(if anybody wants Dog story in English please let me know)
ചിക്കു മോൻ ഉണ്ടല്ലോ.. ഞാൻ ജോലി കഴിഞ്ഞ് വരുമ്പോൾ അവന് ഭയങ്കര സന്തോഷമാണ് അത് നിങ്ങൾ എൻറെ പല വീഡിയോയിലും കണ്ടിട്ടുണ്ടാകുമല്ലോ. അത് പറയാൻ കാരണം അവൻ ഉണ്ടാക്കുന്ന ചില ശബ്ദങ്ങളാണ്. നമുക്ക് ചിലപ്പോൾ തോന്നും ഒരു പശു അമർന്നതുപോലെയൊക്കെ. ഗേറ്റ് തുറന്ന് കഴിയുമ്പോൾ മുതൽ അവൻറെ വികൃതിത്തരങ്ങൾ കാണിച്ചു തടങ്ങും. സത്യം പറഞ്ഞാൽ ഞാനത് അങ്ങനെ ഒരു പറഞ്ഞെന്നേയുള്ളൂ വികൃതി ഒന്നുമല്ല അവൻറെ ഒരു സന്തോഷം. ഗേറ്റ് തുറന്നു അന്നേരെ അവൻ ചാടി പുറത്തോട്ട് വരും. എന്നിട്ട് വണ്ടിയുടെ ചുറ്റും നടന്ന് മണത്ത് എനിക്ക് എന്നെ കൊണ്ടുവന്നേ എന്ന രീതിയിലാണ് മുഴുവൻ നോക്കും. അപ്പോൾ ഞാൻ പറയും എടാ വണ്ടിയുടെ ചുറ്റും നടക്കാതെ കേറി ഇരിക്കെടാ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഓഡനെ അവൻ വണ്ടിയെ ചാടിക്കയറി അങ്ങനെ ഇരിക്കും ഇതൊക്കെ സംഭവിക്കുന്നത് ഗേറ്റിന് പുറത്താണ് കേട്ടോ.
പിന്നെ ഞാൻ എൻറെ വണ്ടി ഷെഡിന്റെ കീഴെ കൊണ്ട് വയ്ക്കുവോളം അവൻ വണ്ടിയിൽ നിന്ന് പുറത്ത് ഇറങ്ങത്തേയില്ല. ഈ ട്രെയിനിങ് ഒക്കെ അവൻറെ വളരെ ചെറുപ്പത്തിലെ ഞാൻ കൊടുത്തതാ ട്ടോ ഞങ്ങൾ അവന്റെ ചെറുപ്പത്തില് മാർക്കറ്റിലോട്ടൊക്കെ പോകുമ്പോൾ അവൻ പലതവണ വണ്ടിയെന്നു വീണിട്ടുണ്ട് ആ ഓർമ അവൻറെ മനസ്സിൽ ചിലപ്പോൾ കാണും അതുകൊണ്ടായിരിക്കാം അവൻ അനങ്ങാതെ അങ്ങനെ തന്നെ ഇരിക്കുന്നത്.
ഒരിക്കൽ ഞങ്ങൾ പുറത്തോട്ട് പോയപ്പോൾ അവൻ എടുത്ത് ചാടാൻ വേണ്ടി നോക്കിയായിരുന്നു. പിന്നീട് എനിക്ക് മനസ്സിലായത് അവൻ അങ്ങനെ ചെയ്തത് ഞാൻ വണ്ടി വളരെ സ്ലോ ആക്കി കഴിഞ്ഞപ്പോഴാണ് അത് കഴിഞ്ഞ് പിന്നെ ഞാൻ ഒരിക്കലും സ്ലോ ആക്കാറില്ല .. വണ്ടി സ്പീഡ് വളരെ കുറച്ചാൽ മറ്റുള്ള നായ്ക്കളെ കാണുമ്പോൾ അവൻ ചിലപ്പോൾ ചാടാൻ നോക്കാറുണ്ട്.
