മക്കളെ സർക്കാർ സ്കൂളുകളിൽ തന്നെ പഠിപ്പിക്കണം അതിൻറെ കാരണം ഇങ്ങനെയാണ്

ആദ്യമായിട്ട് എല്ലാവരോടും ക്ഷമ ചോദിക്കുന്നു ഞാൻ ഇവിടെ എഴുതുന്നത് വളരെ കൃത്യമായ ഒരു രീതിയിൽ അടുക്കും ചിട്ടയുമായി അല്ല. ക്ഷമയോടെ വായിക്കുക.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😜

ഞാൻ പഠിച്ചത് ഒരു ഗവൺമെൻറ് സ്കൂളിലാണ്. ആ ഒരു സമയത്തൊക്കെ എൻറെ പപ്പായക്കും അമ്മയ്ക്കും ഒത്തിരി ചീത്ത കേൾക്കേണ്ടിവന്നു നാട്ടുകാരിൽ നിന്നും ബന്ധുക്കാരിൽ നിന്നും ഒക്കെ കാരണം എല്ലാരും ചോദിക്കുന്നത് ഗവൺമെൻറ് പഠിച്ചാൽ വലിയ കാര്യമൊന്നുമില്ല എന്നൊക്കെ പല രീതിയിൽ അന്നവർ ചോദിച്ചു. അന്ന് എൻറെ മാതാപിതാക്കൾക്ക് വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ടാണ് എന്നെ ഗവൺമെൻറ് സ്കൂളിലെ ചേർത്തത്. എൻറെ അനിയത്തിയും അനിയനും ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ചു അത് കഴിഞ്ഞ് കോളേജിൽ വച്ച് ക്യാമ്പസ് ഇൻറർവ്യൂവിന് സെലക്ഷൻ കിട്ടി അവരൊക്കെ നല്ല രീതിയിൽ നല്ല കമ്പനികളിൽ ജോലിയൊക്കെ കിട്ടി ഇന്ന് ജീവിക്കുന്നു. എനിക്കതിൽ സന്തോഷമേയുള്ളൂ പക്ഷേ ഗവൺമെൻറ് സ്കൂളുകളിൽ മക്കൾ പഠിക്കണം എന്നാണ് എൻറെ അനുഭവത്തിലൂടെ ഞാൻ പറയുന്നത്. കൂത്താട്ടുകുളത്തെ ഒരു പ്രമുഖ ഡോക്ടറിന്റെ മകൻ പഠിച്ചത് കൂത്താട്ടുകുളത്തെ യുപി സ്കൂളിലാണ്. ഞാനൊരു നേഴ്സ് ആണ് എല്ലാ ബ്ലോഗിലും ഞാനത് പറയാറുണ്ട്. (ഏതാണെന്ന് പറഞ്ഞാൽ ഞാൻ ഒരു നേഴ്സ് ആണെന്ന്).

ഞാനൊരിക്കൽ ഒരു u.k surgeon ഇന്ത്യൻ വംശജനായ ഒരു ഡോക്ടറുടെ കൂടെ ജോലി ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞത് എടാ നമ്മുടെ രാജ്യത്ത് പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ശേഷം പിന്നെ ഏത് പഠിച്ചാലും ഒരുപോലെയാണ്. അതുകൊണ്ട് ആ ഡോക്ടർ തൻറെ മക്കളെ ഒരു സാധാരണ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ചേർത്തത്. അതൊക്കെ അവരുടെ കാര്യം. 

