Bajaj chetak electric scooter. വണ്ടി അടിപൊളിയാണ് പക്ഷേ ചില പോരായ്മകൾ ഉണ്ട്. പെട്രോൾ വണ്ടിയെക്കാൾ ഭേദമാണ്.എല്ലാം ഞാൻ എഴുതിയിട്ടുണ്ട്.
ആദ്യമായി വായിക്കുന്നവരോട് എനിക്കൊരു കാര്യം പറയാനുണ്ട്. എൻ്റെ ഈ എഴുത്ത് അവസാനം വരെ വായിച്ചശേഷം മാത്രമേ ഒരു കമൻറ് ഇടവുള്ളൂ .
ഞാൻ വണ്ടി എടുത്തത് പെട്രോളിന്റെ പൈസ നോക്കിയാണ്. ഒരു മാസം എനിക്ക് എങ്ങനെ പറഞ്ഞാലും ഒരു 5000 രൂപയിൽ കൂടുതൽ എന്റെ പെട്രോൾ വണ്ടിക്ക് ചിലവ് ഉണ്ടായിരുന്നു. അതുകൂടാതെ പെട്രോൾ വണ്ടിക്ക് ആറുമാസത്തിലൊരിക്കൽ സർവീസ് ആയിട്ട് ഒരു 3000 രൂപ 4000 രൂപയ്ക്ക് അകത്തോ വരുമായിരുന്നു. ഇപ്പോൾ ഞാൻ ആ 5000 രൂപ വണ്ടിക്ക് സിസി ആയിട്ട് അടച്ചു കൊണ്ടിരിക്കുകയാണ്. ഡെയിലി ഞാൻ ഏകദേശം 50 കിലോമീറ്റർ മേളിൽ അപ്ഡൗൺ ആയിട്ട് ഓടിച്ചു കൊണ്ടിരിക്കുകയാണ്. എങ്ങനെ പോയാലും എനിക്ക് മൂന്ന് കൊല്ലം കൊണ്ട് എന്റെ വണ്ടിയുടെ പൈസ ഫിനിഷ് ആവും. അതുകൂടാതെ വണ്ടിക്ക് അഞ്ചു കൊല്ലം ഗ്യാരണ്ടിയോടു കൂടിയാണ് ഷോറൂമിൽ നിന്ന് വണ്ടി നമ്മൾ ഇറക്കി കൊണ്ടുപോയിരുന്നത് പക്ഷേ അതിനു വേണ്ടി ഒരു 6000 രൂപ എക്സ്ട്രാ പെയ്മെൻറ് ചെയ്യണം. എങ്ങനെയൊക്കെ നോക്കിയാലും ഈ അഞ്ചു കൊല്ലത്തിനകത്ത് വണ്ടിക്ക് എന്ത് പറ്റിയാലും ഷോറൂം തന്നെ നമുക്ക് വണ്ടി എല്ലാം നന്നാക്കി തരും. ഈ ബ്ലോഗ് എഴുതുന്ന സമയത്ത് എൻറെ വണ്ടി 5000 കിലോമീറ്റർ ദൂര് താണ്ടി.
ഞാൻ മറ്റുള്ള കമ്പനികളുടെ വണ്ടി എടുക്കാതിരുന്നതിനുള്ള കാരണം എന്താന്ന് പറഞ്ഞാൽ ഈ ചേതക്ക് വണ്ടി ചൂടായി കഴിഞ്ഞാൽ ആ ചൂട് മാറ്റാൻ വേണ്ടി അതിന്റെ അകത്ത് സാധാരണ കാറുകളുടെ അകത്ത് ഉള്ളത് പോലെ റേഡിയേറ്റർ ഫാൻ പോലെ ഒരു ഫാൻ ഉണ്ട്. ഇന്നുവരെ എൻറെ അറിവിൽ ഒരു ഇലക്ട്രിക് വണ്ടിയും അതായത് ചേതക് വണ്ടി കത്തിയിട്ടില്ല. ഇനി വേറെ എവിടെയെങ്കിലും ഞാൻ അറിയാതെ കത്തി കാണുമോ എന്നും എനിക്കറിയില്ല അത് അങ്ങനെ ആർക്കെങ്കിലും അറിയാമെങ്കിൽ കമന്റിടുക.
