നാടൻ നയ്കുട്ടിയെ വളർത്തിയ ഞാൻ.. My experience..Love Dogs


വളരെക്കാലമായുള്ള ഞങ്ങളുടെ ആഗ്രഹം ആയിരുന്നു ഒരു നായ്ക്കുട്ടിയെ വളർത്താൻ. ഇതിനൊക്കെ വിലങ്ങുതടി ആയത് ഞങ്ങളുടെ സാഹചര്യങ്ങൾ ആയിരുന്നു. ജോലിക്ക് പോയ കാലം മുതലേ ഞങ്ങൾ ഓരോരോ സ്റ്റേറ്റിൽ ആയിട്ട് കറങ്ങി നടന്നു. എവിടെയെല്ലാം ഞങ്ങൾ താമസിക്കുന്നു അവിടെയെല്ലാം ഞങ്ങൾക്ക് ഒരു സ്ട്രീറ്റ് dog ആയ നായ്ക്കുട്ടിയുമായി ചങ്ങാത്തം ഉണ്ടായിരുന്നു. വഴിയെ പോയ പലരും ഞങ്ങളെ കളിയാക്കി. അതൊന്നും തോന്നിക്കാതെ ബിസ്കറ്റും കോഴി കടകളിൽനിന്ന് കിട്ടുന്ന കോഴിയുടെ വേസ്റ്റും അങ്ങനെ പല ആഹാരസാധനങ്ങളും dog ഫുഡും ഒക്കെ ഞങ്ങൾ ചങ്ങാത്തത്തിൽ ആകുന്ന നായ്ക്കുട്ടിക്ക് കൊടുക്കുമായിരുന്നു. അതൊന്നും സ്ഥിരം അല്ലായിരുന്നു കാരണം മറ്റൊരു ജോലി സ്ഥലത്തോട്ട് നീങ്ങുമ്പോൾ എൻറെ സുഹൃത്തായ നായ്ക്കുട്ടിയെ അതിൻറെ കമ്മ്യൂണിറ്റിയിൽ തന്നെ വിട്ടിട്ട് പലപ്പോഴും പോകേണ്ടിയും വന്നു. അങ്ങനെയങ്ങനെ വർഷങ്ങൾ കടന്നുപോയി. 

നിങ്ങൾക്കറിയാമോ കേരളത്തിൽ മാത്രമേ നായകളെ ഉപദ്രവിക്കാറുള്ളൂ മറ്റ് പല സ്റ്റേറ്റുകളിലും എല്ലാ ആൾക്കാരും ഈ നായ് കുട്ടികൾക്ക് നായകൾക്കും ഒക്കെ ഇഷ്ടംപോലെ ആഹാരം കൊടുക്കാറുണ്ട് ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, വെസ്റ്റ് ബംഗാൾ, മധ്യപ്രദേശ്, മുംബൈ ഇത്രയും സ്ഥലത്ത് എന്തായാലും ബോക്സിനെ ആരും കല്ലെറിയാറില്ല എല്ലാവരും ബിസ്ക്കറ്റ് ഫുഡ് വെള്ളം ഇതൊക്കെ കൊടുക്കാറുണ്ട് ഞങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ എൻറെ സ്വന്തം കേരളത്തിൽ നാട്ടുകാർ പട്ടിയെ കണ്ട കല്ലെറിഞ്ഞു ഓടിക്കും വെറുതെയല്ല ഇത് നമ്മളെ ഒന്ന് കടിക്കുന്നത്. നിങ്ങൾക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ നിങ്ങൾ കേരളത്തിന് വെളിയിൽ പോയാൽ അവിടെയുള്ള പട്ടികളെ നോക്കുക അവരുടെ ഒന്നും മുഖത്ത് യാതൊരു ശൗര്യം കാണാൻ കഴിയില്ല. നമ്മൾ അതിനെ ചൂളമടിച്ചു വിളിച്ചാൽ അവിടെയുള്ള എല്ലാ പട്ടികളും വാലാട്ടിക്കൊണ്ട് തന്നെ നിങ്ങളുടെ അടുക്കലേക്ക് വരും. കാരണം അവർ പാരമ്പര്യം ആയിട്ട് മനുഷ്യരെ സുഹൃത്തുക്കൾ ആയിട്ടാണ് കാണുന്നത്. തങ്ങൾക്ക് ആഹാരം കൊടുക്കുന്ന കൂട്ടുകാരായിട്ടാണ് കാണുന്നത്. പക്ഷേ എൻറെ കൊച്ചു കേരളത്തിൽ അങ്ങനെയല്ല. മിക്കവാറും ആൾക്കാർ നായിക്കുഞ്ഞിനെ വാങ്ങിച്ചു കൊണ്ട് വന്ന് വീട്ടിൽ എല്ലാവർക്കും ഭയങ്കര സന്തോഷമായിരിക്കും കുറച്ചു കാലം കഴിയുമ്പോൾ മക്കളൊക്കെ പഠിച്ചു വലുതായി അല്ലെങ്കിൽ പല വഴിക്ക് പോയി അങ്ങനെയൊക്കെ പോയി കഴിയുമ്പോൾ പട്ടിക്കുട്ടികൾ അവർക്കൊരു ഭാരമായി തോന്നുന്നു കുറേ നോക്കും ഡോഗ് ഷെൽട്ടർ പല കമ്മ്യൂണിറ്റി സ്ഥാപനങ്ങൾ എവിടെയെങ്കിലും കൊണ്ടുപോയി കൊടുക്കാൻ വെറുതെ കൊടുക്കാൻ അതിന് സാധിക്കാതെ വരുമ്പോൾ രാത്രിയുടെ മറവിൽ എവിടെയെങ്കിലും കൊണ്ടുപോയി ഇവന്മാരെ ഒക്ക ഒഴിവാക്കും.
 ഞാൻ എൻറെ നായ്ക്കുട്ടിയെ വളർത്തി തുടങ്ങിയപ്പോൾ എനിക്ക് ഇങ്ങനത്തെ അനേകം കമന്റുകൾ കിട്ടിയിരുന്നു എനിക്ക് ഭയങ്കരമായിട്ട് സങ്കടം ഒക്കെ ഉണ്ടായി പക്ഷേ ആരോട് പറയാൻ, എനിക്കറിയാമായിരുന്നു അതിൻറെ പുറകിലുള്ള മനോവികാരം. നമ്മുടെ നാട്ടിൽ മാത്രമേ ഉള്ളൂ പട്ടികളെ കൂട്ടിൽ അടച്ചുവളർത്തുന്നത്. എൻറെ ഇത്രയും കാലത്തെ എക്സ്പീരിയൻസിൽ പട്ടികളെ കൂട്ടിൽ അടച്ചു കഴിഞ്ഞാൽ കുഴപ്പമെന്താണെന്ന് അറിയാമോ. അതെന്താണെന്നു പറഞ്ഞാൽ ഈ നായ്ക്കുട്ടികൾ അല്ലെങ്കിൽ പട്ടിക്കുട്ടൻ മാർ ഭയങ്കരമായി ഇങ്ങനെ കൂട്ടിൽ അടച്ചു വളർത്തിയാൽ. ഓട്ടോമാറ്റിക് ആയിട്ട് എന്നെങ്കിലും ഇവന്മാരെ പുറത്ത് ഇറക്കിവിട്ടാൽ. പക്ഷേ പുറത്തെ നാടുകളിൽ ഇങ്ങനെയൊന്നുമല്ല അവളെ ഞാനൊന്നും ഒരിടത്തും കൂട് കണ്ടിട്ടില്ല എവിടെയെങ്കിലും നായ്ക്കുട്ടികൾ ഉണ്ടോ പട്ടിക്കുട്ടന്മാർ ഉണ്ടോ അവന്മാര് ആ വീടിൻറെ ചുറ്റും ഇങ്ങനെ നടക്കും എവിടെങ്കിലും കേറി കിടക്കും ആരും അവരെ ഒന്നും ചെയ്യില്ല അവർ ആരെയും ഒന്നും ചെയ്യില്ല പക്ഷേ രാത്രിയിൽ ആ വീടിൻറെ കോമ്പൗണ്ടിൽ ആരെങ്കിലും പ്രവേശിച്ചാൽ ആ പ്രവേശിക്കുന്നവർ വിവരമറിയും അത്രതന്നെ ബാക്കി നിങ്ങൾ മനസ്സിൽ കണ്ടുകൊൾക. 
