ടാറ്റാ മോട്ടോർസിന്റെ പുതിയ കാർ Curvv.ev യുടെ വിശേഷങ്ങൾ അപ്ഡേറ്റുകൾ ഇങ്ങനെയാണ്.. വായിക്കൂ


ടാറ്റാ മോട്ടോഴ്സിന്‍റെ വളരെ മികച്ച ഒരു വാഹനം അല്ലെങ്കിൽ ടാറ്റ മോട്ടോർസിന്റെ അടുത്ത ഒരു ആധുനികവും വ്യത്യസ്തവുമായ രീതിയിലുള്ള  മോഡൽ ആണ് Tata Currv കൂപ്പേ kind of design വാഹനമാണ്. നമ്മൾ നോക്കുകയാണ് എന്നുണ്ടെങ്കിൽ സെഡാനിൽ നിന്ന് ചെറിയ വ്യത്യാസം വരുത്തിയതാണോ എന്ന് നമുക്ക് തോന്നിപ്പോകും. ഓഗസ്റ്റ് ഏഴിന് Currvവിന്റെ  അരങ്ങേറ്റത്തിന് ടാറ്റ തയ്യാറെടുത്തിരിക്കുകയാണ്. Currvവിൻ്റെ വരവിന്റെ തീയതികൾ അടുക്കുന്നതോടെ വാഹനത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മോഡലിന്റെ പ്രഖ്യാപനം മുതൽ തന്നെ നമ്മുടെ  ഇന്ത്യൻ കാർ വിപണി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഡലാണ് Currv.2023 ആട്ടോ എക്സ്പോയിലും ടാറ്റയുടെ ശ്രദ്ധകേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇത്. ടാറ്റയ്ക്കും ഇത്ര നല്ല ഒരു വാഹനം ഉണ്ടാക്കാൻ കഴിയുമോ എന്നുള്ള രീതിക്കാണ് ഇപ്പോൾ ആളുകൾ നോക്കിക്കാണുന്നത് അല്ലെങ്കിൽ നോക്കി കണാൻ പോകുന്നത്. 
 വൈവിധ്യമാർന്ന എൻജിൻ ഗിയർബോക്സ് കോമ്പിനേഷനുകൾക്കൊപ്പം ടാറ്റാ മോട്ടോഴ്സ് Currv വിനെ വാഗ്ദാനം ചെയ്യും എന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഇനി ഈ വാഹനം ഏതൊക്കെ പവർ ട്രെയിൻ ഓപ്ഷനുകളിൽ ഏതൊക്കെ ഗിയർ ബോക്സിനൊപ്പം വരുമെന്ന് ആകാംക്ഷയുള്ളവർക്ക് വേണ്ടിയുള്ളവർക്കാണ് ഈ ഒരു ഫീച്ചർ. 
ആറു വ്യത്യസ്ത എൻജിൻ ഗിയർബോക്സ് കോമ്പിനേഷൻ ആയിട്ടാണ് ടാറ്റാ മോട്ടോഴ്സ് Currv വിനെ കൊണ്ടുവരുന്നത്. എല്ലാത്തരം ആളുകൾക്കും തങ്ങളുടെ ആവശ്യകതയ്ക്ക് ഒത്തവണ്ണം എന്തെങ്കിലുമുണ്ടാകും എന്ന് ഇതിലൂടെ ഉറപ്പിക്കാം. ഈ ലിസ്റ്റിൽ രണ്ട് ഡീസൽ ഓപ്ഷനുകൾ, രണ്ട് പെട്രോൾ ഓപ്ഷനുകൾ, കൂടാതെ രണ്ട് ഇലക്ട്രിക് അതായത് EV വേരിയന്റുകൾ കൂടി വരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയകരമായ ഒരു കാര്യം. ഇക്കൂട്ടത്തിൽ ആദ്യമായി പറയാനുള്ളത് 6 speed manual transmission നോടുകൂടി 1.5 l diesel engine കുറിച്ചുള്ള ആ ഒരു പതിപ്പിനെ കുറിച്ച് ആണ് ഡീസൽ പവർ പ്ലാനിൽ നിന്ന് തുടങ്ങിയാൽ ടാറ്റാ നെക്സോണിൽ നമ്മൾ ഇപ്പോൾ കാണുന്ന അതെ 1.5 l turbo diesel engine തന്നെയാകും Currv വിലും ടാറ്റ കൊണ്ടുവരുന്നത്. ഈ എൻജിൻ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്യും. ഈ മോട്ടോർ പരമാവധി 115 പിഎസ് കരുത്തും അതുപോലെതന്നെ 260 NM ടോർക്കും സൃഷ്ടിക്കുന്നതായിരിക്കും . 
ഇനി രണ്ടാമത്തെ ഓപ്ഷൻ ആയിട്ട് പറയാനുള്ളത് 7 speed dual clutch transmission നോട് കൂടിയ 1.5 l പതിപ്പിനെ കുറിച്ചാണ് അത് ഡീസൽ എൻജിൻ ആയിരിക്കും. ധാരാളം ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തി കൊണ്ടായിരിക്കും ടാറ്റാ മോട്ടോഴ്സ് 7 speed dual clutch automatic transmission അതായത് DCT 1.5 L ഡീസൽ എൻജിനുമായി കൊണ്ടുവരുന്നത്. ഡീസൽ സെഗ്മെന്റിൽ ഈ ഒരു കോമ്പിനേഷൻ വളരെ വളരെ അപൂർവ്വമാണ് എന്നതും നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. സാധാരണയായി ഡീസൽ എഞ്ചിനുകളിൽ നാം നോർമൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടറുകളാണ് കണ്ടുവരുന്നത്.