ഇനി ഞാൻ പറയാൻ പോകുന്നത് പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർക്ക് വേണ്ടിയാണ് സിറ്റിയിലുള്ളവർക്ക് ഇത് ബാധകമാകുമോ എന്ന് എനിക്കൊരു സംശയം ഉണ്ട് എങ്കിലും നിങ്ങള് ഒന്ന് വായിക്കുക, എല്ലാം എൻറെ ജീവിതത്തിൽ വണ്ടിയെടുത്ത് പിന്നെ ഉണ്ടായ എൻറെ കൃത്യമായ അനുഭവങ്ങളാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് നമ്മുടെ വണ്ടി ചാർജ് ചെയ്യുമ്പോൾ ചാർജ് ആകാത്ത ഒരു അവസ്ഥ കാണുന്നുണ്ട്. ഞാൻ എൻറെ വീട്ടിലും ചാർജ് ആകാതിരുന്നപ്പോൾ ഞാൻ കെഎസ്ഇബിയുടെ പോസ്റ്റിൽ കൊണ്ടുപോയി കുത്തി പക്ഷേ ഫലം മറിച്ചായിരുന്നു. പോസ്റ്റ് കുത്തിയിട്ടും ചാർജ് ആയില്ല. പിന്നീടാണ് എനിക്ക് അതിനെപ്പറ്റി വ്യക്തമായി മനസ്സിലായത് ഈ ആമ്പിയർ എന്ന് പറയുന്നത് കറക്റ്റ് ആയിട്ട് പോസ്റ്റിൽ ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ വണ്ടി ചാർജ് ആവുകയുള്ളൂ. ഇതിനെപ്പറ്റി കൂടുതൽ ഡീറ്റെയിൽ ഒന്നുമായി പറയാൻ എനിക്ക് അറിയാൻ മേല കാരണം ഞാൻ ഒരു ഇലക്ട്രീഷൻ അല്ല. കേരളത്തിൽ വേനൽക്കാലത്ത് ടൈമിൽ പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ എസിയുടെ ഉപയോഗം ഇപ്പോൾ വളരെ കൂടുതലാണ്. അതുകൊണ്ട് പോസ്റ്റിൽ കറക്റ്റ് ആയിട്ടുള്ള ആമ്പിയർ ഉണ്ടാകണമെന്ന് യാതൊരു നിർബന്ധവുമില്ല. നിങ്ങടെ വീട്ടിൽ സോളാർ ഉണ്ടെങ്കിൽ ഓക്കേ ഡബിൾ ഓക്കേ ഒരു പ്രശ്നം ഉണ്ടാകത്തില്ല.
അപ്പോൾ നിങ്ങൾ ഗ്രാമപ്രദേശങ്ങളിൽ ഉള്ളവരാണെങ്കിൽ വീട്ടിൽ ഒരു പെട്രോൾ വണ്ടി എങ്കിലും വേണം ഇല്ലെങ്കിൽ ജോലിക്ക് പോകാൻ പറ്റാതെ വരും എൻറെ youtube channelil ഇതെല്ലാം ഞാൻ എക്സ്പ്ലൈൻ ചെയ്തിട്ടുണ്ട് പല സമയങ്ങളിൽ ആയി ഉണ്ടായ എക്സ്പീരിയൻസുകൾ ആണ് അതെല്ലാം. ഒരിക്കൽ ചാർജ് ചാർജ് കുത്തിയശേഷം കയറാതെ വന്നാൽ വണ്ടി എടുത്തു കൊണ്ട് ഷോറൂമിൽ പോകേണ്ട യാതൊരു ആവശ്യവുമില്ല . നമ്മുടെ നാട്ടിൽ ചില സമയങ്ങളിൽ വോൾട്ടേജ് ഹൈ ആണെങ്കിലും ആമ്പിയർ വളരെ കുറവായിരിക്കും. അതുകൊണ്ട് രാത്രി ഒന്ന് ചാർജ് ചെയ്ത് ഇട്ടശേഷം രാവിലെ ഒന്നുകൂടെ നോക്കുക അങ്ങനെയൊരു രണ്ടുദിവസത്തിനുശേഷം മാത്രമേ ഷോറൂമിൽ പോകാവുള്ളൂ.
അപ്പോൾ വണ്ടിയെടുക്കാൻ ഒക്കെ നമുക്ക് ഈസിയാണ് അതിനുമുമ്പ് ഒരു ഇലക്ട്രീഷ്യനെ വിളിച്ചുകൊണ്ടുവന്ന് വീട്ടിലെ കറണ്ടിന്റെ സിസ്റ്റം കറക്റ്റ് ആയിട്ട് ചെക്ക് ചെയ്യിപ്പിച്ച ശേഷം മാത്രമേ വണ്ടി എടുക്കാവുള്ളൂ. ആർക്കെങ്കിലും ചേതക് വണ്ടിയെപ്പറ്റി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എൻറെ കോൺടാക്ട് ഡീറ്റെയിൽസ് പ്രകാരം എന്നെ contact ചെയ്താൽ ഞാൻ തീർച്ചയായിട്ടും നിങ്ങളുടെ സംശയങ്ങൾക്ക് പേഴ്സണലായിട്ടുള്ള എനിക്ക് എക്സ്പീരിയൻസ് ഉണ്ടായ കാര്യങ്ങൾ നിങ്ങൾക്ക് പറഞ്ഞു തരുന്നതായിരിക്കും.
