എങ്ങനെയെങ്കിലും എൻ്റെ ഭർത്താവിനെ രക്ഷിക്കണേ, ഭാര്യ തങ്ങളുടെ കുഞ്ഞിനെ മാറോട് അണച്ചുകൊണ്ട് കൈകൂപ്പി.


For English Please Click Here

ഞാനൊരു ഓപ്പറേഷൻ തിയേറ്റർ  നേഴ്സ് ആണ് ഞാനിവിടെ പറയാൻ പോകുന്നത് എൻ്റെ സ്വന്തം ഓപ്പറേഷൻ തിയേറ്റർ ജീവിതത്തിലെ വളരെ ദുഃഖകരമായ ഒന്ന് രണ്ട് അനുഭവങ്ങളാണ്. ഒരു ഞായറാഴ്ച വീട്ടിൽ രാത്രിയിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ ദാ വരുന്നു ഒരു ഫോൺകോൾ. ഫോൺ എടുത്ത് ഹലോ പറയുമ്പോൾ ഹോസ്പിറ്റലിൽ നിന്ന് എമർജൻസി ആയിട്ട് വിളിക്കുകയാണ്. എൻറെ മാനേജറാണ് അദ്ദേഹം പറഞ്ഞു താങ്കൾ എത്രയും പെട്ടെന്ന് ഓപ്പറേഷൻ തിയേറ്ററിൽ ചെല്ലണം ഒരു രോഗി അത്യാസന നിലയിൽ കാഷ്വാലിറ്റിയിൽ വന്നിട്ടുണ്ട് അദ്ദേഹത്തെ എത്രയും പെട്ടെന്ന് ഓപ്പറേഷൻ തിയേറ്ററിലോട്ട് ഉടനെ തന്നെ മാറ്റും. അപ്പോ എത്രയും പെട്ടെന്ന് ഓപ്പറേഷൻ തിയേറ്ററിലോട്ട് നിങ്ങൾ വരുക. അതുപോലെതന്നെ ഞാൻ നിന്നോട് സംസാരിക്കുന്ന സമയത്ത് നിങ്ങളുടെ വീട്ടിലോട്ട്  ഹോസ്പിറ്റലിൽ നിന്ന് ഒരു ആംബുലൻസ് വിട്ടിട്ടുണ്ട്. ഇത് പറഞ്ഞിട്ട് മാനേജർ ഫോൺ കട്ട് ചെയ്തു.

