നഴ്സിംഗ് ജോലി തെരഞ്ഞെടുക്കുന്നവർക്ക് വേണ്ടിയുള്ള ലേഖനം

ഒരു നഴ്സിന്റെ ( എൻ്റെ )15 കൊല്ലത്തെ നഴ്സിംഗ് ജീവിതത്തിലെ സ്വന്തം അനുഭവങ്ങൾ പാളിച്ചകൾ.. ഇവയുടെ അടിസ്ഥാനത്തിൽ ഇനി താഴോട്ട് വായിക്കാം
ഇനി താഴോട്ട് പറയാൻ പോകുന്ന കാര്യങ്ങൾ എല്ലാം എൻറെ ജീവിതത്തിൽ ഉണ്ടായ എക്സ്പീരിയൻസുകൾ ആണ്. എനിക്ക് ഈ ഫീൽഡിൽ ഒരു 15 വർഷം എക്സ്പീരിയൻസ് ഉണ്ട്. എൻറെ ആദ്യത്തെ അഭിപ്രായത്തിൽ മറ്റുള്ളവരുടെ ഉപദേശം തേടാതെ സ്വന്തമായി ഈ ജോലി ചെയ്യാൻ താല്പര്യമാണെങ്കിൽ മാത്രമേ ഈ ജോലിയിലോട്ട് ഇറങ്ങാവൂ.

കുറെ വർഷങ്ങൾക്ക് മുമ്പ് ഞാൻ എൻറെ അമ്മ വീട്ടിൽ ആയിരുന്നു അന്ന് അവിടെ ഒരു സിസ്റ്റർ വന്നു. അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നു. അമ്മച്ചിയെയും ചാച്ചനെയും കാണുവാൻ വന്നതായിരുന്നു ആ സിസ്റ്റർ ആൻറി. സിസ്റ്റർ ആൻറി എന്നോട് അന്ന് ചോദിച്ചു മോനെ ആരാകാനാണ് എന്താകാനാണ് ഉദ്ദേശിക്കുന്നത്. അന്ന് ഞാൻ സിസ്റ്റർ ആന്റിയോട് പറഞ്ഞു പ്രത്യേകിച്ച് അങ്ങനെ ഒരു ഉദ്ദേശവും ഇല്ല ആൻറി . അന്ന് എന്നോട് ആൻറി ഒരു കാര്യം എന്നോട് പ്രത്യേകം പറഞ്ഞു. മോനെ ഞാനൊരു ആശുപത്രിയിലാണ് വർക്ക് ചെയ്യുന്നത് ഞാൻ ഇവിടെ എന്തിനാ വന്നത് എന്ന് മോൻ അറിയാമോ? മോന്റെ അമ്മയുടെ പപ്പയെയും മമ്മിയെയും കാണാനാണ് ഞാനിവിടെ വന്നത്. മോനൊരു കാര്യം ചെയ്യ് മോൻ വലുതാവുമ്പോൾ ഒരു നേഴ്സ് ആകണം. എന്തിനാണെന്ന് അറിയാമോ?. നേഴ്സ് ആയി കഴിഞ്ഞാൽ മോന് എല്ലാവരെയും ശുശ്രൂഷിക്കാൻ പറ്റും. മോന്റെ പപ്പായയും മമ്മിയെയും ഒക്കെ ഇതുപോലെ നോക്കാൻ പറ്റും കേട്ടോ. അന്ന് ഞാൻ ആ ചെവിയിലൂടെ കേട്ടത് ഈ ചെവിയിലൂടെ അങ്ങ് പോയി. 

