പെട്രോൾ സ്കൂട്ടർ അതോ ഇലക്ട്രിക് സ്കൂട്ടറോ? ഏതു വാങ്ങണം?


ഞാനിവിടെ അഞ്ച് കൊല്ലത്തെ ആവറേജ് കണക്കാണ് എടുത്തിരിക്കുന്നത്.

നമ്മൾ ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടറുകളുടെ അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങളുടെ യുഗത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഓല, കോമാക്കി, ഏതർ, ബജാജ്, ഹീറോ, tvs, etc ഇങ്ങനെ പല കമ്പനികളുടെയും ഇലക്ട്രിക് സ്കൂട്ടറുകൾ പുതുതായി മാർക്കറ്റിലോട്ട് വന്നുകൊണ്ടിരിക്കുന്നു.  പെട്രോൾ സ്കൂട്ടറുകൾ ഇനിയും വാങ്ങുന്നത് ലാഭകരം ആണോ?. പെട്രോൾ സ്കൂട്ടറുകളും ഇലക്ട്രിക് സ്കൂട്ടറുകളും തമ്മിലുള്ള ഒരു comparison ആണ് ഞാൻ ഈ ബ്ലോഗിൽ എഴുതുന്നത്. പെട്രോൾ സ്കൂട്ടറും ഇലക്ട്രിക് സ്കൂട്ടറും ഒരു അഞ്ചുകൊല്ലം ഉപയോഗിക്കുമ്പോൾ നമുക്ക് വരുന്ന cost എത്രയായിരിക്കും എന്നൊക്കെ ഒന്ന് നോക്കിയാലോ. അപ്പോ ഞങ്ങൾക്ക് ഇലക്ട്രിക് സ്കൂട്ടറുകളുടെ ഒരു ഡിസ്കഷൻ പ്ലാറ്റ്ഫോം ഉണ്ട് അതിൻറെ ലിങ്ക് ഞാൻ ഈ ബ്ലോഗിൽ കൊടുത്തേക്കാം. ആ ലിങ്കിലൂടെ നിങ്ങൾക്ക് ഏത് ഗ്രൂപ്പിലോട്ടും മാറി കയറാവുന്നതാണ്. അപ്പോൾ ആ ഗ്രൂപ്പിൽ നിങ്ങൾ വന്നു കഴിയുമ്പോൾ അതിൻറെ മുകളിലുള്ള ഡിസ്ക്രിപ്ഷനിൽ നോക്കിയാൽ മറ്റ് ഗ്രൂപ്പുകളിൽ പോകാനുള്ള ലിങ്കുകൾ ലഭിക്കുന്നതാണ്. 

അപ്പോൾ നമുക്ക് ആദ്യം ഒരു പെട്രോൾ സ്കൂട്ടർ വാങ്ങുമ്പോൾ ഉള്ള ഇനിഷ്യൽ ഇൻവെസ്റ്റ്മെന്റ് അതുപോലെ ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങുമ്പോൾ ഉള്ള ഒരു ഇനിഷ്യൽ ഇൻവെസ്റ്റ്മെന്റ് നമുക്ക് എത്രയാണെന്ന് നോക്കാം. സ്വാഭാവികമായിട്ടും നല്ല ബ്രാൻഡഡ് ആയിട്ടുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങുമ്പോൾ പെട്രോൾ സ്കൂട്ടറുകളെക്കാൾ വില കൂടുതലാണ് എന്തായാലും ഇത് എങ്ങനെയാണെന്ന് നമുക്കൊന്നു നോക്കാം. ഞാനിവിടെ എടുത്തിരിക്കുന്നത് ജനപ്രിയ മോഡലായ ഹോണ്ട ആക്ടീവ ആണ് ഞാൻ ഉപയോഗിക്കുന്നതും ആ വണ്ടി തന്നെയാണ്. അതുകൂടാതെ എനിക്കൊരു സ്കൂട്ടറും ഉണ്ട് കേട്ടോ. 

അപ്പോ ഹോണ്ട ആക്ടീവ നമ്മൾ വാങ്ങുമ്പോൾ ഏകദേശം 94000 മുതൽ ഏകദേശം ഒരു ലക്ഷം രൂപ വരെ ആകുമെന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ഒരു എളുപ്പത്തിനുവേണ്ടി 95 എന്ന കണക്ക് വയ്ക്കാം. നേരെമറിച്ച് ഇലക്ട്രിക് സ്കൂട്ടറുകൾ ആണെങ്കിൽ ഞാനിവിടെ ബജാജ് Electric എടുക്കുകയാണ്. ഒരു assume കണക്ക് 1.5 lkh എടുക്കാം.

