെലിവറി നൽകുമ്പോൾ സൂര്യപ്രകാശം ഉള്ളപ്പോൾ മാത്രം ഡെലിവറി എടുക്കുക. വണ്ടിക്ക് എന്തെങ്കിലും കംപ്ലൈന്റ്റ് ഉണ്ടെങ്കിൽ നമ്മൾക്ക് അത് രാത്രിയിൽ ആണെങ്കിൽ മനസ്സിലാകത്തില്ല.
10. ആദ്യമായി വണ്ടി ഓടിക്കുമ്പോൾ എത്ര കിലോമീറ്റർ ആകുന്നു എന്ന് ട്രിപ്പ് വച്ച് ഓടിക്കുക. അങ്ങനെ എല്ലാ ദിവസവും നമ്മൾ ട്രിപ്പ് വച്ച് ഓടിക്കുമ്പോൾ നമുക്ക് ഒരു ഐഡിയ കിട്ടും നമ്മുടെ റൈഡിങ് എങ്ങനെയാണെന്ന് ഒക്കെ ഉള്ളത്. അതുപോലെ ഒരു വണ്ടിയെ ഓവർടേക്ക് ചെയ്യുമ്പോൾ ആക്സിലറേഷൻ ഇടയ്ക്ക് വെച്ച് സ്റ്റോപ്പ് ചെയ്യരുത് സ്റ്റോപ്പ് ചെയ്താൽ വണ്ടി പെട്രോൾ വണ്ടിയെ പോലെ പെട്ടെന്ന് മുന്നോട്ടു പോകത്തില്ല. ഒരു സെക്കൻഡ് ഡിലെ വന്നശേഷം മാത്രമേ വണ്ടി മുമ്പോട്ടു പോകത്തുള്ളൂ. അങ്ങനെ ഓടിച്ചാൽ ബാക്കിൽ വരുന്ന വണ്ടി ഒരുപക്ഷേ പ്രോബ്ലം ആകും. പെട്രോൾ ആണെങ്കിൽ സെക്കൻഡ് ശക്തിയോടുകൂടി ആക്സിലറേറ്റിൽ പിരിക്കുമ്പോൾ പെട്ടെന്ന് തന്നെ ഓവർടേക്ക് ചെയ്യാൻ പറ്റും പക്ഷേ ഇലക്ട്രിക് വണ്ടി അങ്ങനെയല്ല കേട്ടോ. മഴയത്തൊക്കെ ഓടിക്കുമ്പോൾ വേറെ പ്രത്യേകിച്ച് യാതൊരു പ്രോബ്ലവും എന്റെ വണ്ടിക്ക് ഉണ്ടായിട്ടില്ല.
നിങ്ങൾക്ക് all Kerala two wheeler electric scooter discussion platform മിൽ മെമ്പേഴ്സ് ആവണമെങ്കിൽ താഴെയുള്ള വാട്സ്ആപ്പ് ലിങ്ക് ക്ലിക്ക് ചെയ്യുക 👇👇
ബജാജ് ചേതക്കിന്റെ ഓണറിന്റെ ഒരു റിവ്യൂ ഇവിടെയുണ്ട് അതിലോട്ട് പോകണമെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