പിന്നെയും കുറെ വർഷങ്ങൾ കടന്നുപോയി. പ്ലസ് ടു ഒക്കെ കഴിഞ്ഞ് അടുത്ത എന്താണെന്ന് നോക്കി ഇങ്ങനെ ഇരിക്കുമ്പോഴാണ്. നേഴ്സ് ആയാൽ അമേരിക്കയ്ക്ക് പോകാം എന്ന പത്രവാർത്ത ഒക്കെ വന്ന തുടങ്ങിയത്. അന്നത്തെ ആ കാലഘട്ടത്തിൽ ഇഷ്ടം പോലെ ആൾക്കാർ നഴ്സിങ്ങിന് പോയായിരുന്നു. ഞാൻ ആ സമയത്തൊക്കെ സാമൂഹ്യ സേവനം എന്നൊക്കെ പറഞ്ഞ് അങ്ങ് നടക്കുകയാണ്. അങ്ങനെ ഒരു ദിവസമാണ് അന്ന് സിസ്റ്ററാന്റ് പറഞ്ഞ കാര്യം ഓർത്തത്. പക്ഷേ പോകാൻ പൈസ ഇല്ല. കുറെ നോക്കി ഒന്നും അങ്ങ് ശരിയായില്ല ആരും സഹായിക്കുന്നില്ല അവസാനം അന്ന് ആ കാലത്ത് സെൻട്രൽ ഗവൺമെന്റിന്റെ ഒരു ഓർഡർ വന്നിരുന്നു അത് എൻറെ അച്ഛൻറെ കൂട്ടുകാരനായ ഒരു വില്ലേജ് ഓഫീസറാണ് അച്ഛനോട് വന്ന് പറഞ്ഞത്. അതെന്താ എന്ന് പറഞ്ഞാൽ ബാങ്കിൽ വന്ന ലോൺ ചോദിക്കുന്ന ആരെയും മടക്കി അയക്കരുതെന്ന്. അത് പറഞ്ഞപ്പോൾ ഞങ്ങൾ പിറ്റേന്ന് തന്നെ ആ പത്രവാർത്തയുമായി ബാങ്കിൽ ചെന്ന് ലോൺ ഒക്കെ ശരിയാക്കി ബാംഗ്ലൂരിന് പോയി. ബിഎസ്സി നേഴ്സിങ്ങിലാണ് ഞാനന്ന് പോയി ചേർന്നത്. അങ്ങനെ അവസാനം ഫീസ് അടയ്ക്കാതെ പരീക്ഷ എഴുതിപ്പിക്കുന്നില്ല എന്ന് അവിടുത്തെ മാനേജ്മെൻറ് പറഞ്ഞു. എന്താ പറ്റിയതെന്ന് പറഞ്ഞാൽ ബാങ്ക് പാസാക്കിയത് ജിഎൻഎമ്മിന്റെ ലോൺ ആയിരുന്നു. അങ്ങനെ ഒരു കൊല്ലം വെറുതെ പോയി പിറ്റത്തെ കൊല്ലം ജിഎൻഎമ്മിന് പോയി ചേർന്നു. 

ഇനി പുതിയതായിട്ട് നേഴ്സിങ് പഠിക്കാൻ പോകുന്ന അല്ലെങ്കിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളോട് എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. നിങ്ങൾ സ്വന്തം ഇഷ്ടപ്രകാരം വേണം നേഴ്സിങ്ങിന് പോകാൻ അല്ലാതെ മറ്റുള്ളവരുടെ ഫോഴ്സിന് ഒരിക്കലും നേഴ്സിങ്ങിന് പോകരുത് നഴ്സിംഗ് എന്ന കോഴ്സ് ഈസിയാണ് പക്ഷേ അത് കഴിഞ്ഞാൽ നമുക്ക് നല്ല ക്ഷമ വേണം ഈ ഒരു ഫീൽഡിൽ പിടിച്ചുനിൽക്കാൻ. പലപല ഡ്യൂട്ടികൾ വരും പല ഷിഫ്റ്റുകൾ വരും പലപ്പോഴും ലീവ് ഒക്കെ ക്യാൻസൽ ആക്കേണ്ടി വരും. സീനിയേഴ്സ് വഴക്ക് പറയും, ഒരുപക്ഷേ മറ്റുള്ളവരുടെ മുമ്പിൽ വച്ച് ഇൻസൾട്ട് ആയെന്നും വരാം, പേഷ്യന്റ് നമ്മൾക്കറിയാൻ മേലാത്ത ചോദ്യങ്ങൾ ചോദിച്ചെന്നു വരാം, പേഷ്യലിന്റെ കൂടെയുള്ള ആൾക്കാർ ചൂടാ എന്നും വരാം, അങ്ങനെ അനേക ഇഷ്യൂസ് ഒക്കെ ഈ നഴ്സിംഗ് ഫീൽഡിൽ ഉള്ളതാണ്. അപ്പോൾ ഇതൊക്കെ സഹിക്കാനും ഗ്രഹിക്കാനും ഉള്ള ക്ഷമ പ്രത്യേകം വേണമെന്ന് പറയേണ്ടതില്ലല്ലോ. പിന്നെ സാലറി അത് ഓരോ ഹോസ്പിറ്റൽസ് ഡിസൈഡ് ചെയ്യുന്നതുപോലെയൊക്കെ ഇരിക്കും. ഞാൻ പറഞ്ഞത് ഇന്ത്യയിലെ കാര്യമാണ്. 

