ഇതെന്താ നിങ്ങൾ വേവിക്കാത്ത കോഴിക്കാൽ ആണ നിങ്ങളുടെ നായ്ക്കുട്ടിക്ക് കൊടുക്കുന്നത്?.
നിങ്ങളുടെ നായ ഞങ്ങളുടെ വീട്ടിലെ കോഴിയെ കടിച്ചുകൊണ്ട് പോകുമോ?
ഒരു ദിവസം ഞങ്ങളോട് അടുത്ത വീട്ടിലെ ചേച്ചി ചോദിച്ച ചോദ്യമാണ്. ഒരു 15 കൊല്ലമായിട്ട് വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ജോലി ചെയ്തിരുന്ന ആളാണ്. ഞാനൊരു ഓപ്പറേഷൻ തിയേറ്റർ നേഴ്സ് ആണ് പലയിടത്തും ജോലി ചെയ്തു. ജോലി ചെയ്ത സ്ഥലത്തൊക്കെ എല്ലായിടത്തും തന്നെ അനേകം നായ് കുട്ടികൾ കൂട്ടമായിട്ട് തന്നെ ഉണ്ടായിരുന്നു. അതിനൊക്കെയും ആഹാരം കിട്ടാതെ ഒരിക്കലും പട്ടിണി കിടക്കുന്നത് ഞങ്ങൾ ആരും കണ്ടിട്ടില്ല. രാവിലെ നടക്കാൻ പോകുന്ന സമയത്ത് ഓരോരുത്തർ വന്ന് ബിസ്ക്കറ്റ് കെട്ടുകണക്കിന് ഇവന്മാർക്ക് പൊട്ടിച്ചു കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വൈകുന്നേരം സമയത്ത് ഒരു ആറുമണി കഴിയുമ്പോൾ ചില ആൾക്കാർ വരും കെട്ട് കണക്കിന് കോഴിക്കാലും കോഴിയുടെ തലയും അകത്തെ പണ്ടവും ഒക്കെ ഈ നായ്ക്കൾക്ക് ഇട്ടുകൊടുക്കുന്നത് അനേകം തവണ ഞാൻ കണ്ടിട്ടുണ്ട്. അതും പോരാഞ്ഞ് ഞങ്ങൾ ലക്നൗ താമസിച്ചുകൊണ്ടിരുന്ന സ്ഥലത്ത് ഞങ്ങടെ കമ്മ്യൂണിറ്റിക്ക് അകത്തു തന്നെ ഹിന്ദിക്കാരൊക്കെ ഇഷ്ടംപോലെ കോഴിക്കാല് താഴെ കിടക്കുന്ന നായകൾക്ക് കൊണ്ട് കൊടുക്കുമായിരുന്നു. അതൊന്നും ഒരിക്കലും ഒരു കോഴിയുടെയോ ആടിന്റെയോ പശുവിന്റെയോ പുറകെ പോകുന്നത് അതിനെ നോക്കി കുരക്കുന്നതോ ഒരിക്കലും കണ്ടിട്ടുമില്ല ആരും കമ്പ്ലൈന്റ് പറയുന്നതായിട്ട് കേട്ടിട്ടുമില്ല. ഇപ്പോ ഞാൻ ആദ്യം പറഞ്ഞ കാര്യം അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞത് നായകൾക്ക് വേവിക്കാതെ കൊടുത്താൽ അടുത്ത വീട്ടിലെ കോഴിയെയും താറാവിനെയും പട്ടിയെയും അങ്ങനെ മറ്റ് അനേകം വളർത്തും മൃഗങ്ങളെയും കടിക്കും കടിച്ചു തിന്നും എന്നതൊക്കെ വാദം ശരിയാണോ എന്ന് എനിക്കറിയില്ല. ഈ ബ്ലോഗ് വായിക്കുന്ന ആരെങ്കിലും ഇതിന്റെ അനുഭവങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായിട്ടും എന്നോട് പറയാൻ മറക്കരുത്. പറയാൻ ഇതിന്റെ താഴെ പറ്റിയില്ലെങ്കിൽ എൻറെ ഈ കഥയിലോട്ട് നിങ്ങൾ വന്ന ലിങ്കിന്റെ താഴെ ഉള്ള വീഡിയോയുടെ താഴെ കമൻറ് ചെയ്തു കൊടുത്താൽ മതി ഞാൻ റിപ്ലൈ തരാം.