എന്നെ സംബന്ധിച്ച് ഞാൻ പറയുകയാണെങ്കിൽ എനിക്ക് നഴ്സിംഗ് ജോലി ഇല്ല എങ്കിൽ കൂടിയും ഞാൻ ഏതെങ്കിലും ഒക്കെ ഒരു ജോലി ചെയ്തു ജീവിക്കാൻ അറിയാം കാരണം ഞാൻ ആ ഞാൻ പഠിച്ചത് ഒരു ഗവൺമെൻറ് സ്കൂളിൽ ആയതുകൊണ്ടാണ്. ഞാൻ ഒരിക്കലും പറയില്ല ബാക്കിയുള്ള സ്കൂളുകൾ ചീത്തയാണെന്ന്. ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ മാങ്ങ എറിഞ്ഞും, തേനീച്ച പിടിച്ചു, മീൻ പിടിച്ചു, നോട്ടീസ് കൊടുത്തും, പോസ്റ്റർ ഒട്ടിച്ചും, ഒക്കെ നടക്കുമായിരുന്നു വീട്ടിൽ വരുമ്പോൾ ചിലപ്പോൾ നല്ല ചുട്ട അടിയും കിട്ടുമായിരുന്നു. ഞാനിവിടെ പറയാൻ പോകുന്ന കാര്യം നിങ്ങൾക്ക് ഈ ബ്ലോഗ് വായിച്ചുകഴിയുമ്പോൾ മനസ്സിലാകും. പാവപ്പെട്ടവരുടെ മാത്രം സ്കൂൾ അല്ല ഈ ഗവൺമെൻറ് സ്കൂളുകൾ . ഞാൻ പൈസ ഇല്ലാത്ത സമയത്തൊക്കെ പെയിൻറിങ് ജോലിക്കും ലോട്ടറി വിൽക്കാനും ഒക്കെ പോയിട്ടുണ്ട്. പക്ഷേ എൻറെ സഹോദരങ്ങളെ സംബന്ധിച്ച് അവർ ഒരിക്കലും ഇങ്ങനെയുള്ള ജോലിക്ക് പോകത്തേയില്ല കാരണം അവരൊക്കെ പഠിച്ചത് സിബിഎസ്ഇ സ്കൂളിലാണ്. 
ഞാൻ എൻറെ ഒരു വീക്ഷണം പറയുക മാത്രമേ മാത്രമാണ് ഇവിടെ ചെയ്യുന്നത്. ഇപ്പോൾ സിബിഎസ്ഇ സ്കൂളിൽ നല്ല രീതിയിൽ മാർക്ക് വാങ്ങി പഠിച്ചിട്ട് ഒരു ഐടി ഫീൽഡിൽ ജോലി ചെയ്യുന്നു പെട്ടെന്ന് ഒരു ദിവസം ആ ജോലി അങ്ങ് പോയി. ഒരുപക്ഷേ ആ ഒരു വിദ്യാർത്ഥിക്ക് അല്ലെങ്കിൽ ആ ഒരു ജോലിക്കാരന് മാനസികമായി തീർച്ചയായിട്ടും ബുദ്ധിമുട്ടു വരും വേറെ ജോലി ഒന്നും കിട്ടിയില്ല എങ്കിൽ. ഇന്ന് നമ്മുടെ കേരളത്തിൽ സംഭവിക്കുന്നതാണ് ഇത്. ഞാൻ പറയുന്നതിന്റെ കാര്യം എന്താന്ന് വെച്ചാൽ നമ്മൾ എല്ലാവരും ചെറുപ്പം മുതൽ മറ്റുള്ളവരുമായി ഇടപെഴുകാനും, ഏതു ജോലിക്കും പോകാനും പഠിക്കണം. അങ്ങനെയാണെങ്കിൽ എന്തൊക്കെ സംഭവിച്ചാലും ഒരു പൂച്ചയെ മേളിലോട്ട് എറിഞ്ഞാൽ അത് താഴെ വന്ന് നിൽക്കുന്നത് നാലുകാലിൽ ആകും. അങ്ങനെ വന്നാൽ ഒരിക്കലും ആ വ്യക്തി തകർന്നുപോകില്ല.