പിന്നെ നേഴ്സിങ് എന്ന് പറഞ്ഞാൽ അഭിമാനിക്കാവുന്ന ഒരു ഫീൽഡ് ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ല ചില രാജ്യങ്ങളിൽ നേഴ്സ് ആണെങ്കിൽ നമുക്ക് ഭയങ്കര റെസ്പെക്ട് ആണ്. നല്ല സാലറിയുമാണ് അതിനൊന്നും ഒരു കുറവുമില്ല പുറം രാജ്യങ്ങളിൽ. OET, IELTS, NCLEX, CGFNS, etc ഇങ്ങനെയുള്ള അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു ഇംഗ്ലീഷ് ടെസ്റ്റ് എഴുതി പാസായി പുറത്തു പോകാമെന്ന് ഉറപ്പും വേണം. ഇതിന് അത്യാവശ്യം വീട്ടിൽനിന്ന് സപ്പോർട്ടോ അതല്ലെങ്കിൽ പുറത്തുനിന്ന് എവിടെയെങ്കിലും ഒക്കെ സപ്പോർട്ട് നമുക്ക് ആവശ്യമാണ്. ഡ്യൂട്ടിയിൽ ഇതൊക്കെ പഠിക്കുക എന്നുവച്ചാൽ കുറച്ച് പാടുള്ള കാര്യം തന്നെയാണ്. 