ഇനി ഒരു പെട്രോൾ സ്കൂട്ടറിന്റെ റണ്ണിങ് കോസ്റ്റ് എത്രയാകും എന്ന് നമുക്ക് നോക്കാം. അപ്പോ നമ്മളിവിടെ എടുത്തിരിക്കുന്നത് ജനപ്രിയ മോഡലായ ഹോണ്ട ആക്ടീവ ആണല്ലോ. സാധാരണ എനിക്ക് കിട്ടാറുള്ളത് ഒരു 40 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ ഇതിനിടയ്ക്കാണ് മൈലേജ് കിട്ടാറുള്ളത്. ഞാൻ എന്തായാലും ഒരു 50 കിലോമീറ്റർ മൈലേജ് ആക്കി വച്ചു കേട്ടോ. ഇപ്പോഴത്തെ പെട്രോളിന്റെ വില വച്ച് 50 കിലോമീറ്റർ മൈലേജ് കിട്ടുകയാണെങ്കിൽ 1 km ഓടാൻ വേണ്ടിവരുന്ന ചിലവ് എന്ന് പറയുന്നത് ₹2.10 ആണ്. ഇതാണ് ഒരു കിലോമീറ്റർ റണ്ണിങ് കോസ്റ്റ്. അപ്പോ നമ്മള് ഒരുമാസം ആയിരം കിലോമീറ്റർ ഓടുകയാണെന്ന് അങ്ങ് വിചാരിച്ചു കൊള്ളുക . ഇവിടെ ഞാൻ എടുത്തിരിക്കുന്ന എല്ലാ കണക്കുകളും ഒരു ആവറേജ് ആണ്.

ഇനി കണക്ക് പറയാം 

അപ്പോ ഒരു വർഷത്തെ കണക്കുകൂട്ടിയാൽ 1000 വച്ച് 12000 km ആണ്. 

1000 ( monthly ) x 12 = 12000 kms

12000 ( yearly ) x 5 = 60000Kms

ഒരു അഞ്ചുവർഷം അങ്ങനെ തന്നെ ഉപയോഗിച്ചാൽ അറുപതിനായിരം കിലോമീറ്റർ നമ്മുടെ വണ്ടി ഓടും. അപ്പോ ഈ 60000 km ₹2.10 വച്ച് കൂട്ടി നോക്കിയാൽ ₹126000 രൂപയുടെ പെട്രോൾ ആണ്. അപ്പോ 95,000 രൂപ കൊടുത്ത് നമ്മൾ വണ്ടിയെടുക്കുന്നു അതിൽ ഒരു ₹126000 രൂപയുടെ പെട്രോൾ നമ്മൾ അടിക്കുന്നു. പിന്നെ ബാക്കിയുള്ള സർവീസ് ചാർജ് കൂട്ടിയാൽ ഇതിലും കൂടും കേട്ടോ അത് നമുക്ക് പിന്നീട് നോക്കാം. ഇനി ഇലക്ട്രിക് വണ്ടിയുടെ നോക്കാം Bajaj Chetak electric തന്നെ നമുക്ക് എടുക്കാം. ഈ വണ്ടിയിൽ ഏകദേശം 4 Kw അടുത്തുള്ള  ബാറ്ററിയാണ് വരുന്നത് എന്നുവയ്ക്കുക. ഈ വണ്ടിക്ക് ഏകദേശം 5 യൂണിറ്റ് ഇലക്ട്രിസിറ്റി ആണ് എൻറെ ഒരു അനുമാനത്തിൽ വേണ്ടിവരുന്നത്. 120 കിലോമീറ്റർ ആണ് ഈ വണ്ടിക്ക് കമ്പനി പറയുന്ന മൈലേജ്. ഇനി പറയാൻ പോകുന്ന കാര്യം എന്റെ സ്വന്തം അനുഭവത്തിൽ നിന്നാണ്. പിന്നെ ബജാജിന്റെ കമ്പനി ഈ വണ്ടിക്ക് അഞ്ചു കൊല്ലത്തെ ഫുൾ വാറണ്ടി കൊടുത്തിട്ടുണ്ട്. ഏകദേശം 5 യൂണിറ്റ് ഇലക്ട്രിസിറ്റി ചാർജ് ചെയ്യാൻ വേണ്ടി ഉള്ള പൈസ എന്ന് വച്ചാൽ 18 രൂപ ആയിട്ട് എടുക്കാം. പിന്നെ വേറൊരു കാര്യമുണ്ട് കേട്ടോ 50 കിലോമീറ്റർ ഡെയിലി ഓടുന്ന ആൾക്കാർ ആണെങ്കിൽ ഒരു മാസത്തെ കണക്കനുസരിച്ച് എൻ്റെ വീട്ടിലെ രണ്ടുമാസത്തെ കരണ്ട് ചാർജ് ഏകദേശം 800 രൂപ കൂടുതൽ ( വണ്ടിക്ക് മാത്രം ) വരത്തില്ല. വീട്ടിൽ ആണെങ്കിൽ 1000 രൂപയ്ക്കാണ് സാധാരണ വണ്ടി വാങ്ങിക്കുന്നതിന് മുമ്പ് കരണ്ട് ചാർജ് വന്നുകൊണ്ടിരുന്നത്. വണ്ടി വാങ്ങിച്ചു കഴിഞ്ഞപ്പോൾ അത് ഏകദേശം 1500 നും 1800 നും ഇടയിലായി. ഈയൊരു കണക്ക് വെച്ച് നമുക്ക് അഞ്ചു കൊല്ലത്തെ നോക്കാം. 