എന്തൊക്കെയാണെങ്കിലും എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും നമ്മുടെ ബജാജ് ചേതക്കിന്റെ വണ്ടി ഭയങ്കര ലാഭം തന്നെയാണ്. എനിക്ക് ഈ അടുത്തകാലത്തായിട്ട് ഉണ്ടായേ ഉള്ളൂ ഒരു പ്രശ്നം എന്താണെന്ന് പറഞ്ഞാൽ മഴക്കാലത്ത് നമ്മൾ ഓടിച്ചോണ്ട് പോകുന്ന സമയത്ത് വണ്ടി പെട്ടെന്ന് സ്ലോ നിന്നു പോകും. പിന്നെ നമ്മൾ കുറച്ചുനേരം വെയിറ്റ് ചെയ്തു കഴിഞ്ഞാൽ ഒരു ഒരു 60 സെക്കൻഡ് കഴിഞ്ഞാൽ വണ്ടി വീണ്ടും ഓഫ് ആയിട്ട് ഓൺ ആയി വരും. ഈ പറഞ്ഞത് മഴക്കാലത്തെ മാത്രം കാര്യമാണ്. ഈ പ്രശ്നം ഞാൻ ഷോറൂമിൽ കൊണ്ടുപോയപ്പോൾ അവർ എംസിയു മാറ്റി നൽകി. അതുകഴിഞ്ഞതിൽ പിന്നെ ഞാൻ രാത്രി 12 മണി കഴിഞ്ഞാണ് ചാർജ് ചെയ്യാൻ ഇടുക. ഇനി പ്രോബ്ലം വന്നാൽ ഞാൻ ഈ ബ്ലോഗിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ഇനി വേറൊരു പ്രശ്നത്തെപ്പറ്റി പറയാം നമ്മുടെ പോക്കറ്റിൽ വണ്ടിയുടെ കീ ഇടുകയാണെങ്കിൽ അതിന്റെ കൂടെ മൊബൈൽ ഒരിക്കലും വയ്ക്കരുത് അങ്ങനെ മൊബൈൽ വച്ച് കഴിഞ്ഞാൽ അതിന്റെ സിഗ്നൽ വണ്ടിയുടെ ബ്ലോക്ക് ചെയ്തു വണ്ടി ഓഫ് ആയി പോകുന്നതായിരിക്കും അതുകൊണ്ട് കീ വയ്ക്കാതെ ബാഗിന്റെ ഒരു കള്ളിയിലിടുക അതുമല്ലെങ്കിൽ ഇടത്തെ പോക്കറ്റിൽ ഫ്രീ ആയിട്ട് അത് വയ്ക്കുക.
പിന്നെ വണ്ടി ടെക് പാക്ക് ഉണ്ടെങ്കിൽ 70 കിലോമീറ്റർ സ്പീഡ് വരെ പോകും. ടെക്പാക് ഇല്ലാതെ ഞാൻ വണ്ടി ഞാൻ ചെക്ക് ചെയ്തു നോക്കിയപ്പോൾ 80 കിലോമീറ്റർ വരെ പോയി പക്ഷേ ഒരു കുഴപ്പമുണ്ട് ഒരു ശതമാനം ചാർജ് നോർമലി നമ്മുടെ വണ്ടി ഒരു കിലോമീറ്റർ പോകുന്നതായിരിക്കും പക്ഷേ ഇത്രയും സ്പീഡിൽ ഒക്കെ നമ്മൾ ഓടിച്ചാൽ 5% ചാർജിന് തുല്യമായിട്ട് കുറയുന്നതായിരിക്കും.
എങ്ങനെ ഓടിച്ചാലും വണ്ടിക്ക് 118 വരെ മൈലേജ് കിട്ടി എന്ന് എൻറെ ഒരു സുഹൃത്ത് എന്നോട് കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട് അവൻ വീട്ടിൽ ചെന്നപ്പോൾ മൂന്ന് ശതമാനം ചാർജ് ഉണ്ടെന്നും പറഞ്ഞു. പക്ഷേ എൻറെ അനുഭവത്തിൽ ഞാൻ 50 കിലോമീറ്റർ ഡെയിലി പോയിട്ട് വരുമ്പോൾ 50% അല്ലെങ്കിൽ 45 ശതമാനം എനിക്ക് കാണാറുണ്ട് ഞാൻ ഓടിക്കുന്ന സ്പീഡ് എന്ന് പറഞ്ഞാൽ ആവറേജ് 50 കിലോമീറ്റർ ആണ്.
ഇനി പറയാൻ പോകുന്നത് വൈദ്യുതി ചാർജിനെ പറ്റിയാണ്. എൻറെ വീട്ടിൽ സാധാരണ വരുന്ന കറന്റ് ചാർജിനെക്കാളും 500 രൂപ കൂടിയാണ് 500 എന്ന് പറയുമ്പോൾ രണ്ടുമാസത്തെ 500 പ്ലസ് 500 1000 രൂപയാണ് എക്സ്ട്രാ വന്നത്. കാരണം ഞാൻ എല്ലാ ദിവസവും വണ്ടി ചാർജ് ചെയ്യുന്ന ആളാണ്. എങ്ങനെയൊക്കെ നോക്കിയാലും 5 കൊല്ലത്തിനുശേഷം വണ്ടി ഒരു ഇരുപതിനായിരത്തിനോ മുപ്പതിനായിരത്തിനോ വിറ്റ പോലും നമുക്ക് ഭയങ്കര ലാഭം തന്നെയാണ്.