ഞാനൊരു ഉദാഹരണം പറയാം. ഒരു ബ്രോയിലർ കോഴി അതിനെ കൂട്ടിൽ നിന്ന് പുറത്തോട്ടു വിട്ടാൽ അത് എങ്ങും പോകില്ല അവിടെത്തന്നെ അങ്ങനെ കറങ്ങി നിൽക്കും. ചിലപ്പോൾ വല്ല പട്ടിയും പിടിച്ചുകൊണ്ട് അങ്ങ് പോകും അത്രതന്നെ. അതേസമയം ഒരു നാടൻ കോഴി ആയാലോ.🤔 അത് പതുക്കെ പതുക്കെ മുമ്പോട്ട് പോയി ചികഞ്ഞു ചികഞ്ഞു തിന്നാൻ എന്തെങ്കിലും കിട്ടുമോ എന്നൊക്കെ നോക്കി അങ്ങനെ നടക്കും. ഇനി അഥവാ അതിനെ പിടിക്കാൻ ഒരു പട്ടി വന്നാൽ അത് ഉടനെ നല്ല സ്പീഡിൽ ഓടി അടുത്തുള്ള വല്ല മതിലിലോ മരത്തിലോ പറന്നു കയറി രക്ഷപ്പെടാൻ നോക്കും. അപ്പോ ഈ ഉദാഹരണത്തിൻ്റെ ബാക്കിയായിട്ട് ഞാൻ പറഞ്ഞ ഈ ഗവൺമെൻറ് സ്കൂളും ബാക്കിയുള്ള ഹൈ സ്റ്റാൻഡേർഡ് സ്കൂൾ സും തമ്മിൽ നിങ്ങളൊന്ന് ആലോചിച്ചു നോക്കുക. നാളെ നമ്മളൊക്കെ അങ്ങ് മേലോട്ടു പോകും നമ്മുടെ മക്കൾ ഇവിടെ സുഖമായിട്ടാണോ ജീവിക്കാൻ പോകുന്നത്. ഞാൻ അത് മാത്രമേ ആലോചിച്ചിട്ടുള്ളൂ. 

കോവിഡിന് ശേഷം മറ്റു രാജ്യങ്ങളിലേക്കുള്ള കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് നല്ല രീതിയിൽ കൂടി. അവിടെ ചെന്ന് നല്ല കട്ടി പണിയെടുത്ത് ജീവിക്കുന്നു ജീവിക്കാൻ പറ്റാത്തവർ തിരിച്ച് പോരുന്നു. അപ്പോൾ ഇവിടെ സാധാരണ സ്കൂളിൽ പഠിച്ച മക്കൾ തീർച്ചയായിട്ടും അവിടെയും ഇവിടെയും എല്ലാം ജീവിതത്തോട് ഫൈറ്റ് ചെയ്തു കൊണ്ട് ജീവിക്കാൻ അവർ പഠിച്ചിരിക്കും. വേറൊരു കാര്യം അഭിമാനമാണ്. നമ്മുടെ കേരളത്തിലുള്ള പല ഉയർന്ന ഉദ്യോഗസ്ഥന്മാരും കേരളത്തിന് വെളിയിൽ നിന്നാണ് വന്നിരിക്കുന്നത്. ഞാൻ നോർത്ത് ഇന്ത്യയിൽ ഒക്കെ ജോലി ചെയ്തിട്ടുള്ളതാണ്. അവിടൊക്കെ സാധാരണ സ്കൂളിൽ പഠിച്ച കഴിഞ്ഞ മക്കൾ ഉടനെ തന്നെ എന്തെങ്കിലും കോഴ്സിന് ചേരും. കോഴ്സ് എന്ന് പറഞ്ഞാൽ പിഎസ്‌സി കോഴ്സ് പോലെ സെൻട്രൽ ഗവൺമെന്റിന്റെ എക്സാം കോഴ്സുകൾ അങ്ങനെ ഓരോന്നൊക്കെ രണ്ടുവർഷം ഒക്കെ അവർ അതിനു വേണ്ടി ചിലവാക്കും. അങ്ങനെ ചിലവാക്കിയ പലരും ഇന്ന് നമ്മുടെ രാജ്യത്തിൽ ഉയർന്ന ഉദ്യോഗസ്ഥർ ആയട്ട് ഇരിക്കുന്നു.