പിന്നെ പ്രത്യേകം ശ്രദ്ധിക്കുക നമ്മൾ നേഴ്സിങ് പഠിക്കുന്ന സമയത്ത് ഓൺലൈൻ ആയിട്ട് IGNO പോലത്തെ യൂണിവേഴ്സിറ്റികളിൽ നിന്നും ആറുമാസത്തെ പലവിധ കോഴ്സുകൾ നിങ്ങൾ അറ്റൻഡ് ചെയ്യുന്നത് വളരെ നന്നായിരിക്കും.  യൂറോപ്പ്യൻ രാജ്യങ്ങളിലൊക്കെ ഇങ്ങനെ നമ്മൾ പഠിക്കുന്ന സമയത്ത് തന്നെ പലപല സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ നമുക ഒരു extra privilage തീർച്ചയായും ഉണ്ടാകും. ഈ സർട്ടിഫിക്കറ്റുകൾക്ക് ഒന്നും വലിയ പൈസ ഒന്നുമില്ലട്ടോ കൂടിപ്പോയാൽ 2000 3000 രൂപ അത്രയേ ഉള്ളൂ. നിങ്ങളൊന്ന് ആലോചിച്ചു നോക്കിക്കേ നിങ്ങൾ ഒരു ഹോട്ടല് നടത്തുകയാണെന്ന് വിചാരിക്കുക. നമുക്ക് ആളെ വേണം. ഇൻറർവ്യൂ നമ്മൾ ചെയ്യുകയാണ്. ആ സമയത്ത് ഒരാൾ വരുന്നു അയാൾക്ക് പാചകത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ട്, അയാൾക്ക് ടേസ്റ്റ് സർട്ടിഫൈ ചെയ്യുന്ന സർട്ടിഫിക്കറ്റ് ഉണ്ട്, അയാൾക്ക് ഹോട്ടൽ മാനേജ്മെൻറ് സർട്ടിഫിക്കറ്റ് ഉണ്ട്, അയാൾക്കൊരു കമ്പ്യൂട്ടറിൻറെ സർട്ടിഫിക്കറ്റ് ഉണ്ട്, etc. അങ്ങനെ ഒരാൾ മുമ്പിൽ വന്നാൽ തീർച്ചയായിട്ടും നിങ്ങൾ അയാളെ തന്നെ ജോലിക്ക് എടുക്കുള്ളൂ ബാക്കിയുള്ളവർ എപ്പോഴും പുറകിൽ ആയരിക്കും. അതുപോലാണ് നമ്മൾ നേഴ്സിങ് പഠിക്കാൻ പോകുമ്പോൾ മറ്റ് രണ്ടുമൂന്നു സർട്ടിഫിക്കറ്റുകൾ ഒക്കെ ഉണ്ടെങ്കിൽ. ഞാൻ എക്സാമ്പിൾ പറയാം ഏതൊക്കെയാണ് സർട്ടിഫിക്കറ്റുകൾ എന്ന്. ഇവിടെ ചിലപ്പോൾ പറയുന്നതൊക്കെ മിസ്റ്റേക്ക് ഇവിടെ ച പറയുന്നതൊക്കെ എക്സാമ്പിൾ ആണ്. നിങ്ങള് ignou എന്ന വെബ്സൈറ്റിൽ കയറി അതിലെ programs എന്ന കോളം നോക്കിയാൽ കൃത്യമായിട്ടും അതിൽ ഏതൊക്കെ സർട്ടിഫിക്കറ്റ് കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. Geriatric care, ICU Nurse, Pediatric Nurse, Palliative care, etc.