വണ്ടി കയറ്റം ഈസി ആയിട്ട് രണ്ടുപേരെ വെച്ച് കയറിപ്പോകും രണ്ടുപേരെന്ന് പറഞ്ഞാൽ ഒരു കുറഞ്ഞത് 70 പ്ലസ് 70 150 കിലോയാണ് ഞാൻ ഉദ്ദേശിച്ചത് ഈസി ആയിട്ട് കേറും യാതൊരു ക്ഷീണവും വണ്ടിക്ക് ഉണ്ടാകില്ല. നമ്മൾ ലോങ്ങ് ആയിട്ട് റൈഡിന് പോകുമ്പോൾ രണ്ടുപേരെ വെച്ച് നോർമലി ഒരു 40 45 കിലോമീറ്റർ സ്പീഡിൽ ഓടിക്കുകയാണെങ്കിൽ 80 കിലോമീറ്റർ ഓളം എൻറെ അനുഭവത്തിൽ വണ്ടി ഓടും. ഇനി മൈലേജ് ആവറേജ് നമുക്ക് ഒരു 80 90 കിലോമീറ്റർ ഒരു ദിവസം ഈസി ആയിട്ട് കിട്ടും പക്ഷേ ഒന്നോർക്കണം പെട്രോൾ വണ്ടി ആണെങ്കിൽ നമ്മൾ അവസാനം വരെ ഓടിക്കത്തില്ലല്ലോ നമ്മൾ എന്തായാലും പെട്രോൾ അടുത്തല്ലേ പോകത്തുള്ളൂ അതുപോലെ ഇതും നമ്മുടെ വീട്ടിൽ വന്നു അല്ലെങ്കിൽ ഒരു പോസ്റ്റിൽ ഒരു അരമണിക്കൂർ ചാർജ് ചെയ്തിട്ട് ഓടിക്കണം അല്ലാതെ 0ത്തിൽ എത്തിച്ചിട്ട് നമ്മൾ അവസാനം മൈലേജ് കിട്ടിയില്ലെന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. പോട്ടെ ഇനി പൂജ്യം ആയിക്കഴിഞ്ഞാൽ തന്നെ 7 കിലോമീറ്റർ കൂടെ നമുക്ക് ഓടിക്കാൻ പറ്റും. എൻറെ സ്വന്തം അഭിപ്രായത്തിൽ 20% ചാർജിന് താഴെ കൊണ്ടുപോകുന്നത് വണ്ടിയുടെ ബാറ്ററിക്ക് അത്ര നല്ലതല്ല അത് ഏതു വണ്ടി ആയാലും. ഞാൻ അത്യാവശ്യം നല്ല രീതിയിൽ വെള്ളം മുങ്ങി കിടക്കുന്ന റോഡിലൂടെ ഓടിച്ചപ്പോഴും വണ്ടിക്ക് യാതൊരു കുഴപ്പവും പറ്റിയിട്ടില്ല. അതുപോലെ വണ്ടി നമ്മൾ ആഴ്ചയിൽ ഒന്നെങ്കിലും വീട്ടിലെ പൈപ്പ് ഉണ്ടല്ലോ ആ വീട്ടിലെ പൈപ്പിന്റെ പ്രഷറിൽ വണ്ടി നമ്മൾ തീർച്ചയായിട്ടും വണ്ടി നമ്മൾ കഴുകി സൂക്ഷിക്കേണ്ടതാണ്.
മറ്റൊരു കാര്യം പറഞ്ഞാൽ വണ്ടിക്ക് ഭാരം അത്യാവശ്യം കൂടുതൽ ഉണ്ട് ഏകദേശം ഒരു 130 കിലോയ്ക്ക് അടുത്ത് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത് ലേഡീസിന് ഈ വണ്ടി ഓടിച്ചാൽ നേരെയാണെങ്കിൽ ഭയങ്കര സ്റ്റേബിളിറ്റി പക്ഷെ ചെരിഞ്ഞു കഴിഞ്ഞാൽ വണ്ടി നേരെ വെക്കാൻ വലിയ പാട് തന്നെയാണ് കേട്ടോ. ഈ ഭാരം ഉള്ളതുകൊണ്ടുതന്നെ രണ്ടുപേരും പോകുമ്പോൾ നല്ല സത്യം പറഞ്ഞാൽ ബെൻസിൽ പോകുന്ന സുഖമാണെന്ന് ഞാൻ പറയും.
ഇനി ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ എൻറെ യൂട്യൂബ് ചാനലിലോ അതല്ലെങ്കിൽ ഇതിന്റെ താഴെ കമൻറ് ബോക്സിൽ രേഖപ്പെടുത്തുകയാണെങ്കിൽ പിന്നെയും ഉള്ള എൻറെ പേഴ്സണൽ ആയിട്ടുള്ള ഒപ്പീനിയൻസും അഭിപ്രായങ്ങളും ഞാൻ ഈ ബ്ലോഗിൽ അപ്ഡേറ്റ് ചെയ്തതായിരിക്കും.
ഞാൻ വണ്ടി വാങ്ങിയത് ഏകദേശം ആ ഒരു സമയത്ത് ഒരു ലക്ഷത്തി അറുപതിനായിരം രൂപയുടെ അടുത്ത് ഉണ്ടായിരുന്നു 22,000 രൂപ ഗവൺമെന്റിന്റെ സബ്സിഡി ഉള്ളതുകൊണ്ട് അത് കുറഞ്ഞു കിട്ടി ഏകദേശം ഇപ്പോഴത്തെ റേറ്റ് എന്ന് പറഞ്ഞാൽ 1, 65,000 70000 രൂപ അടുത്ത് കൃത്യമായിട്ട് അറിയത്തില്ല. പിന്നെ ഇന്ന് ഈ ബ്ലോഗ് ചെയ്യുന്ന സമയത്ത് ചേതക്കിന്റെ പുതിയ വണ്ടിയൊക്കെ ഇറങ്ങിയിട്ടുണ്ട് പക്ഷേ എൻറെ അഭിപ്രായത്തിൽ പൈസ ഉണ്ടെങ്കിൽ അല്ലെങ്കിൽ സിസി അടയ്ക്കാൻ പറ്റുകയാണെങ്കിൽ നമ്മുടെ ബജാജ് ചേതക്കിന്റെ തന്നെ വാങ്ങിക്കുന്നതായിരിക്കും നല്ലത് കാരണം ഈ വണ്ടികളൊക്കെ ഫസ്റ്റ് ജനറേഷനാ ഇനിയൊരു നാലഞ്ചു കൊല്ലം കഴിഞ്ഞാലേ ചിലപ്പോൾ അടിപൊളി വണ്ടികൾ വരികയുള്ളൂ. Maximum ഏറ്റവും ടോപ്പിന്റെ വണ്ടി മാത്രം വാങ്ങിക്കാൻ പട്ടുകയാണെങ്കിൽ.. ഇത് എൻ്റെ അഭിപ്രായം ആണ് നിങ്ങൾ ആലോചിക്കുക.
