Learn How to swim by reading. Yes you can. തീർച്ചയായിട്ടും ഇത് വായിച്ചാൽ നാടൻ നീന്തൽ പഠിക്കും.

വെള്ളത്തെ പേടി ഉണ്ടെങ്കിൽ ഈ പേജ് ക്ലോസ് ചെയ്തോളു, ഇല്ലാ എങ്കിൽ സ്വാഗതം 👍

എൻറെ പേര് ജോർജ്. ഞാൻ നീന്തല് പഠിച്ചത് സ്വന്തമായിട്ടാണ് ആരും എനിക്ക് പറഞ്ഞ് തന്നിട്ടില്ല. കോട്ടയം ജില്ലയിലെ മീനച്ചിലാറ്റിൽ ആണ് ഞാൻ നീന്തൽ പഠിച്ചത്. സത്യം പറഞ്ഞാൽ നീന്തൽ എന്തായാലും പഠിച്ചു എന്ന് പറയുന്നതിലല്ല നീന്തി എന്നതാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത് കാരണം എന്നെ ആരും പഠിപ്പിച്ചിട്ടില്ല.

കോട്ടയം ജില്ലയിൽ വാഗമൺ കുരിശുമലയുടെ ബാക്ക് വശത്തുള്ള അടിവാരം എന്ന സ്ഥലത്തു നിനണ് മീനച്ചിലാർ സ്റ്റാർട്ട് ചെയ്യുന്നത്. വല്ലപ്പോഴുമൊക്കെ നിങ്ങൾ പോകാൻ പറ്റിയാൽ അവിടെയെല്ലാം ഒന്ന് വിസിറ്റ് ചെയ്യണം. നല്ല അടിപൊളി മനോഹരങ്ങളായ സ്ഥലങ്ങളാണ് അവിടെയെല്ലാം. വലിയ മഴ ഇല്ലാത്തപ്പോൾ പോവുകയാണെങ്കിൽ നല്ല തെളിഞ്ഞ വെള്ളമാണ്. ഒരു കാരണവശാലും നാട്ടുകാരുടെ അറിവില്ലാതെ വെള്ളത്തിൽ ഇറങ്ങാൻ പാടില്ല. കാരണം മുഴുവൻ പാറയാണ് നമ്മൾ മുകളിൽ നിന്ന് നോക്കി കഴിഞ്ഞാൽ വലിയ ആഴമൊന്നുമില്ല എന്ന് തോന്നുന്നു പക്ഷേ അങ്ങനെയല്ല. നമ്മുടെ ഈ ഭൂതക്കണ്ണാടി ഉണ്ടല്ലോ ആ ഒരു രീതിയിലാണ് അവിടുത്തെ വെള്ളത്തിൻറെ ഒരു കിടപ്പ്. നമ്മൾ ഇറങ്ങി കഴിഞ്ഞശേഷമേ മനസ്സിലാവുകയുള്ളൂ. നല്ല ആഴം ഉണ്ടെന്ന് ചിലപ്പോൾ ഒരു രണ്ടാൾ വെള്ളം കാണും മുകളിൽ നിന്ന് നോക്കി കഴിഞ്ഞാൽ ഒരു അര മീറ്റർ വെള്ളം എന്ന് നമുക്ക് തോന്നും. 

പിന്നെ നീന്തൽ പഠിക്കാൻ നമ്മൾ ഇറങ്ങുമ്പോൾ മറ്റൊരു പ്രശ്നം എന്താണെന്ന് പറഞ്ഞാൽ അതായത് ഞാൻ പറയുന്നത് ഇങ്ങനെയുള്ള തോടുകളിലും ആറുകളിലും ഒക്കെയാണ് കേട്ടോ. നീന്തൽ പഠിക്കാൻ വെള്ളത്തിൽ ഇറങ്ങുമ്പോൾ അവിടെയുള്ള നാട്ടുകാരെ ആരെങ്കിലുമൊക്കെ അവിടെ കൂട്ടണം അതല്ല എങ്കിൽ നാട്ടിലുള്ള  ഒരു ഗൈഡ് എങ്കിലും കൂടെ ഉണ്ടാകണം. നമ്മൾ ആറ്റിൽ ഇറങ്ങി നിൽക്കുമ്പോൾ ആയിരിക്കും പെട്ടെന്ന് ഇമ്മീഡിയറ്റ് ആയിട്ട് മലവെള്ളപ്പാച്ചിൽ ഉണ്ടാകുന്നത്. 