അതുപോലെ എൻറെ ചില കൂട്ടുകാരുണ്ട് അവരെപ്പറ്റി ഒരു ഏകദേശം വീക്ഷണം പറയാം. മക്കളെ സ്റ്റാൻഡേർഡ് ആയിട്ട് പഠിപ്പിക്കാൻ ശ്രമിച്ചാൽ അല്ലെങ്കിൽ പഠിപ്പിച്ചാൽ അവരുടെ പിന്നീടുള്ള ജീവിതം ബുദ്ധിമുട്ടേറിയ തായിരിക്കും എന്നാണ് എൻറെ ഒരു അനുഭവം. എൻറെ പല കൂട്ടുകാരും ഇന്ന് വിദേശരാജ്യങ്ങളിൽ ആണ് എല്ലാവരും നല്ല രീതിയിൽ പണിയെടുത്തിട്ടും ജീവിക്കാൻ പറ്റാതെ എന്നെ പലപ്പോഴും ഒക്കെ വിളിച്ച് സങ്കടം പറയാറുണ്ട് പക്ഷേ എന്തോ ചെയ്യാൻ ഒന്നും ചെയ്യാൻ പറ്റില്ല. എനിക്ക് ഇവിടെ എല്ലാം ഒന്നും പറയാൻ പറ്റില്ല. പലരും ലോൺ ഒക്കെ എടുത്ത് മക്കളെയും നോക്കി അവരുടെ കാര്യങ്ങളെയും നോക്കി വേറെ ഒന്നും ചെയ്യാൻ പറ്റാതെ അങ്ങ് ജീവിക്കുന്നു. 
നിങ്ങൾക്കറിയാമോ ഞാൻ പഠിത്തത്തിൽ മഹാ മോശമായിരുന്നു. 7 സ്കൂളിൽ ഞാൻ പഠിച്ചിട്ടുണ്ട്.. അപ്പോൾ ചോദിക്കും 7 സ്കൂൾ എങ്ങനെ എന്ന്. അതായത് ഒരു സ്കൂളിൽ പരീക്ഷയ്ക്ക് ശേഷം മാതാപിതാക്കളെ സ്കൂളുകാർ വിളിപ്പിക്കും എന്നിട്ട് പറയും നിങ്ങടെ മകൻ പരീക്ഷയ്ക്ക് തോറ്റു. അതുകൊണ്ട് ഒന്ന് ഒന്നുകിൽ ഈ ക്ലാസിൽ തന്നെ ഇരുത്തുക അതല്ല എങ്കിൽ മറ്റൊരു സ്കൂളിൽ കൊണ്ടുപോയി ചേർക്കുക ഞങ്ങൾ ടി സി തരാം. അങ്ങനെയൊക്കെ ആയരുന്നു എൻറെ ജീവിതകാലം. പക്ഷേ ഇന്ന് ദൈവം ഞങ്ങൾക്ക് ഒരു വീട് നൽകി. യാതൊരു ലോണും ഇല്ലാതെ. കേരളത്തിൽ ജീവിക്കുന്നു ഏത് പണിയും ചെയ്യാൻ ഞാൻ തയ്യാറാണ്. കാരണം ഞാൻ പഠിച്ചത്  ഗവൺമെൻറ് സ്കൂളിലാണ് ആ ഗവൺമെൻറ് സ്കൂൾ എൻറെ മനസ്സിനെ നല്ല രീതിയിൽ പരുവപ്പെടുത്തി എടുത്തിട്ടുണ്ട്.