വേറൊരു കാര്യം ഡ്രൈവ് മോഡിൽ ഇട്ടുകൊണ്ട് ആരോടും വർത്തമാനം പറഞ്ഞുകൊണ്ട് നിൽക്കരുത്. അങ്ങനെ നിന്നാൽ 5 മിനിറ്റ് കഴിഞ്ഞ ശേഷം caution സിംബൽ കാണിക്കും. അപ്പോൾ വണ്ടി ഒന്ന് ഓഫ് ചെയ്യുക രണ്ട് മിനിറ്റ് നിൽക്കുക വണ്ടിയുടെ ബാക്കും ഫ്രണ്ടും ഒക്കെ എന്ന് സ്വിച്ചിൽ ഒരു പ്രാവശ്യം പ്രസ് ചെയ്തുകൊണ്ട് ഓപ്പൺ ചെയ്യുകയും ക്ലോസ് ചെയ്യുകയും ചെയ്യണം. അതുകഴിഞ്ഞ് ശേഷം വേണം വണ്ടി ഓൺ ചെയ്യാൻ അങ്ങനെ ചെയ്താൽ ആ സിംബൽ ഓഫ് ആകുന്നതായിരിക്കും വണ്ടി നോർമലും ആകും.
ഇനി ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിനെ പറ്റി കുറച്ചുകൂടെ കാര്യങ്ങൾ ഞാൻ താഴെ പറയാം അതുകൊണ്ട് നിങ്ങൾ ഒന്ന് നോക്കൂ.
ഇതിൽ benefits and how to use ഞാൻ എഴുതിയിട്ടുണ്ട്. നിങ്ങൾക്ക് സമയമുണ്ടെങ്കിൽ അതും കൂടെ ഒന്ന് വായിക്കൂ. 👇
1.ഒന്നാമതായി ഏത് ഇലക്ട്രിക് വണ്ടി ആണെങ്കിലും വീട്ടിൽ ഒരു പെട്രോൾ വണ്ടി എങ്കിലും വേണം എന്നാണ് എൻറെ അഭിപ്രായം. എന്തെങ്കിലും ചെറിയ പ്രോബ്ലം പറ്റിയാൽ നമുക്ക് പെട്രോൾ വണ്ടി എടുത്തു കൊണ്ട് പോകാം.
2. എനിക്ക് ഈ വണ്ടിക്ക് അനേക പ്രോബ്ലംസ് ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു അഞ്ചുമാസം കൊണ്ട് ഞാൻ 6000 കിലോമീറ്റർ വണ്ടി ഓടിച്ചു. മിക്കവാറും എല്ലാ ദിവസവും ഞാൻ ഈ വണ്ടി കൊണ്ടാണ് ജോലിക്ക് പോകുന്നത്. ഇലക്ട്രിക് പ്രോബ്ലം ഉണ്ടായി.. പിന്നീട് എനിക്ക് മനസ്സിലായി അത് കമ്പനിയുടെ കുഴപ്പമല്ല എന്ന്. വേനൽക്കാലം കഴിഞ്ഞതിൽ പിന്നെ മഴക്കാലത്ത് പ്രോബ്ലം ഉണ്ടായിട്ടേയില്ല. അത് നമ്മുടെ കെഎസ്ഇബിയുടെ പ്രോബ്ലം ഒരുപക്ഷേ ആയിരിക്കാം.
3. ഗ്രാമങ്ങളിൽ വണ്ടി വാങ്ങിക്കുന്നതിന് മുൻപ് ഒരു ഇലക്ട്രീഷ്യനെ വിളിച്ചുവരുത്തി നമ്മുടെ ബോർഡ് ഒന്ന് ചെക്ക് ചെയ്യിപ്പിക്കുക. കാരണം 16 ആമ്പിയറിന്റെ വയറിങ്ങും സോക്കറ്റും പ്ലഗ്ഗും വേണം. അപ്പോ അത്രയും കരണ്ട് വീട്ടിൽ ഉണ്ട് എന്ന് ഉറപ്പുവരുത്തണം.
4. ബജാജ് ചേതക് ഇലക്ട്രിക് വണ്ടിയിൽ രണ്ടുപേരും പോകുമ്പോഴാണ് ഏറ്റവും സുഖം. അന്നേരമാണ് സസ്പെൻഷൻ അടിപൊളിയായിട്ട് വർക്ക് ചെയ്യുന്നത്.
5. യാത്ര ചെയ്യുമ്പോൾ മൊബൈലും വണ്ടിയുടെ ഒരുമിച്ച് പോക്കറ്റിൽ വയ്ക്കരുത്. ഞാൻ വച്ചപ്പോൾ വണ്ടി ഒരുപക്ഷേ ഓഫ് ആയി പോയേക്കാം എന്തോ സിഗ്നൽ ജാം ആയിരിക്കാം കാരണം. ഇത് ഞാൻ വീണ്ടും വീണ്ടും പരീക്ഷിച്ചു നോക്കിയതാണ്. ആ സമയത്ത് എന്റെ കയ്യിൽ റെഡ്മിയുടെ മൊബൈൽ ആയിരുന്നു.