ഇനി നമുക്ക് മൂന്നാമത്തെ പതിപ്പിനെ കുറിച്ച് നോക്കാം. ഈ പതിപ്പ് വരുന്നത് 6 സ്പീഡ് ഡ്യൂവൽ ട്രാൻസ്മിഷൻ കൂടിയ പുതിയ 1.2 ലിറ്റററി ടർബോ പെട്രോൾ എൻജിൻ പതിപ്പിനെ കുറിച്ചാണ്. ടാറ്റ Currv കൂപ്പേ ടൈപ്പ് SUV യുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ് ഡയറക്ട് ഇഞ്ചക്ഷനോട് കൂടിയ പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിൻ ഓപ്‌ഷൻ ആയിരിക്കും വരുന്നത്. ഈ എൻജിൻ 125 പി എസ് മാക്സ് പവറും അതുപോലെതന്നെ 225 NM ടോർക്കും സൃഷ്ടിക്കുന്നതാണ്പു. ഈ പുതുതായി വികസിപ്പിച്ച  TGDI എൻജിനോപ്പം വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് ട്രാൻസ്മിഷൻ ഓപ്ഷൻ എന്നത് 6 speed manual gearbox ആയിട്ടായിരിക്കും സെറ്റ് ചെയ്യുന്നത്. ഹൈവേകളിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് ഏറ്റവും അനുയോജ്യമായ ഒന്നായിരിക്കും ഈ വാഹനം എന്നാണ് പറയുന്നത്. 
നാലാമതായി 7 speed dual clutch transmission നോട് കൂടിയ പുതിയ 1.2 ലിറ്റർ turbo petrol engine പതിപ്പിനെ കുറിച്ചാണ് പറയുന്നത്. മാനുവൽ ഓപ്ഷന് പുറമെ പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിന് 7 സ്പീഡ് DCT ഗിയർബോക്സ് സജ്നികരണം ലഭിക്കുന്നതാണ്. തിരക്കേറിയ നഗരപ്രദേശങ്ങളിൽ വാഹനമോടിക്കുന്ന ഡ്രൈവർമാരെ ആകർഷിക്കുന്നതിനാണ് ഈ ഒരു കാര്യക്ഷമമായ എൻജിൻ DCT മൈലേജ് വർദ്ധിപ്പിക്കുമെന്നും സുഗമവും കൂടുതൽ പരിഷ്കൃതവും ആയ ഒരു ഡ്രൈവിംഗ് എക്സ്പീരിയൻസ് നൽകുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. 