ഇനി നമുക്ക് നീന്തലിലോട്ട് കടക്കാം.ഞാൻ നീന്തൽ പഠിക്കാൻ ആദ്യമൊക്കെ കുറേ നോക്കി. പക്ഷേ ഒരു രക്ഷയും ഉണ്ടായില്ല കുറേ വെള്ളം കുടിച്ചു അങ്ങനെ കുറെ കാലം കടന്നുപോയി പലപ്പോഴും ചേട്ടന്മാർ വെള്ളത്തിൽ ഇരിക്കുമ്പോൾ എന്നോട് പറയും അങ്ങനെ രണ്ടും കൽപ്പിച്ച് ഞാൻ ചാടി കഴിയുമ്പോൾ മിക്കവാറും വയറു നിറച്ച് വെള്ളമായിരിക്കും. ആ സമയത്തൊക്കെ എനിക്ക് ഭയങ്കര വിഷമമായിരുന്നു നീന്താൻ പറ്റാത്തതിന്റെ. അങ്ങനെയൊരു ഒരിക്കൽ പൂഞ്ഞാർ പള്ളിയുടെ ഓപ്പോസിറ്റ് സൈഡിൽ ഇപ്പോൾ അവിടെ ബണ്ടാണ് വലിയൊരു ബണ്ട്. അതിൻറെ കുറച്ചു മുകളിലായിട്ട് പഞ്ചായത്തിലോട്ട് ആണെന്ന് തോന്നുന്നു വെള്ളം പമ്പ് ചെയ്യുന്ന ഒരു കെട്ടിടമുണ്ട്. ആ കെട്ടിടം ഉണ്ടാക്കുന്നതിന് മുൻപേ അവിടെ വലിയൊരു ആഴമുള്ള ഒരു സ്ഥലമായിരുന്നു സൈഡിലൊക്കെ പാറയും ഉണ്ടായിരുന്നു. ഞാൻ നീന്തൽ പഠിക്കുന്ന സമയം അങ്ങനെയായിരുന്നു അവിടെ. ഇനി ഞാൻ എങ്ങനെയാണ് നീന്തല് പഠിച്ചത് എന്ന് ഞാൻ പറയാം എൻറെ ഒരു അമ്മാവൻ ഉണ്ടായിരുന്നു ഈ ബ്ലോഗ് എഴുതുന്ന സമയത്ത് അമ്മാവൻ ഈ ലോകത്ത് ഇല്ല. 

ഞങ്ങൾ രണ്ടുപേരും കൂടെ അവിടെ കുളിക്കാൻ പോയി. അമ്മാവൻ പറഞ്ഞു എടാ നിന്നെ ഞാൻ എൻറെ പുറത്തു കയറ്റി ഈ കയത്തിലൂടെ വട്ടം ചുറ്റിക്കാം. ഞാൻ ആദ്യമൊക്കെ അമ്മാവൻറെ കൂടെ പോകുമായിരുന്നു അമ്മാവൻ ഉണ്ടല്ലോ  കയത്തിന്റെ നടുക്ക് ചെല്ലുമ്പോൾ ഒറ്റ മുങ്ങലാണ്. നമ്മുടെ നല്ല ജീവൻ പോകും. പിന്നീടൊക്കെ അമ്മാവൻ വിളിക്കുമ്പോൾ ഞാൻ പോകാതായി. അങ്ങനെ ഒരു ദിവസം നീന്തൽ എന്തുകൊണ്ട് എനിക്ക് പഠിച്ചുകൂടാ എന്ന് ഞാൻ വിചാരിച്ചു 🤔 ഓർക്കണേ ആ സമയത്ത് ഞാൻ വളരെ ചെറുതാണ്. എനിക്ക് തോന്നുന്നത് ആറാം ക്ലാസിലോ ഏഴാം ക്ലാസിലെ ആണെന്നാ തോന്നുന്നത്. ഞാന് അന്ന് വിചാരിക്കുമായിരുന്നു ഈ മൃഗങ്ങൾക്ക് ഒക്കെ അവരുടെ തലച്ചോറിൽ ആരാണ് ഈ നീന്തലും അങ്ങനെ അവർക്കുണ്ടാകുന്ന ഓരോ കഴിവുകളും എങ്ങനെയാണ് വച്ചത്എന്ന്. അത് ദൈവം വച്ചതാണ് അങ്ങനെയാണെങ്കിൽ അത് എന്നിലും ഉണ്ടായിക്കൂടെ. നമ്മൾ ഓരോരുത്തരും പരസ്പരം സപ്പോർട്ട് ചെയ്യുമ്പോഴല്ലേ നമ്മുടെ ഉള്ളിൽ നിന്ന് ഓരോ കഴിവുകളൊക്കെ പുറത്തുവരുന്നത്. ശരിക്കും ദൈവം നമ്മുടെ ഉള്ളിലും പല കഴിവുകളും ഒളിപ്പിച്ചു വച്ചിട്ടുണ്ട് ഇങ്ങനെയുള്ള ഓരോ സാഹചര്യത്തിലാണ് ഈ കഴിവുകൾ എല്ലാം പുറത്തുവരുന്നത്. 
ഞാനന്ന് അതൊക്കെ വിചാരിച്ചുകൊണ്ട് ഈ പാറയിൽ നിന്ന് ആ പാറയിലോട്ട് പതുക്കെ പതുക്കെ നീങ്ങാൻ ചെയ്യാൻ തുടങ്ങി. അങ്ങനെ രണ്ട് മൂന്ന് തവണ ആയി കഴിഞ്ഞപ്പോഴും ഓട്ടോമാറ്റിക് ആയിട്ട് എനിക്ക് അനായാസം വെള്ളത്തിനു മുകളിൽ കൂടെ അങ്ങോട്ടുമിങ്ങോട്ടും പോകാം എന്നായി. സത്യം പറഞ്ഞാൽ ഇന്ന് ഞാൻ അത് ആലോചിക്കുമ്പോൾ ചെറിയൊരു പേടി ഇല്ലാതില്ല. നിങ്ങൾ നിങ്ങളൊന്ന് ഓർക്കണേ അന്ന് ഞാൻ വെള്ളത്തിൽ അങ്ങോട്ടുമിങ്ങോട്ടും പോകാൻ പഠിച്ചു അതായത് താഴെ കാലു കുത്താതെ തന്നെ. പിന്നീട് അന്ന് തന്നെ ഞാൻ വെള്ളത്തിൽ മലർന്നു കിടക്കാൻ പഠിച്ചു അതുപോലെ ഊളി ഇടുവാനും പഠിച്ചു. ഇതൊക്കെ ദൈവം എന്നെ പഠിപ്പിച്ചു എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. 