6. പെട്രോൾ വണ്ടിയെ അപേക്ഷിച്ച് എന്തൊക്കെ പ്രശ്നമുണ്ടെങ്കിൽ തന്നെയും ഈ വണ്ടി ഭയങ്കര ലാഭം ആണ്. വണ്ടി ഓഫ് ഓണം ഒക്കെ ആകുന്നുണ്ട് പക്ഷേ അത് എൻറെ വണ്ടിയുടെ കാര്യമാണ് ഞാൻ പറഞ്ഞത്.. അത് ഒന്ന് ഓഫ് ചെയ്തു കഴിഞ്ഞാൽ വീണ്ടും ശരിയാകാറുണ്ട്.
7. വണ്ടിക്ക് മൂന്ന് കൊല്ലവും പിന്നീട് രണ്ടു കൊല്ലത്തേക്കും എക്സ്റ്റൻഡഡ് വാറണ്ടി കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇത് എൻറെ അഭിപ്രായമാണ് - അഞ്ചുകൊല്ലത്തേക്കും വാറണ്ടി എടുക്കുക. എല്ലാദിവസവും കുറഞ്ഞത് 40 കിലോമീറ്റർ എങ്കിലും ഓടുന്ന ആൾക്കാർക്ക് അഞ്ചു കൊല്ലത്തെ പെട്രോൾ വണ്ടിയുടെ പൈസ കൂട്ടി നോക്കിയാൽ ഇത് നല്ല ലാഭമാണ്..
8. എൻറെ കയ്യിൽ ഉള്ള മൊബൈൽ ഇന്നേക്ക് 7 കൊല്ലം കഴിഞ്ഞു. ആ മൊബൈലിന്റെ ബാറ്ററി ലിഥിയം അയൺ ആണ്. ഇന്നുവരെ ഒരു കുഴപ്പവുമില്ലാതെ ബാറ്ററി ഓടുന്നു. അങ്ങനെയാണെങ്കിൽ നമ്മുടെ ബജാജ് ചേതക് സ്കൂട്ടറിന്റെയും ബാറ്ററി ഏഴ് കൊല്ലം എന്തായാലും ഓടും.
9. വണ്ടി ചാർജ് ചെയ്യാൻ വയ്ക്കുമ്പോൾ വണ്ടിയുടെ fob key ഒരു ഒന്നൊന്നര രണ്ട് മീറ്ററിന് അകത്ത് എങ്കിലും വയ്ക്കുക. ഇല്ലാത്തപക്ഷം വണ്ടിയിൽ കോഷൻ സിഗ്നൽ കാണിക്കും. ഞാനിത് ചെക്ക് ചെയ്തു നോക്കിയതാണ്.
10. ഇനി പറയാൻ പോകുന്നത് എൻറെ ഒരു നിഗമനം മാത്രമാണ്. വോൾട്ടേജ് വേരിയേഷൻ ഉള്ള സമയത്ത് നമ്മൾ വണ്ടി ചാർജ് ചെയ്തു കഴിഞ്ഞ അപ്പോൾ തന്നെ ഓൺ ആക്കിയാൽ ഓൺ ആകില്ല. എനിക്ക് തോന്നുന്നത് ബാറ്ററി ചൂടായി നിൽക്കുകയാണെന്നാണ്. ബാറ്ററി ചൂടായാൽ ഒരുപക്ഷേ അതിൻറെ സെൻസർ അത് പിടിച്ചെടുത്തു വണ്ടി ഓൺ ആകാതെ ഇരിക്കും. എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി. ഒരു അഞ്ചു മണിക്കൂർ കഴിഞ്ഞ് പിറ്റേന്ന് രാവിലെ വണ്ടി ഒരു കുഴപ്പവുമില്ലാതെ ഓണായി ഞാൻ ജോലിക്ക് പോകുകയും ചെയ്തു.