 ഏകദേശം ഒരു 10 മിനിറ്റിനുള്ളിൽ ഞാൻ പോകാൻ റെഡി ആയി നിന്നു. എന്തായാലും ഉടനെ തന്നെ ആംബുലൻസ് വന്നു അതിൽ കയറി ഉടനെ ഹോസ്പിറ്റലിൽ എത്തി. അത് കഴിഞ്ഞ് നേരെ ഓപ്പറേഷൻ തിയേറ്ററിലോട്ട് കയറി ഞങ്ങളുടെ ഡ്രസ്സ് ഒക്കെ മാറ്റി ഓപ്പറേഷൻ തിയേറ്ററിന് അകത്ത് ഓപ്പറേഷനുള്ള റൂമിൽ ചെന്നു. ഞാൻ അകത്ത് ചെന്നപ്പോൾ അവിടെ അനസ്തേഷ്യ ഡോക്ടർ ഉണ്ട്, മറ്റ് സർജിക്കൽ ഡോക്ടർസ് ഉണ്ട്, ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻസ്, ഒന്ന് രണ്ട് ഓപ്പറേഷൻ തിയേറ്റർ നഴ്സസ് അതുപോലെ ഞങ്ങളുടെ സഹായത്തിന് ആയിട്ട് ഒന്ന് രണ്ട് ഗ്രൗണ്ട് സ്റ്റാഫും ഉണ്ട്. ഞങ്ങൾ എല്ലാവരും ഒരുമിച്ച് എല്ലാ കാര്യങ്ങളും പെട്ടെന്ന് തന്നെ റെഡിയാക്കി വച്ചു. ഇനിയിപ്പോൾ രോഗി നേരെ ഓപ്പറേഷൻ തിയേറ്ററിലോട്ട് വന്നാൽ മാത്രം മതി. അങ്ങനെ സമയം ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു. ഇതുവരെ രോഗി ഓപ്പറേഷൻ തിയേറ്ററിൽ എത്തിയിട്ടില്ല.. ഞാൻ നോക്കുമ്പോൾ ഓപ്പറേഷൻ ചെയ്യാനുള്ള ഡോക്ടർ ആരെയൊക്കെയോ ഫോൺ വിളിച്ച് എന്തൊക്കെയോ ചീത്ത പറയുന്നു. എന്താ കാര്യമെന്ന് ഞങ്ങൾ അന്വേഷിച്ചു അന്നേരം ഡോക്ടർ ഞങ്ങളോട് പറഞ്ഞു എടാ നമ്മൾ എല്ലാവരും കൃത്യസമയത്ത് ഇവിടെ വന്നു. ഇപ്പോ രോഗിയുടെ ബന്ധുക്കൾ ആരൊക്കെയോ ഇവിടെ വന്നിട്ടുണ്ട് അവർ ഇപ്പോൾ പറയുന്നത് അവർക്ക് ഈ ആശുപത്രി വേണ്ട വേറെ ഏതെങ്കിലും ഗവൺമെൻറ് ആശുപത്രിയിലോട്ട് പോകണമെന്നാണ് നീ ഒരു കാര്യം ചെയ്യാം ആ കാഷ്വാലിറ്റി വരെ ഒന്ന് പോയി നോക്കി എന്താ അവിടെ പ്രശ്നമെന്ന് ഒന്ന് നോക്കി എന്നിട്ട് എന്നെ വിളിക്ക്.. പിന്നെയും ഡോക്ടറിന് ഫോൺ വരുന്നുണ്ടായിരുന്നു അദ്ദേഹം അദ്ദേഹത്തിൻറെ റൂമിലോട്ട് കയറിപ്പോയി. 

അപ്പോ ഓർക്കണേ ഓപ്പറേഷൻ തിയേറ്ററിൽ എല്ലാം റെഡിയായിട്ട് ഇരിക്കുകയാണ്. ഞങ്ങൾ എന്തായാലും തീരുമാനിച്ചു രണ്ടുപേരെ കാഷ്വാലിറ്റിയിൽ പോയി ഒന്ന് അന്വേഷിച്ചിട്ട് വരാമെന്ന്. ഇനിയാണ് നിങ്ങൾ അതായത് ഈ ബ്ലോഗ് വായിക്കുന്നവർ ശ്രദ്ധിച്ചു മനസ്സിലാക്കേണ്ട കാര്യം. 
ഞങ്ങൾ ക്വാഷ്വാലിറ്റിയിൽ ചെന്നപ്പോൾ അവിടെ നഴ്സിംഗ് സൂപ്പർവൈസർ, ഹോസ്പിറ്റൽ മാനേജർ, കാഷാലിറ്റി ഡോക്ടർ കൂടാതെ രോഗിയുടെ രണ്ടുമൂന്ന് ബന്ധുക്കളും അവിടെ നിൽക്കുന്നു. ഇവിടെ പ്രശ്നമെന്ന് പറഞ്ഞാൽ ഹോസ്പിറ്റൽ ഒരു പാക്കേജ് പറഞ്ഞു ഇത്ര രൂപ ആകുമെന്നും പറഞ്ഞു. അത്രയും പൈസ എടുക്കാൻ ഇവരുടെ കയ്യിലില്ല അതാണ് പ്രശ്നം.