നമ്മുടെ രാജ്യത്ത് ഹോസ്പിറ്റൽ ഈ സർട്ടിഫിക്കറ്റ്സിന് എത്രത്തോളം പ്രാധാന്യം കൊടുക്കുമെന്ന് എനിക്ക് അറിയില്ല. ഇന്ത്യയ്ക്ക് വെളിയിൽ പോയാൽ തീർച്ചയായിട്ടും നിങ്ങൾ നമ്പർ വൺ ആയിരിക്കും. ഇനി നമ്മുടെ രാജ്യത്തെ കുറച്ചു കാര്യങ്ങൾ ഞാൻ പറയാം. ഞാൻ ഒരു ഓപ്പറേഷൻ തിയേറ്റർ നേഴ്സ് ആണ്. ഓപ്പറേഷൻ തിയേറ്റർ നേഴ്സുമാർക്ക് എൻറെ അനുഭവത്തിൽ ഒരു പരിധിവിട്ട് പോസ്റ്റുകൾ കിട്ടാറില്ല. പിന്നെ ഐസിയു വാർഡ് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വർക്ക് ചെയ്യുന്ന നേഴ്സുമാർക്ക് ഞാൻ കണ്ടിരിക്കുന്നത് നഴ്സിംഗ് സൂപ്രണ്ട് വരെയുള്ള പോസ്റ്റുകളിൽ ഒക്കെ ഇരിക്കാം പറ്റും എന്നതാണ്. ഇതിനായിട്ട് പോസ്റ്റ് ബിഎസ്സി, ബിഎസ്സി നേം നേഴ്സിംഗ്, എംഎസ്സി നേഴ്സിങ്, etc ഇതൊക്കെ പഠിക്കാൻ പറ്റുമെങ്കിൽ തീർച്ചയായിട്ടും പഠിച്ചിരിക്കണം. 
ഈ ഓപ്പറേഷൻ തിയേറ്റർ നഴ്സുമാർക്ക് ലീവ് അനുവദിക്കുന്നതിന് ചില സമയത്ത് പറ്റാറില്ല. പക്ഷേ ബാക്കിയുള്ള ഡിപ്പാർട്ട്മെൻറ്കളിൽ ജോലി ചയ്യുന്ന നേഴ്സുമാർക്ക് planned ലീവ് കിട്ടുന്നത് ആയിട്ടാണ് ഞാൻ കണ്ടുവരുന്നത്. കാരണം ഓപ്പറേഷൻ തിയേറ്റർ നേഴ്സുമാരെ നമുക്ക് എല്ലാ സമയത്തും റീപ്ലേസ്മെൻറ് ചെയ്യാൻ സാധിക്കാറില്ല. ചില ആശുപത്രികളിൽ ഓർത്തോ നഴ്സുമാർ, കാർഡിയാക് നേഴ്സുമാർ, ന്യൂറോ നഴ്സുമാർ separate ആയിട്ട് ആകും. പേഷ്യൻസ് കൂടി വരുന്ന സമയങ്ങളിൽ നമ്മുടെ plan ലീവ് ചേഞ്ച് ചെയ്യാൻ north ഇന്ത്യയിലെ പല മാനേജ്മെന്റുകളും ആവശ്യപ്പെടാറുണ്ട്. ഇത് എല്ലായിടത്തും ഉണ്ടെന്ന് അല്ല ഞാൻ പറയുന്നത്. മറ്റൊരു കാര്യം ഒരു ഓപ്പറേഷൻ തിയേറ്റർ നേഴ്സിന്റെ ഡ്യൂട്ടി എന്നുവച്ചാൽ നാളെ ചിലപ്പോൾ 9 മണി നാളെ കഴിഞ്ഞ് 7 മണിക്കും പോകേണ്ടിവരും അതിൻറെ പിറ്റേ ദിവസം വീണ്ടും എട്ടുമണി വരും. അങ്ങനെ മാറിയും മറിഞ്ഞുമൊക്കെ ഷിഫ്റ്റുകൾ പോകും. അപ്പോൾ മക്കളുടെ പഠിത്തം, വീട്ടിലെ കാര്യങ്ങൾ, ഇതെല്ലാം നോക്കണം.. ബേസിക് ആയിട്ടുള്ള ഒരു കാര്യമാണ് ഞാൻ ഇവടെ എഴുതുന്നത്. 

അതുപോലെതന്നെ ചെറിയ ചെറിയ 3000 രൂപയുടെ ഒക്കെ അനേക ഇംഗ്ലീഷ് സ്പീക്കിംഗ് കോഴ്സുകൾ ഇന്ന് അവൈലബിൾ ആണ് ഓൺലൈനായിട്ട് വാട്സ്ആപ്പ് വഴിയൊക്കെ. പഠിക്കുന്ന സമയത്ത് തന്നെ ഇതിനൊക്കെ ജോയിൻ ചെയ്യുവാൻ ശ്രമിക്കുക. ഇതൊക്കെ ജോയിൻ ചെയ്താൽ നമുക്ക് ഇംഗ്ലീഷ് കുറച്ചുകൂടെ പ്രാവീണ്യത്തോടെ സംസാരിക്കാൻ സാധിക്കുന്നതായിരിക്കും. അങ്ങനെയാണെങ്കിൽ ഒരു കൊല്ലം രണ്ടുകൊല്ലം ഒക്കെ എക്സ്പീരിയൻസ് എടുത്ത് ശേഷം അനായാസമായി IELTS പോലെയുള്ള എക്സാം ഒക്കെ എഴുതി വിദേശങ്ങളിൽ പോയി ജോലി ചെയ്യുവാൻ സാധിക്കുന്നതായിരിക്കും. 