11. ഞാൻ വണ്ടി എടുത്തിട്ട് ഇന്നുവരെ എനിക്ക് ഉണ്ടായ ഒരു ഇഷ്യൂ ആണ് ഞാൻ ആ വീഡിയോയിൽ പറഞ്ഞത്. വണ്ടി ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ആക്സിലറേഷനും റീജനറേഷൻ ബ്രേക്ക് സിസ്റ്റവും വണ്ടിയുടെ മോട്ടോറിൽ നിന്നുള്ള കണക്ഷൻ ഓട്ടോമാറ്റിക്കായിട്ട് കട്ടാക്കും. ആ സമയത്ത് വണ്ടി ന്യൂട്രൽ ആവും. സ്പീഡിൽ പോകുന്ന ഒരു സൈക്കിൾ എങ്ങനെയാണോ പോകുന്നേ? ആ രീതിയില് എൻറെ വണ്ടി പോകാറുണ്ട്. ഈ പ്രശ്നം പല സമയത്ത് എനിക്ക് ഉണ്ടായി. ഞാനിത് പരിഹരിച്ചത് എങ്ങനെയാണെന്ന് വെച്ചാൽ ഒരു രണ്ട് മിനിറ്റ് കഴിയുമ്പോൾ വണ്ടി ഞാൻ ഓഫാക്കും അതുകഴിഞ്ഞ് ഓണാക്കും. അപ്പോ വണ്ടി നോർമൽ ആകും. ഇപ്പൊ എനിക്കത് കുറെ തവണയായി. എൻറെ second സർവീസിൽ ഞാനത് മെൻഷൻ ചെയ്തതാണ് പക്ഷേ അവർ കമ്പ്യൂട്ടർ കണക്ട് ചെയ്തപ്പോൾ യാതൊരു error കാണിച്ചില്ല. അതുകൊണ്ട് ഞാൻ വീണ്ടും സർവീസിന് കയറ്റുകയാണ് ശരിയാകുമോ ഇല്ലയോ എന്ന് അറിയില്ല. സർവീസ് കഴിഞ്ഞശേഷം ഞാൻ തീർച്ചയായിട്ടും ഇവിടെ അത് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
Update: MCU മാറി. രാത്രി 12 മണിക്ക് ശേഷം വണ്ടി കുത്തി ഇടവാൻ അവർ പറഞ്ഞു
. ആ സമയത്ത് വോൾട്ടേജ് വേരിയേഷൻ ഉണ്ടാകത്തില്ല. ഞാനിപ്പോൾ അങ്ങനെ ചെയ്തു നോക്കുകയാണ്. ഞാനീ ബ്ലോഗ് ഓരോ ആഴ്ചയും അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. അതല്ല എങ്കിൽ നിങ്ങൾ ബജാജ് ചേതക്കിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക അതിൽ ഞാൻ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും
12. നമുക്ക് പല പ്രോബ്ലംസും വരുമ്പോൾ ചിലപ്പോൾ തോന്നും ഈ വണ്ടി വാങ്ങിച്ചത് ഭയങ്കര മണ്ടത്തരം ആയിരുന്നു. എനിക്കങ്ങനെ പലപ്രാവശ്യം തോന്നിയിട്ടുണ്ട്. എന്നാലും ഉള്ളത് പറയാമല്ലോ രണ്ടു ദിവസം കഴിയുമ്പോൾ ആ ചിന്ത അങ്ങ് പോകും. പലപ്പോഴും വണ്ടി ഓഫ് ആയി പോയ പല പ്രശ്നങ്ങളും ഉണ്ടായി
ഒരു അഞ്ചാറു മണിക്കൂർ കഴിയുമ്പോൾ വണ്ടി വീണ്ടും പഴയ രീതിയിൽ വരും. അപ്പോൾ എമർജൻസി ആയി പോകേണ്ട ഒരു സിറ്റുവേഷനിൽ നമുക്ക് പോകാൻ പറ്റത്തില്ല. അതാണ് ഞാൻ പറഞ്ഞ കാര്യം.
13. പിന്നെ മാക്സിമം ലോൺ എടുക്കാതെ മുഴുവൻ പൈസയും കൊടുത്ത് വണ്ടി വാങ്ങുക. അങ്ങനെയാകുമ്പോൾ മൂന്നു കൊല്ലത്തെ കണക്കനുസരിച്ച് കുറഞ്ഞത് മുപ്പതിനായിരം രൂപയെങ്കിലും നിങ്ങൾക്ക് ലാഭിക്കാം.
14. വെള്ളത്തിൽ കൂടെ ഞാൻ വണ്ടി ഓടിച്ചു പോകേണ്ടിവന്നു ഒരിക്കൽ. വണ്ടിയുടെ പകുതിയും മുക്കാലും വെള്ളത്തിൽ മുങ്ങിയിരുന്നു. ഞാൻ വിചാരിച്ചതുപോലെ ഒന്നും സംഭവിച്ചില്ല അടിപൊളിയായി നന്നായി ഓടി.
15. വാഷിങ്ങിന്റെ കാര്യം പറഞ്ഞാൽ സാധാരണ വണ്ടി വാഷ് ചെയ്യുന്ന പോലെ കുറച്ച് പവർ കുറച്ച് വാഷ് ചെയ്യാം ഒരു കുഴപ്പമില്ല.
16. രണ്ടുപേരെ വെച്ച് ഈസിയായി വണ്ടി ഏത് കേറ്റവും കയറും അത് ഞാൻ ഗ്യാരണ്ടി.
ഞങ്ങൾ രണ്ടാളും കൂടി 140 കിലോ ഉണ്ടായിരുന്നു.
17. മുൻവശത്ത് ഗ്യാസിലിണ്ടർ കയറ്റാൻ പറ്റത്തില്ല.
18. വണ്ടി നല്ല സ്റ്റെബിലിറ്റി ആണ്. ആ സൈഡിലോട്ടു പോയിക്കഴിഞ്ഞാൽ ഉയർത്താൻ കുറച്ചു പാടാണ്. പിന്നെ റിവേഴ്സ് ഗിയർ ഉള്ളതുകൊണ്ട് സൂപ്പർ ആയിട്ട് നമുക്ക് റിവേഴ്സ് എടുക്കാൻ പറ്റും.
19. വണ്ടിക്ക് ടെക് പാക്ക് എടുക്കണോ വേണ്ടയോ എന്ന് എനിക്കറിയില്ല. എൻറെ വണ്ടിക്ക് ടെക് പാക്ക് ഇല്ല. അത് ഇല്ലാത്തതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എന്നും എനിക്കറിയില്ല.
20. മൈലേജിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക വണ്ടിയുടെ രണ്ട് ടയറിന്റെയും പ്രഷർ കമ്പനി പറയുന്ന രീതിയിൽ തന്നെയായിരിക്കണം അത് ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും ചെക്ക് ചെയ്തിരിക്കണം.