 ഒരു കാര്യം ഓർക്കണം ഒരു രോഗി ആശുപത്രിയിലോട്ട് വളരെ അത്യാസന്ന നിലയിൽ വരുമ്പോൾ അത് ഓപ്പറേഷൻ ചെയ്യണമെങ്കിൽ ആദ്യമേ ഹോസ്പിറ്റൽ കാഷ്വാലിറ്റി ടീം ഓപ്പറേഷൻ തിയേറ്ററിലോട്ട് ആണ് ഫോൺ വിളിക്കുന്നത് അപ്പോൾ ഓപ്പറേഷൻ തിയേറ്റർ സ്റ്റാഫുകൾ നേരെ ആ ഓപ്പറേഷൻ ചെയ്യാനുള്ള ടീമിനെ എല്ലാവരെയും വിളിച്ചു പറയും. അങ്ങനെയാണ് സാധാരണ ഒരു ഹോസ്പിറ്റലിൽ ചെയ്യാറ്. അപ്പോൾ ഞാൻ പറഞ്ഞത് എന്താണെന്ന് വെച്ചാൽ ഒന്നുകിൽ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലോട്ട് നമ്മൾ കയറി ചെല്ലുമ്പോൾ അത്യാവശ്യം നല്ല രീതിയിലുള്ള പൈസ ഒരുപക്ഷേ ഓപ്പറേഷൻ ഒക്കെ ഉണ്ടെങ്കിൽ കൊടുക്കേണ്ടിവരും. ഞാൻ അങ്ങനെ അനേകം ആൾക്കാരുടെ സങ്കടങ്ങളും, രോദനങ്ങളും, ദേഷ്യങ്ങളും, വിഷമങ്ങളും, അലറിയുള്ള കരച്ചിലും ഒക്കെ കണ്ടിട്ടുണ്ട്. അതുകൊണ്ട് എൻറെ അഭിപ്രായത്തിൽ ഒരു കുടുംബത്തിൽ ഒരു ഇൻഷുറൻസ് തീർച്ചയായിട്ടും എടുത്തിരിക്കണം. അങ്ങനെയാണെങ്കിൽ തീർച്ചയായിട്ടും നമുക്ക് ഏതു പ്രൈവറ്റ് ഹോസ്പിറ്റലിൽ ധൈര്യമായി കയറി ചെല്ലാം. അതുകൊണ്ടാണ് ഞാൻ ഇത്രയും നിങ്ങളോട് പറഞ്ഞത്. 
സാധാരണ ആളുകൾ ചിന്തിക്കുന്നത്. ഹൊ ഇൻഷ്വറൻസ്സോ എനിക്ക് അതിൻറെ ആവശ്യ ഒന്നുമില്ല. അതിനൊക്കെ പത്ത് പതിനയ്യായിരം രൂപയൊക്കെ ആകത്തില്ലയോ. ആ പൈസ ഉണ്ടെങ്കിൽ ഒരുമാസം എനിക്ക് കുടുംബം നടത്താം. എന്തെങ്കിലും ഒരാപത്തുണ്ടായാൽ അന്നേരം നോക്കാം. ഇങ്ങനെയൊക്കെയാണ് പൊതുസമൂഹത്തിലെ ഒരു ചിന്ത. ഞാനും ഒരു സാധാരണ ജോലിക്കാരനാണ് പക്ഷേ എനിക്ക് എൻ്റെ കുടുംബത്തിൻറെ അവസ്ഥ ഇങ്ങനെ വല്ലതും വന്നാൽ യാതൊന്നും പേടിക്കേണ്ടതില്ല കാരണം ഞാൻ അത്യാവശ്യം പൈസ മുടക്കി ഒരു ഇൻഷുറൻസ് എടുത്തിട്ടുണ്ട് 5 ലക്ഷം രൂപ എനിക്ക് പരിരക്ഷ ഉണ്ട്. എനിക്കല്ല ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ട്. ഞാനിവിടെ യാതൊരു ഇൻഷുറൻസ് കമ്പനിയെയും രക്ഷപ്പെടുത്താൻ വേണ്ടിയല്ല പറയുന്നത്. നമ്മളിൽ ആരെങ്കിലും ഒരു ഹോസ്പിറ്റലിൽ രണ്ടോ മൂന്നോ ദിവസം കയറിയിറങ്ങിയാൽ കുറഞ്ഞത് ഒരു 25000 രൂപ കയ്യിൽ നിന്ന് പോകും. അതെ എനിക്ക് ഈ ഫീൽഡിൽ ഒരു 15 വർഷം എക്സ്പീരിയൻസ് ഉണ്ട് അതുകൊണ്ട് പറയുകയാണ്. ഞാനൊരു നേഴ്സ് ആണ്. 

നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അല്ലെങ്കിൽ അവരുമായിട്ട് ബന്ധപ്പെട്ട ആരെങ്കിലും ഒരാൾ വിദേശരാജ്യങ്ങളിൽ പോയിട്ടുണ്ടാകും അവിടെയെല്ലാം ഇതെല്ലാം നിർബന്ധമാണ്. അതുകൊണ്ട് ആർക്കും ഒരു രോഗം ഉണ്ടായാൽ ഫിനാൻഷ്യൽ ആയി ആരും ടൗൺ ആകുന്നില്ല. അതുകൊണ്ട് നിങ്ങൾ ചിന്തിക്കുക ഒരു ഇൻഷുറൻസ് എടുക്കണോ വേണ്ടയോ എന്ന് അവരവരുടെ ഇഷ്ടം. ഇൻഷ്വറൻസ് ഉള്ള രോഗിക്ക് സ്റ്റാർ care ആണ് ഹോസ്പിറ്റലിൽ. ഉള്ളത് പറയാലോ രോഗിക്ക് ആവശ്യമായ ചില കാര്യങ്ങൾ അതായത് ചില വസ്തുക്കൾ ഒക്കെ ഉപയോഗിക്കണമെങ്കിൽ നല്ല പൈസ ഒക്കെ ആകും. ആ വസ്തുക്കളിൽ ചിലത് പുറം രാജ്യങ്ങളിൽ നിന്ന് വന്നതൊക്കെ ആയിരിക്കാം. അതിനൊക്കെ നല്ല പൈസയാവും ഇൻഷുറൻസ് കമ്പനി ആണങ്കിൽ ആ പൈസ എല്ലാം രോഗിക്ക് വേണ്ടി ഹോസ്പിറ്റലിൽ അടച്ചു കൊള്ളും. നമ്മള് ഒന്നും അറിയേണ്ട കാര്യമില്ല. എന്ത് രോഗമാണെങ്കിലും അത് ഹോസ്പിറ്റൽ നോക്കിക്കോളും എല്ലാം കഴിഞ്ഞ് നമ്മൾ വീട്ടിൽ പോയാ മതി വീട്ടിൽ ചെന്ന് എങ്ങനെയാണോ മുൻപ് ജീവിച്ചത് അതായത് ഫിനാൻഷ്യൽ ആയിട്ട് കേട്ടോ. അതുപോലെതന്നെ വേറെ ഒരു ടെൻഷനും കൂടാതെ മുൻപോട്ടു പോകാൻ പറ്റും. 

ഞാൻ വീണ്ടും പറയുകയാണ് ഇതൊന്നും ഞാൻ ഒരു ഇൻഷുറൻസ് കമ്പനിയും സപ്പോർട്ട് ചെയ്യാൻ വേണ്ടി എഴുതിയിട്ടുള്ളതല്ല. ഇത് വായിക്കുന്ന ആർക്കും എന്ന് വേണമെങ്കിലും ഒരു വലിയ ബാധ്യത ഇൻഷുറൻസ് ഇല്ലെങ്കിൽ ഹോസ്പിറ്റലിൽ കയറിയിറങ്ങിയാൽ ഒരുപക്ഷേ വന്നേക്കാം. ഏതെങ്കിലും ഒരു ഇൻഷുറൻസ് എടുത്താൽ ഒരു വലിയ സാമ്പത്തിക നഷ്ടത്തിൽനിന്ന് ഒരുപക്ഷേ ഒഴിവാക്കാൻ കഴിയും. രോഗം ആർക്ക് എപ്പോൾ വേണമെങ്കിലും വരാം വരാതിരിക്കാം. 

നന്ദി

Mr Dominic 
Registered nurse of operation theatre 
India

അഭിപ്രായങ്ങള്‍