എൻറെ വീട്ടിലെ പട്ടിക്കുട്ടൻ അവന്റെ പേരാണ് ചിക്കുമോൻ. നിങ്ങളെല്ലാവരും എന്നോട് ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് അവന് കൂടു വാങ്ങിക്കാത്തത് എന്ന്. എന്താണ് വെച്ചാൽ മേലിൽപ്പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അതിൻറെ കാരണം.
ഞാൻ പല കമന്റുകളിലൂടെ നിങ്ങൾ പറഞ്ഞിട്ടുണ്ട് സാമ്പത്തികമാണ് അതാണ് ഇതാണെന്ന് പക്ഷേ യഥാർത്ഥ കാരണം ഈ കാരണം തന്നെയാണ് അവന്മാർക്ക് ഉണ്ടാവും ഒരുപക്ഷേ കടിച്ചു എന്നും വരാം എനിക്ക് അതിൻറെ ഒന്നും പുറകെ നടക്കാൻ കഴിയില്ല അത് തന്നെയല്ല ഫ്രീഡം വേണം. നമ്മളെ പിടിച്ച് ഒരു കൂട്ടിൽ പൂട്ട് കിട്ടാൻ എന്താ അവസ്ഥ എന്തെല്ലാം ആഹാരം തന്നാലും നമുക്ക് ഒരു സുഖം കാണുമോ? നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്കിക്കേ. പിന്നെ നമ്മള് ആഴ്ചയിലെ രണ്ടോ മൂന്നോ ദിവസമെങ്കിലും നമ്മുടെ നായ്ക്കുട്ടിയെ പുറത്തോട്ടത്തിൽ ഒന്ന് കറങ്ങാൻ ഒക്കെ കൊണ്ടുപോണം അത് ബെൽറ്റ് ആണെങ്കിലും മതി ഒരു കുഴപ്പവുമില്ല സന്തോഷമായിരിക്കും. അപ്പൊ പിന്നെ നമ്മുടെ വീടിൻറെ സെക്യൂരിറ്റി ഡബിൾ ആയിട്ട് ഇന്നത്തെ കാലത്ത് എത്ര ക്യാമറ വെച്ചു എത്ര വീട് അഡ്വാൻസായി എന്ന് പറഞ്ഞിട്ട് ഒന്നും കാര്യമില്ല അതേസമയം രണ്ട് നായ്ക്കുട്ടന്മാർ ഉണ്ടെങ്കിൽ ധൈര്യമായിട്ട് നമുക്ക് കിടന്നുറങ്ങാം.
ഞാൻ എൻറെ ചിക്കു മോനെ കൊണ്ടുവന്നത് കൊല്ലത്ത് ഒരു ഡോഗ് ഷെൽട്ടറിൽ കൊണ്ടുവരുമ്പോൾ അവന് വെറും ഏകദേശം 30 ദിവസം മാത്രം പ്രായം. ഏകദേശം എന്ന് പറയാൻ കാരണം അവന്റെ ഡേറ്റ് ഓഫ് ബർത്ത് എനിക്ക് കറക്റ്റ് ആയിട്ട് അറിയാത്തതുകൊണ്ടാണ്. അന്നുമുതൽ ഇന്നുവരെ അവൻ വളരെ ഹാപ്പി ആയിട്ട് തന്നെയാണ് രാജാവിനെ പോലെ തന്നെയാണ് എൻറെ വീട്ടിൽ അതായത് ഞങ്ങളുടെ വീട്ടിൽ അവൻ കഴിയുന്നത്. അവന്റെ വീഡിയോ ആഴ്ചയിൽ രണ്ടുപ്രാവശ്യമെങ്കിലും അപ്‌ലോഡ് ആകാറുണ്ട്. ഞാനവന് വന്ന സമയത്ത് കുറച്ച് ഫുഡ് ഒക്കെ കൊടുത്തു നോക്കി പക്ഷെ അവൻ പെട്ടെന്ന് ഡൗൺലോഡ് ദിവസത്തോളം അവൻ ആഹാരം ഒന്നും കഴിച്ചില്ല. അങ്ങനെ അവനെ എടുത്തു കൊണ്ട് ഞാൻ കൊട്ടാരക്കര മൃഗാശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർ ഒരു ഇഞ്ചക്ഷൻ ഒക്കെ തന്നു രണ്ട് ദിവസത്തിനു ശേഷം അവൻ ഒക്കെയായി. 