21. വണ്ടിയുടെ സർവീസ് എല്ലാ 5000 കിലോമീറ്റർ ആണ്. എന്നോട് ഒരു ടെക്നീഷ്യൻ പറഞ്ഞത് 5000 കിലോമീറ്റർ സർവീസ് ചെയ്തില്ല എങ്കിൽ നമ്മുടെ വാറണ്ടി ചിലപ്പോൾ കട്ട് ആകുമെന്ന്. അതിനെപ്പറ്റി എനിക്ക് കൃത്യം അറിയില്ല എങ്കിലും 5000 കിലോമീറ്റർ സർവീസ് ചെയ്യുവാൻ ശ്രമിക്കുക.
22. വണ്ടിയുടെ ചാർജ് 100% ആണെങ്കിൽ ഒരു 50 കിലോമീറ്റർ സ്പീഡിൽ ഓടിച്ചാൽ 90 കിലോമീറ്റർ നമുക്ക് കിട്ടും. അതുകഴിഞ്ഞ് സീറോ ആയി ഴിഞ്ഞാൽ ഒരു 7 km കൂടി ഓടും. അതേസമയം രണ്ടുപേർ പോയാൽ കേറ്റം ഒന്നും ഇലങ്കിൽ 80 കിലോമീറ്റർ എന്തായാലും പോകും. പിന്നെ മാക്സിമം ഒരു 20% ഇതിനകത്ത് വണ്ടി സ്റ്റോപ്പ് ചെയ്യുക.
23. എല്ലാദിവസവും വണ്ടി ചാർജ് ചെയ്യുന്ന ഒരാൾക്ക് വീട്ടിലെ കരണ്ട് ചാർജ് 500 രൂപ കൂടും. രണ്ടുമാസം ആയിരം രൂപ. ഞാൻ ഉദ്ദേശിച്ചത് 30% ചാർജ് എങ്കിലും മിച്ചം വച്ച് ചാർജ് ചെയ്യുന്ന ആൾക്കാർക്കാണ്. എൻറെ വീട്ടിൽ രണ്ടുമാസം കൂടുമ്പോൾ കറണ്ട് ചാർജ് 1000 രൂപ എക്സ്ട്രാ വരും. അതായത് ഏകദേശം ഡെയിലി ഒരു 60 കിലോമീറ്റർ ഓടുന്ന ഒരാളുടെ കാര്യമാണ് ഞാൻ പറഞ്ഞത്.
ഞാനിവിടെ പറഞ്ഞ കാര്യങ്ങളെല്ലാം എൻറെ സ്വന്തം എക്സ്പീരിയൻസ് ആണ് നിങ്ങൾ വണ്ടി വാങ്ങിക്കുമ്പോൾ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ തന്നെ വാങ്ങിക്കുക. ഞാൻ വീണ്ടും പറയുകയാണ് വണ്ടിക്ക് പ്രോബ്ലംസ് വരാം വരാതിരിക്കാം അതെല്ലാം നമ്മുടെ ലക്ക് പോലെ ഇരിക്കും. അഞ്ചു കൊല്ലത്തെ വാറണ്ടി കമ്പനി നമുക്ക് നൽകുന്നുണ്ട് അതുകൊണ്ട് യാതൊന്നും പേടിക്കേണ്ട കാര്യമില്ല. ചിലപ്പോൾ ഒരു അഞ്ചു ദിവസമൊക്കെ ഷോറൂമിൽ വയ്ക്കേണ്ടി വന്നേക്കാം. നിങ്ങൾ ഒന്നാലോചിക്കണം ഷോറൂമിൽ ഉള്ള ആൾക്കാർക്ക് അധികം വണ്ടികൾ അവിടെ ഉണ്ട് അതുകൊണ്ടാണ് ടൈം എടുക്കുന്നത്. ഞാനും അതുപോലെ ഒരു സ്ഥലത്താണ് വർക്ക് ചെയ്യുന്നത്.
Best of luck.
Other Subjects 👇
രണ്ട് ലക്ഷത്തിന്റെ ഇലക്ട്രിക് കാർ ഇറങ്ങുന്നു
ബജാജ് ഇലക്ട്രിക് സ്കൂട്ടറും കിട്ടിയ ചെറിയ പണികളും വണ്ടി എടുക്കുന്നതിനു മുൻപ് ഒന്ന് വായിച്ചു നോക്കുക. Link👇
Bajaj chetak electric scooter. വണ്ടി അടിപൊളിയാണ് പക്ഷേ ചില പോരായ്മകൾ ഉണ്ട്. പെട്രോൾ വണ്ടിയെക്കാൾ ഭേദമാണ്
ആരൊക്കെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങണം അല്ലെങ്കിൽ ആർക്കൊക്കെ വാങ്ങാം
A Street Puppy Named Chikkoo Finds a Home ( True Story based on real events )
നാടൻ നയ്കുട്ടിയെ വളർത്തിയ ഞാൻ.. My experience..Love Dogs
എങ്ങനെയെങ്കിലും എൻ്റെ ഭർത്താവിനെ രക്ഷിക്കണേ, ഭാര്യ..
Back to Home Page
If anyone wants to join 2 wheeler electric scooter group kerala then click or copy this link for a group discussion 👇
https://chat.whatsapp.com/HmxTUiXDtcyKWt6gjq98dY
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