അമ്മാവൻ അന്നും വിളിച്ചു ഞാൻ നിന്നെ പുറത്തു കയറ്റിക്കൊണ്ട് പോകാം. അന്നേരം ഞാൻ അമ്മാവനെ  അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാൻ അമ്മാവൻറെ അടുത്തോട്ട് നീന്തിച്ചെന്നു അമ്മാവൻ  അന്തം വിട്ടുപോയി. അന്നെനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ കേട്ടോ. അപ്പോ ഇതുവരെ നിങ്ങൾ വായിച്ചത് ഇൻട്രൊഡക്ഷൻ ആണ്. 

ഇനി നീന്തൽ എങ്ങനെ ഓരോരുത്തർക്കും പഠിക്കാം എന്ന് നിങ്ങൾ സ്വയമേ ഒന്ന് ചിന്തിച്ചു നോക്കിക്കേ. അതായത് നമ്മുടെയെല്ലാം ഉള്ളിൽ ദൈവം എല്ലാ കഴിവുകളും ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അത് ഡ്രൈവിംഗ് ആണെങ്കിലും മരം കയറ്റം ആണെങ്കിലും ഭാഷ ആണെങ്കിലും നീന്തൽ ആണെങ്കിലും എല്ലാം ഉണ്ട് ആ കഴിവുകൾ നമ്മൾ പുറത്തെടുക്കണം എന്നതേയുള്ളൂ നമ്മൾ ഒന്ന് ട്രൈ ചെയ്തു നോക്കണം അത്രതന്നെ. സിമ്മിംഗ് പൂള് ഇപ്പം മിക്കവാറും എല്ലാ പട്ടണങ്ങളിലും ഉണ്ട്. നമ്മൾ ഒന്നുവിൽ മുതിർന്നവരുടെ കൂടെ ഇങ്ങനെയുള്ള സിമ്മിംഗ് പൂളിൽ ആദ്യമേ ഇറങ്ങണം. അതല്ലെങ്കിൽ ഒരു ട്രെയിനർ. അങ്ങനെ ആദ്യത്തെ ഒരു രണ്ടുമൂന്നു ദിവസം വെള്ളവും ആയിട്ട് കൂട്ടുകൂടണം. വെള്ളവുമായിട്ട് കൂട്ടുകൂടുക എന്നുവച്ചാൽ നമ്മുക്കൊരു വെയിറ്റ് ഉണ്ടല്ലോ ആ വെയിറ്റ് വെള്ളം താങ്ങും എന്നൊരു സിറ്റുവേഷൻ ഉണ്ടാക്കിയെടുക്കണം. 
നമ്മൾ ജസ്റ്റ് അങ്ങോട്ടും ഇങ്ങോട്ടും വന്ന് വെള്ളത്തിൽ കൂടെ കാലു കുത്താതെ പോകാൻ ശ്രമിച്ചു നോക്കണം. നമുക്ക് പറ്റും തീർച്ചയായിട്ടും എനിക്ക് സാധിച്ചല്ലോ അതുകൊണ്ട് നിങ്ങൾക്കും പറ്റും.ok.  നമുക്ക് ഓട്ടോമാറ്റിക് ആയിട്ട് ആത്മവിശ്വാസമാകും.
ഒരു രീതിയിൽ പറഞാൽ നമ്മൾ വെള്ളത്തിലൂടെ പറക്കുകയാണ്.. പക്ഷികളെ ആകാശം support ചെയ്യുന്നതുപോലെ വെള്ളം അതിൽ നീന്തുന്നവരെ support ചെയ്തു പിടിക്കുകയാണ്. അപ്പോ വെള്ളത്തിൽ ഇറങ്ങുമ്പോൾ നമ്മൾ അതൊന്ന് ആലോചിച്ചു നോക്കണം. നമ്മുടെ കൈകൾ അതിനനുസരിച്ച് വായുവിൽ ചുറ്റിച്ചു നോക്കണം.