ഇനി വേവിച്ചു കൊടുക്കണമെങ്കിൽ വേവിച്ചു കൊടുക്കാം അതിന് നമുക്ക് യാതൊരു മടിയുമില്ല. ഞാൻ എൻറെ ഈ 15 കൊല്ലത്തിന് ഇടയ്ക്ക് ഒരു നായും എന്തെങ്കിലും അസുഖം വന്നതായിട്ട് ഞാൻ കണ്ടിട്ടില്ല. കണ്ടിട്ടുള്ള കാര്യങ്ങൾ ഇത് പരസ്പരമുള്ള സംഘടനത്തിൽ ഉണ്ടാകുന്ന മുറിവുകളും മറ്റുള്ള പ്രശ്നങ്ങളുമാണ് ഞാൻ കണ്ടിരിക്കുന്നത്. ഇതൊക്കെ എന്റെ സ്വന്തം എക്സ്പീരിയൻസുകൾ ആണ്. ഞാൻ ഒരിക്കലും നിങ്ങൾക്കെതിരായി പറയുകയല്ല ഞാൻ കണ്ട കാര്യങ്ങൾ മാത്രമേ ഇവിടെ എഴുതുന്നുള്ളൂ. പിന്നെ ഏതെങ്കിലും ഒരു നായിക്ക് ഒരു വ്രണം വന്നിരുന്നാൽ തന്നെ അത് ഓട്ടോമാറ്റിക്കായിട്ട് ഒരു 15 ദിവസത്തിനുള്ളിൽ പഴയതുപോലെ ആകുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ വിശ്വസിക്കുന്നത് ദൈവം ഈ മൃഗങ്ങൾക്ക് സ്വന്തമായി സ്വന്തം മുറിവുണക്കാൻ വരം കൊടുത്തിട്ടുണ്ട് എന്നാണ്.
എൻറെ ചിക്കുവിനു എന്തെങ്കിലും വന്നാൽ ഞാൻ തീർച്ചയായിട്ടും ആശുപത്രിയിൽ കൊണ്ടുപോകും. പക്ഷേ എല്ലാവർക്കും അതിന് ആകണമെന്ന് യാതൊരു നിർബന്ധവുമില്ല.
അപ്പൊ പറഞ്ഞു വന്ന കാര്യം ഇനി നിങ്ങൾ പറ യഥാർത്ഥമായി നമ്മുടെ നായ്ക്കുഞ്ഞുങ്ങൾക്ക്. ഈ നായ്ക്കുഞ്ഞ് എന്ന് ഞാൻ പറയുന്നത് കുറഞ്ഞതൊരു എട്ടുമാസം മേളിൽ പ്രായമുള്ള നായയാണ് കേട്ടോ. ഇവന്മാർക്ക് ഈ ടൈപ്പ് ഉള്ള ആഹാരം നമ്മൾ കൊടുത്താൽ അടുത്ത വീട്ടിലെ അരുമ മൃഗങ്ങളെ പോയി കടിക്കുമോ ഇല്ലയോ. കേരളത്തിൽ ഞാനിപ്പോൾ വന്നിട്ട് വളരെ കുറച്ചു കലമേ ആയിട്ടുള്ളൂ. ഇവിടുത്തെ എക്സ്പീരിയൻസ് എനിക്കില്ല. North India അവിടെ ഇങ്ങനത്തെ യാതൊരു പ്രശ്നവും ഞങ്ങൾ കണ്ടിട്ടില്ല. അവിടൊക്കെ കുറഞ്ഞത് ഒരു ഗ്രൂപ്പിൽ 15 മുതൽ 20 വരെ നായ്ക്കൾ കാണും. ആരെ കണ്ടാലും അത് വാലാട്ടിക്കൊണ്ട് അവരുടെ ഇടത്തോട്ട് പോവുകയുള്ളൂ. ആരെയും ശല്യപ്പെടുത്തുന്നതും ഞങ്ങൾ കണ്ടിട്ടില്ല.
അതുങ്ങളെ ശല്യപ്പെടുത്തുന്നത് ഇവിടെ കേരളത്തിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അവരെ പറഞ്ഞിട്ടും കാര്യമില്ല നമ്മുടെ അപ്പൻ അപ്പൂപ്പന്മാരായിട്ട് നമ്മളെ പറഞ്ഞു പഠിപ്പിച്ചതല്ലേ നമ്മൾ ചെയ്യുകയുള്ളൂ. ഞാനും അങ്ങനെ തന്നെ ചെയ്ത ഒരാളാണ് എൻറെ ചെറുപ്പത്തിൽ. പക്ഷേ ഞാൻ കേരളത്തിന് വെളിയിൽ പോയി ഇതൊക്കെ കണ്ടപ്പോൾ എനിക്ക് മനസ്സിലായി നമ്മൾ ഇവരെ സ്നേഹിച്ചാൽ ഇവർ തീർച്ചയായിട്ടും നമ്മളെ തിരിച്ചും സ്നേഹിക്കും.
എൻറെ ഈ ബ്ലോഗ് ഇവിടെ അവസാനിക്കുന്നു. അടുത്ത ബ്ലോഗ് വരുന്നവരെ എല്ലാവർക്കും നന്ദി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