മറ്റൊരു കാര്യം എനിക്ക് പറയാനുള്ളത് മാക്സിമം ഏത് സാധനം വാങ്ങിച്ചാലും EMI ഇടാതിരിക്കുക ഞാൻ പറയുന്നത് ജോലി ചെയ്യുന്ന സമയത്ത് ആണ് ട്ടോ. കൂട്ടുകാരോടൊക്കെ ചോദിച്ച കുറച്ച് പൈസയൊക്കെ അഡ്ജസ്റ്റ് ചെയ്ത് മൊബൈലൊക്കെ വാങ്ങണമെങ്കിൽ വാങ്ങുക. കാരണം നമ്മൾ വിദേശത്തോട്ടൊക്കെ പോകേണ്ടി വന്നാൽ EMI ഒക്കെ ഡ്യൂ ആയാൽ പല പ്രശ്നങ്ങളും ഉണ്ടാകാം. അങ്ങനെ പ്രശ്നങ്ങൾ ഉണ്ടായതായിട്ട് ഞാൻ കണ്ടിട്ടുണ്ട്.

ഇന്ത്യയിൽ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന ആളുകൾ 30 വയസ്സിനു മുമ്പ് ഇന്ത്യൻ മിലിറ്ററി, ഇന്ത്യൻ എയർ ഫോഴ്സ്, സെൻട്രൽ ഗവൺമെൻറ് ജോബ്, ETC ഇങ്ങനെ പല തരത്തിലുള്ള ജോബ് ഇൻറർവ്യൂസ് അറ്റൻഡ് ചെയ്യുവാൻ ശ്രമിക്കുക. ഇതിനൊക്കെ കുറഞ്ഞത് ഒരു 70,000 മുതൽ മേളിലോട്ടാണ് സാലറി. സെൻട്രൽ ഗവൺമെൻറ് ഒക്കെയാണെങ്കിൽ നമ്മൾക്ക് ഒരു സ്ഥലത്തുന്ന മറ്റൊരു സ്ഥലത്തിലോട്ട് ട്രാൻസ്ഫർ ഒക്കെ കിട്ടുവാൻ ചാൻസ് കൂടുതലാണ്. ഞാന് ഈ ട്രെൻഡ് കൂടുതൽ കണ്ടിരിക്കുന്നത് വടക്കേ ഇന്ത്യ ഭാഗങ്ങളിലോട്ട് ആണ്. അവിടൊക്കെ നഴ്സിംഗ് നോടൊപ്പം തന്നെ ഈ കോഴ്സുകളിലും കുട്ടികൾ നേരത്തെ തന്നെ പോയി ടങ്ങും. നേഴ്സിംഗ് കഴിഞ്ഞശേഷം കുറഞ്ഞത് ഒരു രണ്ടു കൊല്ലം നമ്മുടെ പിഎസ്സി ടെസ്റ്റ് കോച്ചിംഗ് പോലെ അവിടെ പല കോച്ചിങ്ങുകളും ഒക്കെ അറ്റൻഡ് ചെയ്തതിനുശേഷമേ ഒരു ജോലിക്ക് കയറുകയുള്ളൂ. ജോലിക്ക് കയറിയതിനു ശേഷം ഓരോ എക്സാം വരുമ്പോഴും അവര് പോകുന്നതും കാണാം. നമ്മുടെ കേരളത്തിൽ ആ ട്രെൻഡ് ഞാൻ കണ്ടിട്ടില്ല. 

ഞാൻ നിങ്ങളോട് ആ സർട്ടിഫിക്കറ്റ് കാര്യം ഇതിനു മുൻപ് പറഞ്ഞായിരുന്നുവല്ലോ. അങ്ങനെയുള്ള സർട്ടിഫിക്കറ്റുകൾ നമ്മൾക്ക് മറ്റു രാജ്യങ്ങളിലോട്ട് ചേക്കേറാൻ അവസരം കൂടുതൽ നൽകും. അതായത് ഒരാൾ നേഴ്സ് ആണെങ്കിൽ മറ്റേയാൾക്കും ഈ സർട്ടിഫിക്കറ്റുകൾ വച്ച് അവിടെ ഈസി ആയിട്ട് ഒരു ജോലി കണ്ടുപിടിക്കാവുന്നതാണ്. ആ സമയത്ത് നമ്മൾ ഓടേണ്ട ആവശ്യമില്ല. 