ഇനി നമുക്ക് സ്റ്റാൻഡേർഡ് റെയിഞ്ച് ടാറ്റ ഇലക്ട്രിക് വെഹിക്കിളിനെ പറ്റി നോക്കാം ( EV). ടാറ്റ മോട്ടോഴ്സ് ഓഗസ്റ്റ് ഏഴിന് Currv EV അവതരിപ്പിക്കുന്നതാണ്. Currv ICE മോഡലിന്റെ ലോഞ്ചും വരും മാസങ്ങളിൽ ഇതിനെ പിന്തുടർന്നായിട്ടായിരിക്കും ഉണ്ടാവുന്നത്. Currv EV അവർ ട്രെയിനുകളെ സംബന്ധിച്ചിടത്തോളം ഇത് രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്കുകളുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തേത് സ്റ്റാൻഡേർഡ് റെയിഞ്ച് EV ആയിരിക്കും  എന്നാൽ നിലവിൽ സ്റ്റാൻഡേർഡ് റെയിഞ്ച് Currv വിന്റെ ബാറ്ററി പാക്കുകളും കണക്കാക്കിയ ഡ്രൈവിംഗ് റേഞ്ചും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 
ഇനി Extended range Tata Currv EVയെ കുറിച്ചാണ് പറയാൻ പോകുന്നത്.
ദീർഘദൂര യാത്രകൾ ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് ആയിരിക്കും ടാറ്റ മോട്ടോഴ്സ് Currv EVയുടെ extended version വാഗ്ദാനം ചെയ്യുന്നുണ്ട്. സിംഗിൾ ചാർജിൽ 500 കിലോമീറ്റർ അധികം റെയിഞ്ച് ഈ വേരിയന്റ് നൽകുമെന്ന് ആണ് ടാറ്റ അവകാശപ്പെടുന്നത്. 55.5 kw/hour  battery pack ഇതിന് ലഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട് കൂടാതെ സ്റ്റാൻഡേർഡ് റെയിഞ്ച് മോഡൽ പോലെ എക്സ്റ്റൻഡഡ് റേഞ്ച് ഈവിയിലും ഒരു സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ഡ്രൈവ് ആയും ഫീച്ചർ ചെയ്യുന്നുണ്ടാകും ടാറ്റ. Premium interiors ഈ വാഹനത്തിലോട്ട് ടാറ്റ കൊണ്ടുവരാൻ പോകുന്നു അതാണ് ഏറ്റവും വലിയ കാര്യം.
Tata Currv എല്ലാത്തരം ആളുകളെയും അതായത്  സ്വന്തമായി ഒരു ടാറ്റാ കാർ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു ഓപ്ഷൻ ആയിരിക്കും . കാരണം എല്ലാ വിഭാഗം ആളുകളെയും കയ്യിലെടുക്കാൻ തക്കവണ്ണം സജ്ജീകരണങ്ങളോടെയാണ് ടാറ്റ Currv വിനെ അവതരിപ്പിക്കുന്നത്. Expect ചെയ്യുന്ന വില 11 ലക്ഷം മുതൽ 21 ലക്ഷത്തിൽ താഴെ ആകാം.
ഇനി ടാറ്റായുടെ പരസ്യത്തിൽ കാണുന്ന ആ സ്ഥലം നിങ്ങൾ കണ്ടിട്ടുണ്ടോ അത് സണ്ടക്ക്പൂ എന്ന ഒരു മലയുടെ മുകളിൽ ഇവി ഓടിച്ചു കയറ്റുന്നതാണ്. ഈ സ്ഥലം വെസ്റ്റ് ബംഗാളിൽ ഡാർജെല്ലിംഗ് ജില്ലയില് ഇന്ത്യ നേപ്പാൾ ബോർഡറിൽ ആണ്  സ്ഥിതി ചെയ്യുന്നത്. ലാൻഡ് റോവർ മാത്രം കയറുന്ന ഒരു വഴിയാണ് ടാറ്റാ കമ്പനിക്കാർ ഈ വണ്ടി ഓടിച്ചു കയറ്റുന്നത്. നമ്മൾ ടൂറിസ്റ്റ് ആയിട്ട് പോയാൽ കുറഞ്ഞത് ഒരു 6000 രൂപ കൊടുത്താൽ മാത്രമേ ഒരു വണ്ടി മുകളിലോട്ട് പോകത്തുള്ളൂ അത്രമാത്രം ദുർഘടം പിടിച്ച ഒരു പർവതപാതയാണ്. Sandakphu  3636 മീറ്റർ പൊക്കം ആണുള്ളത്. 

നന്ദി

അഭിപ്രായങ്ങള്‍