ഏത് പണിയെടുത്താലും അന്തസ്സായി ജീവിക്കണം എന്ന് എല്ലാവരും പറയും പക്ഷേ സ്വന്തം മക്കളോട് എല്ലാ മാതാപിതാക്കളും ഇത് പറയില്ല കാരണം എന്താന്നറിയാമോ? സ്റ്റാറ്റസ് ആണ് പ്രശ്നം. ഒരിക്കൽ ഞാൻ ഒരു വീട്ടിൽ മെഷീൻ വച്ച് പുല്ലു വെട്ടാൻ പോയിരുന്നു. അന്ന് അബദ്ധവശാൽ എൻറെ ഒരു ആൻറി ബാങ്കിൽ വർക്ക് ചെയ്യുന്നുണ്ടെന്ന് ഞാൻ പറഞ്ഞു പോയി. അവരെപ്പറ്റിയുള്ള കാര്യങ്ങളും പറഞ്ഞു. വീട്ടിൽ ചെന്നപ്പോൾ എനിക്ക് കോൾ ആയിരുന്നു കാരണം ആന്റിയുടെ കൂട്ടുകാരിയുടെ വീട്ടിലായിരുന്നു ഞാൻ പുല്ലു വെട്ടാൻ പോയത്. അപ്പോൾ ഞാൻ എൻറെ വീട്ടിലെ ഒരു പ്രശ്നമാണ് പറഞ്ഞത്. എല്ലാവരുടെയും വീട്ടിൽ ഇങ്ങനത്തെ പല രീതിയിലുള്ള പ്രശ്നം ഉണ്ടായിരിക്കാം ഇല്ലായിരിക്കാം. എൻറെ മാതാവ് പിതാവും എന്നെ ജോലിക്ക് പറഞ്ഞു വിട്ടതിന്റെ കാരണം എന്താണെന്ന് പറഞ്ഞാൽ ഒരു സമയത്ത് ജീവിക്കാൻ യാതൊരു നിവൃത്തിയും ഇല്ലാതെ വന്നു അന്നേരം ആണ് എനിക്ക് പെർമിഷൻ കിട്ടിയത്. 

എനിക്കൊന്നേ പറയാനുള്ളൂ നമ്മുടെ ഒന്നും കയ്യിൽ മക്കളെ പഠിപ്പിക്കാൻ പൈസ ഇല്ല എന്ന് വന്നേക്കാം അങ്ങനെയാണെങ്കിൽ ഒന്നും വിചാരിക്കേണ്ട നേരെ ഗവൺമെൻറ് സ്കൂളിൽ കൊണ്ട് ചേർക്കുക. ഓരോരുത്തരുടെയും ഭാവി നിർണയിക്കുന്നത് നമ്മളല്ല അത് അവനിൽ ഓൾറെഡി സംക്ഷിപ്തമായിരിക്കുന്നു. നമ്മൾ അതിനെക്കുറിച്ച് ഒന്നും ഓർത്ത് യാതൊരു ടെൻഷനും അടിക്കേണ്ട ഒരു കാര്യവുമില്ല. ഇനി അഥവാ മക്കളെ ഏതെങ്കിലും കാര്യങ്ങൾ പഠിപ്പിക്കണം എങ്കിൽ എക്സ്ട്രാ ട്യൂഷൻ എടുക്കുക. ദൈവമല്ലേ നാളെ എന്താ അവന് വരണമെന്ന് ആഗ്രഹിക്കുന്നത്. എൻറെ കാര്യം കണ്ടില്ലേ ഞാൻ 7 തവണ സ്കൂൾ മാറി പഠിത്തത്തിൽ പുറകോട്ട് ആയതുകൊണ്ട് പക്ഷേ എൻറെ ജീവിതത്തിൽ എൻറെ മധ്യവയസ്സിൽ തന്നെ എനിക്ക് എല്ലാം കിട്ടി. അതുകൊണ്ട് ഗവൺമെൻറ് സ്കൂളുകളും ഗവൺമെൻറ് ഹോസ്പിറ്റലുകളും മോശമാണെന്ന് ഒരിക്കലും ആരും പറയാതിരിക്കുക. അതിനൊക്കെ അതിന്റേതായ വില ഉണ്ട്. 

നന്ദി

അഭിപ്രായങ്ങള്‍