മറ്റൊരു കാര്യം ഇന്ന് ഈ ബ്ലോഗ് എഴുതുന്ന സമയത്ത് എൻറെ ഒരു കൂട്ടുകാരൻ ഡൽഹിയിൽ ജോലി തപ്പി നടക്കുകയാണ് ഒരു ഹോസ്പിറ്റലിൽ ജോലി കിട്ടുന്നില്ല. അവന് ഐസിയുവിൽ 12 കൊല്ലം എക്സ്പീരിയൻസ് ആണ് പ്രശ്നം. സീനിയേഴ്സിനെ ആർക്കും വേണ്ട. നമ്മൾ നഴ്സുമാരെ ഒരു പരിധി കഴിഞ്ഞാൽ ഈ ഹോസ്പിറ്റലുകളിൽ ജോലിക്ക് എടുക്കണമെന്ന് യാതൊരു നിർബന്ധവും ഇല കേട്ടോ. കുറെ നാളുകൾ നമ്മൾ ഈ നഴ്സിംഗ് ജോലിയൊക്കെ ചെയ്ത് കഴിയുമ്പോൾ ഒന്ന് റിസൈൻ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തന്നെ അത് ചെയ്യാൻ സാധിക്കാറില്ല. അപ്പോൾ അതിൻറെ ടെൻഷൻ ഫാമിലി ടെൻഷൻ പലവിധ കാര്യങ്ങളും നമ്മുടെ മുമ്പിൽ വരും അന്ന് അതിനെയൊക്കെ ഓവർകം ചെയ്യാനും പറ്റണം . ഈ പറഞ്ഞ എൻറെ സുഹൃത്ത് ഇന്ന് ഡൽഹിയിൽ മറ്റൊരു ജോലിക്ക് അന്വേഷിക്കുകയാണ്. ഇത് എല്ലാവർക്കും ഇങ്ങനെ ഉണ്ടാകണമെന്ന് ഞാൻ പറയത്തില്ല. യുഎൻഎ അതായത് United nurses association എന്ന സംഘടന ഉണ്ടായതുകൊണ്ടാണ് ഇന്ന് കേരളത്തിലെ പല ഹോസ്പിറ്റലുകളും നഴ്സുമാർക്ക് നല്ല സാലറി കൊടുക്കുന്നത്. 

അവസാനമായിട്ട് വിദേശത്ത് പോകാം എന്ന സ്വപ്നത്തോടെ നേഴ്സിങ് എന്ന കോഴ്സിലോട്ട് ആരും ചേരരുത്. മറ്റുള്ളവരുടെ ഉപദേശത്തിലും മറ്റുള്ളവരുടെ തീരുമാനത്തിലും നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിലും ഈ കോഴ്സിന് പോകണ്ട എന്നാണ് എൻറെ അഭിപ്രായം. സ്വന്തമായി നേഴ്സ് ആകണം എന്ന് ആഗ്രഹമുണ്ങ്കിൽ ആരും നിങ്ങളെ
 തടയില്ല. ഒരു കാര്യം ഞാൻ പറയാം ഒരു നേഴ്സ് ആയാൽ ലോകത്തിൽ എവിടെയും ജോലി ചെയ്യാം. ഫുഡ് ഉണ്ടാക്കാനും പഠിക്കും. ക്ഷമിക്കാനും സഹിക്കാനും പഠിക്കും. പിന്നെ എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക.


Poem : The stress of saving life 

In hospital halls, I stand and pace,
Heart racing fast, with worry's embrace.
Responsibility's weight, upon me lies,
Etching lines of care, across my eyes.

Fluorescent lights, hum overhead,
Shadows dancing, with anxiety's dread.
Disinfectant scent, and desperation's air,
Charts and names, mere numbers, lives to share.

Trembling hands, jot down each note,
Pen scratching loud, against the paper's quote.
I.V. drips rhythm, a urgent beat,
Time stands still, in this room, where hearts meet.

Outside, chaos reigns, a world astray,
But here, I stand, a nurse, on this stressful day.

Let me know if you need any further assistance!

Thanks & Regards 
Mr Dominic 
I am a Nurse

അഭിപ്രായങ്ങള്‍