 ഇങ്ങനെ ഒരാഴ്ച ഉറപ്പായിട്ടും ചെയ്തുകൊണ്ടിരിക്കണം, ഇതോടൊപ്പം മൂക്ക് രണ്ടു വിരലുകൾ കൊണ്ട് പൊത്തിപ്പിടിച്ച് രണ്ടുമൂന്നു തവണ വെള്ളത്തിൽ മുങ്ങിയിരുന്ന ചുറ്റും നോക്കുക നോക്കാതിരിക്കരുത് കേട്ടോ നോക്കണം കണ്ണിൽ ഒന്നും വെള്ളം കയറത്തില്ല അങ്ങനെയാണ് നമ്മുടെ ശരീരം ദൈവം അതുകഴിഞ്ഞ് രണ്ടുമൂന്നു ദിവസം കഴിഞ്ഞ ശേഷം മൂക്ക് പൊത്താതെ വെള്ളത്തിൽ താഴുക ചുറ്റും നോക്കുക. മൂക്കിൽ ഒന്നും വെള്ളം കയറത്തില്ല അന്തർവാഹിനി ഒക്കെ അങ്ങനെ വർക്ക് ചെയ്യുന്നേ. ഇത് ഒരു 10 15 ദിവസം ആയി കഴിയുമ്പോൾ ഓട്ടോമാറ്റിക്കായിട്ട് നമ്മൾ നീന്തൽ പഠിച്ചിരിക്കും ഇതെന്റെ അനുഭവമാണ്. മരത്തെ കയറ്റവും, സൈക്കിൾ ചവിട്ടവും, ഭാഷയും എല്ലാം പഠിച്ചത് ഞാൻ ഇങ്ങനെയാണ്.
ഒരു താറാവ് അതിനെ എടുത്ത് വെള്ളത്തിൽ ഇട്ടാൽ അത് നീന്തും അതിനാരാ അതിന് നീന്താൻ ഒരു കഴിവുണ്ടെന്ന് അതിനോട് പറഞ്ഞത്. അതുപോലെ ഒരു പട്ടിക്കുട്ടിയെടുത്ത് വെള്ളത്തിലിട്ടാൽ അതും നീന്തും അതിനു രക്ഷപ്പെടാൻ ദൈവം കൊടുത്ത കഴിവാണത് അത് വെള്ളത്തിൽ വീണതു കൊണ്ടല്ലേ നീന്തിയത് അതുപോലെ തന്നെ മനുഷ്യൻറെ ഉള്ളിലും അനേക കഴിവുകൾ ഒളിഞ്ഞിരിപ്പുണ്ട് നമ്മൾ അത് ഉപയോഗിക്കണം എന്ന് മാത്രം. അത് അതൊന്ന് ട്രൈ ചെയ്യണം.

പക്ഷേ ഇന്നത്തെ കാലത്ത് മനുഷ്യർ പരസ്പരം അടികൂടുന്നു. എന്തിനാ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കാൻ മാത്രം. ഉള്ളതല്ലേ ഞാൻ പറഞ്ഞത്. ഇത് ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങൾ മറ്റുള്ളവരിലോട്ട് ഈ പേജ് ഷെയർ ചെയ്യുക നന്ദി.

നിങ്ങൾക്ക് എൻറെ പേജുകൾ ഇംഗ്ലീഷിൽ വേണമെന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഈ ബ്ലോഗിൻറെ താഴെ കമൻറ് രേഖപ്പെടുത്തുക. 

നന്ദി

അഭിപ്രായങ്ങള്‍