ഇന്ന് ഈ ലേഖനം എഴുതുന്ന ദിവസം വരെ അവന് ഇപ്പോൾ ഏകദേശം 10 മാസം പ്രായമായിട്ടുണ്ട്. ഇതുവരെ രണ്ട് റാബിസ് വാക്സിനേഷനും, communicable diseases ഉള്ള വാക്സിനേഷൻ ആദ്യത്തെ ഡോസും രണ്ടാമത്തെ ഡോസും ഞങ്ങൾ അവന് എടുത്തിട്ടുണ്ട്. ഇതിൻറെ എല്ലാം പ്രോപ്പർ ഡോക്യുമെന്റേഷനും ഉണ്ട്. 
അപ്പോൾ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ നമ്മൾ കേരളത്തിലെ ആൾക്കാർ... ഞാൻ എല്ലാവരും ഇങ്ങനെ ആണെന്ന് ഒരിക്കലും പറയില്ല കേട്ടോ. ഇനി ഈ ലേഖനം വായിച്ചിട്ട് മാത്രം നിങ്ങൾ മൃഗങ്ങളെ സ്നേഹിക്കേണ്ട സ്നേഹിച്ചാൽ എനിക്ക് വളരെ സന്തോഷമുണ്ട് അതിനൊന്നും ഒരു കുഴപ്പമില്ല പക്ഷേ മനപ്പൂർവ്വം ആയിട്ട് ആരെങ്കിലും പറഞ്ഞത് കേട്ട് ആരും ഒന്നും ചെയ്യേണ്ട. നമ്മൾ ഓരോ വീട്ടിലും ഒരു നാടൻ നായ്ക്കുട്ടിയെ റോഡിൽ നിന്ന് എടുത്തിട്ട് വളർത്തിയാലും ഒരു കുറ്റവും ഇല്ല അങ്ങനെ എല്ലാവരും ചെയ്യുകയാണെങ്കിൽ തീർച്ചയായിട്ടും നമ്മുടെ നാട്ടിലെ ഈയൊരു പട്ടിയുടെ പ്രശ്നം അടുത്ത രണ്ടു കൊല്ലത്തിനുള്ളിൽ തീർച്ചയായിട്ടും നിൽക്കും. നാടൻ ആകുമ്പോൾ പ്രത്യേകിച്ച അസുഖങ്ങൾ വരത്തില്ല അല്ലേലും നമുക്ക് നമ്മുടെ നാട്ടിലെ മൃഗാശുപത്രികളിൽ വാക്സിനേഷൻ ഒക്കെ ഫ്രീയാ അവിടെ കൊണ്ടുപോയി കുത്തുക മാത്രം മതി. 
ഈ ബ്ലോഗിൽ ഇടയ്ക്കിടയ്ക്ക് കാണുന്ന ചിത്രങ്ങളൊക്കെ ഞങ്ങളുടെ ചിക്കുമോന്റെ ആണ്. ടിക്ക് മോൻറെ വീഡിയോ കണ്ട ശേഷം നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായിട്ടും ആ വീഡിയോയുടെ താഴെ രേഖപ്പെടുത്താൻ മറക്കരുത് ഇനിയിപ്പോൾ സബ്സ്ക്രൈബ് ചെയ്തില്ലേലും ഒരു കുഴപ്പവുമില്ല. അവൻറെ വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കുന്നു. വീഡിയോ അല്ല സത്യം പറഞ്ഞാൽ അവൻറെ ചാനലാണ്. 

നന്ദി

അഭിപ്രായങ്ങള്‍