അപ്പോൾ ഇപ്പോൾ നമ്മൾ നിൽക്കുന്നത് വണ്ടിയുടെ ഷെഡിലാണ്. ഷെഡിൽ കൊണ്ട് വണ്ടി വച്ചു ചാടി അവൻ വണ്ടിയിൽ നിന്ന് പുറത്തോട്ട് ഇറങ്ങി. എന്നിട്ട് ചുറ്റും നടന്ന് ഭയങ്കര വികൃതിയും ഭയങ്കര ഓട്ടമൊക്കെയാണ്. ഈ രംഗമൊക്കെ എൻറെ ഒന്ന് രണ്ട് വീഡിയോസിൽ കൃത്യമായിട്ട് ഞാൻ കൊടുത്തിട്ടുണ്ട്. ഒരിക്കൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ ചെന്ന് കഴിഞ്ഞാൽ പിന്നീട് അത് കഴിഞ്ഞ് നമുക്ക് പുറത്ത് പോകാൻ അവൻ സമ്മതിക്കുന്നില്ല പുറത്തു പോയാൽ തന്നെ അവനെ കൊണ്ടുപോണം കൊണ്ടുപോയില്ല ഭയങ്കര പ്രശ്നമാ വരുന്നേടം വരെ കരഞ്ഞു കൊണ്ടേയിരിക്കും. അപ്പോൾ മിക്കവാറും അവൻ എന്തെങ്കിലും ഒക്കെ ഞാൻ വാങ്ങിച്ചു കൊണ്ട് വന്നിട്ടുണ്ടാകും അതിൻറെ ഒരു പങ്ക് അവന് കൊടുക്കും ആദ്യമേ കുറച്ച് കൊടുത്തുനോക്കും കഴിച്ചാൽ അത് ഫുള്ള് കൊടുക്കും കഴിച്ചില്ലെങ്കിൽ പിന്നെ അവൻ അങ്ങ് പൊയ്ക്കോളും അവന് വേണ്ട എന്ന് പറഞ്ഞ് പൊക്കോളും.
എല്ലാം കഴിഞ്ഞ് വൈകിട്ട് ഒരു എട്ടു മണി ആകുമ്പോൾ തേനും എന്നെ പുറത്തോട്ട് കണ്ടില്ലെങ്കിൽ പിന്നെ അവനെ ഒരു പ്രത്യേക രീതിയിൽ സൗണ്ട് എടുത്തിട്ട് അതായത് നമ്മുടെ ഭാഷയിൽ പറഞ്ഞാൽ മോങ്ങാൻ തുടങ്ങും. ആ ഒരു ഭാഷ ഇവിടെ എനിക്ക് എഴുതി പറഞ്ഞു തരാൻ പറ്റില്ല ആ ഒരു രീതിയിലാണ് മോങ്ങുക എന്ന് പറഞ്ഞാൽ ഓരിയിടുക അല്ല പലതരം പ്രത്യേക സൗണ്ടുകളും കേൾപ്പിക്കും അത് കേൾക്കുമ്പോഴേ ഞങ്ങൾക്ക് മനസ്സിലാവും പുറത്തോട്ട് ഇറങ്ങിച്ചെല്ലാൻ വേണ്ടിയിട്ടാണ്. അവന് ബോറടിച്ചു എന്നാണ് അതിൻറെ അർത്ഥം. അങ്ങനെ ആ ശബ്ദം ഒക്കെ കേട്ടോണ്ട് പുറത്തോട്ട് ഇറങ്ങിച്ചെന്നു കഴിയുമ്പോഴേക്കും ആശാൻ ഉണ്ടല്ലോ ഒരു അവൻറെ ഒരു ബെൽറ്റിന്റെ കഷണം ഉണ്ട് പഴയത് എടുത്തോണ്ട് വരും അത് എടുത്തോണ്ട് വന്നിട്ട് കടിച്ചുപിടിച്ച് എൻറെ കൈയിൽ കൊണ്ട് തരും എന്നിട്ട് അവൻ കൃത്യം സെൻട്രലിൽ അവൻ പിടിച്ചിട്ട് അവൻ വലിച്ചുകൊണ്ടുപോകും. നമ്മുടെ ജോലി വടംവലിക്കുന്നത് പോലെ ഇങ്ങോട്ട് വലിക്കണം. ഇതിങ്ങനെ നീണ്ടു പോകും..
ഇതിനിടയ്ക്ക് ആ ബിൽഡിംഗ് കഷ്ണം അവന് ഒരു നമ്മളെക്കാളും പൊക്കത്തില് പിടിച്ചു കൊടുക്കണം. അത് ചാടി എടുക്കലാണ് അവൻറെ ഹോബി. ഞാൻ പലപ്പോഴും ഓർക്കാറുണ്ട് ആ ചാടുന്നതിന്റെ ഒരു സ്ലോമോഷൻ വീഡിയോ എടുത്താലോ എന്ന്. നോക്കട്ടെ പറ്റുമെങ്കിൽ ആ ചാടുന്നതിന്റെ വീഡിയോ എടുത്ത് ഞാൻ എൻറെ യൂട്യൂബ് ചാനലിൽ ഇടാം. ഈ ബ്ലോഗ് ഒക്കെ ഞാൻ എഴുതുന്നത് എന്തിനാന്നറിയാമോ ..
കുറേക്കാല കഴിയുമ്പോൾ ഈ രംഗങ്ങൾ ഒക്കെ നമ്മുടെ ഉള്ളിൽ നിന്ന് മാഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണ്. ഒരു പത്ത് കൊല്ലം കഴിയുമ്പോൾ ഇതൊക്കെ എടുത്ത് വായിക്കുമ്പോൾ ഈ കാലഘട്ടത്തിലെ കാര്യങ്ങൾ മനസ്സിൽ സിനിമ പോലെ വരും. ഇത് എഴുതുമ്പോൾ ഞങ്ങൾക്ക് മക്കളില്ല നാളെ ഉണ്ടാകുമോ എന്നും അറിയില്ല. ഉണ്ടായാലും ഉണ്ടായില്ലെങ്കിലും ഈ എഴുത്ത് ഇവിടെ തന്നെ കാണും എന്ന് വിശ്വസിക്കുന്നു.
ഈ ബ്ലോഗ് എഴുതുന്ന സമയത്ത് ചിക്കുമോൻ അവന്റെ കൂട്ടിൽ രണ്ടുമൂന്ന് തേങ്ങയുടെ ചിരട്ട വച്ച് കളിച്ചുകൊണ്ടിരിക്കുകയാണ്. ഈ ബ്ലോഗ് എഴുതുമ്പോൾ അവന് 10 മാസം പ്രായം ആയിട്ടുണ്ട്. ഇപ്പോൾ നല്ല മഴ പെയ്ത് അങ്ങ് തുറന്നതേയുള്ളൂ. ഇടയ്ക്ക് ഞങ്ങളുടെ ഗേറ്റിൽ മറ്റുള്ള നായ്‌കൾ ഒക്കെ വരുമ്പോൾ ചിക്കുമോൻ ആണെങ്കിൽ അവരുടെ കൂടെ പോകാൻ വലിയ ആഗ്രഹമുണ്ട് എന്ന് എനിക്കറിയാം. പക്ഷേ ഞങ്ങൾക്ക് അങ്ങനെ അവനെ പുറത്തോട്ട് വിടാൻ പറ്റില്ലല്ലോ. വിട്ടാൽ പിന്നെ എന്താകും എന്നും അതും അറിയില്ല. ഇത് വായിക്കുന്ന ആർക്കെങ്കിലും എന്തെങ്കിലും ഒരു അഭിപ്രായം ഉണ്ടെങ്കിൽ ഇതിൻറെ താഴെയോ അല്ലെങ്കിൽ ഞങ്ങളുടെ മറ്റേതെങ്കിലും ഒരു വീഡിയോയുടെ താഴെയോ പറയാൻ അപ്പോൾ ആ കമന്റ് പറയുന്നതിനുമുമ്പ് അല്ലെങ്കിൽ പറഞ്ഞുകഴിഞ്ഞ ശേഷം ഈ ബ്ലോഗിൻറെ ലിങ്ക് അതിൽ ഒന്ന് കൊടുത്താൽ മതി.
ഇപ്പോൾ സമയം രാത്രി 9:30 ചെക്കൻ മോൻറെ കൂടെ ഒന്നൂടെ പോയി കളിക്കണം അത് കഴിഞ്ഞിട്ട് വേണം എനിക്ക് കുളിച്ചിട്ട് കിടന്നുറങ്ങി നാളെ രാവിലെ ജോലിക്ക് ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ നിങ്ങടെ വീട്ടിലും ഇതുപോലെ നായകൾ ഉണ്ടെങ്കിൽ അവയുടെ കാലിന്റെ പാദത്തിന്റെ ഇടയിൽ ചെല്ലുകൾ ഒളിഞ്ഞിരിക്കാനുള്ള ചാൻസ് വളരെ കൂടുതലാണ് അതൊക്കെ ഒന്ന് നോക്കി എടുത്തു കളയാൻ ശ്രമിക്കുക അല്ലെങ്കിൽ ഇവരുടെ ഇറിറ്റേഷൻസ് നമ്മൾ ഒരിക്കലും മനസ്സിലാക്കാതെ ചിക്കു മോന് കൂടെ ഇല്ലേ എന്ന് ചോദിക്കുന്നവരോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ ഞങ്ങൾ അവനെ കൂട്ടിലിട്ടു വളർത്താൻ ആഗ്രഹിക്കുന്നില്ല ഞങ്ങൾ എതിരേലും പോവുകയാണെങ്കിൽ കൊട്ടാരക്കരയിലെ ഡോഗ് ഹോസ്റ്റൽ ഉണ്ട് അവിടെ ആക്കിയിട്ടാണ് ഞങ്ങൾ കാരണം ഞങ്ങടെ ഒക്കെ ബന്ധുവീടുകൾ ഒത്തിരി ദൂരത്താണ് അവിടെയൊക്കെ ഞങ്ങൾക്ക് അവനെയും കൊണ്ട് അതായത് ഞങ്ങൾക്ക് വാഹനമില്ല അങ്ങനെ പോകാൻ അപ്പോൾ ഈ ബ്ലോഗ് ഇവിടെ നിർത്തട്ടെ നമുക്ക് അടുത്ത ബ്ലോഗിൽ കാണാം ...
Thanks for reading
യൂട്യൂബിലോട്ടുള്ള ലിങ്കുകളും മറ്റ് ബ്ലോഗിലോട്ടുള്ള ലിങ്കുകളും ഉടനെ add ചെയ്യുന്നതായിരിക്കും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