400 ( ഒരുമാസം) x 12 = 4800

4800 x 5 വർഷം = 24000

അപ്പോൾ ഈ മുകളിൽ കാണിച്ചിരിക്കുന്ന കണക്കുകൾ കണ്ടല്ലോ. അപ്പോ ഇത് കെഎസ്ഇബിയുടെ ബേസ് ലെവലിൽ കരണ്ട് ചാർജ് ഉപയോഗിക്കുന്ന ഒരു കുടുംബത്തിൻറെ രീതിയിൽ പറഞ്ഞതാണ്. വേറൊരു കാര്യം സർവീസ് കോസ്റ്റ് 500 - 900 രൂപയിൽ കൂടാറില്ല. ഓരോ അയ്യായിരം കിലോമീറ്ററുമാണ് സർവീസ് ബജാജ് പറഞ്ഞിരിക്കുന്നത്. അഞ്ചുവർഷത്തെ ഗ്യാരണ്ടിയും കമ്പനി കസ്റ്റമേഴ്സിന് കൊടുത്തിട്ടുണ്ട്. ഇനി എന്റെ honda ആക്ടീവയെ പറ്റി പറയുകയാണെങ്കിൽ ഒരു കൊല്ലത്തിനകത്ത് സർവീസ് ചാർജ് കാര്യം പറഞ്ഞാൽ 10000 രൂപ അകത്തു വന്നു. കാരണം ഞാൻ ഡെയിലി 50 കിലോമീറ്റർ വച്ച് ഓടിച്ചു കൊണ്ടിരിക്കുകയാണ്. ഞാനെൻറെ ഇലക്ട്രിക് സ്കൂട്ടറിന്റെ ഒരു കണക്ക് നോക്കി 10 പൈസയിൽ കൂടുതൽ ഒരു കിലോമീറ്ററിന് ആകുന്നില്ല. പിന്നെ എല്ലാ ദിവസവും 100% ചാർജ് തീരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എൻറെ രീതിയിൽ പറഞ്ഞാൽ എന്റെ വണ്ടിയുടെ ഏകദേശം 35% വരെയൊക്കെ ഒരു ദിവസം തീരാറുണ്ട്.

ഇനി നമുക്ക് രണ്ടു വണ്ടികളുടെയും വിലവച്ചു നോക്കാം .

Honda Activa total cost in 5 years 

95000 + 126000 = 2.21 Lakhs ( ഇവിടെ പെട്രോൾ വില ആണ് ഈ 126000)

ഇനി നമുക്ക് ഇലക്ട്രിക് വണ്ടി ഒന്ന് നോക്കാം 

1.5 Lakhs + 24000 = 1,74,000 ( ഇവിടെ കൂട്ടിയിരിക്കുന്നത് ഇലക്ട്രിസിറ്റി ബിൽ അടിസ്ഥാനത്തിൽ )
ഇനി ബാറ്ററിയുടെ ഒക്കെ കാര്യം നിങ്ങൾക്ക് സംശയമാണെങ്കിൽ ഞാൻ അതിനെപ്പറ്റിയും ഒരു ബ്ലോഗ് ഡീറ്റെയിൽ ആയിട്ട് എഴുതിയിട്ടുണ്ട്. അതിൽ പറയുന്നത് അനുസരിച്ച് ബാറ്ററി ഒരു 15 കൊല്ലം എങ്കിലും പോകും. അതിന്റെ ലിങ്കും ഞാൻ താഴെ കൊടുത്തിരിക്കും. 

ഈ മുകളിൽ കൊടുത്തിരിക്കുന്ന കണക്കനുസരിച്ച് നമ്മൾ എങ്ങനെ compare ചെയ്താലും ഇലക്ട്രിക് വണ്ടി തന്നെയാണ് എൻറെ അഭിപ്രായത്തിൽ ലാഭം. ഇനി ഇതിനകത്ത് വേറെയും പല കാര്യങ്ങളുണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പോരായ്മകൾ ഇല്ലേ എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ട്. കാരണം കേരളത്തിൽ എല്ലായിടത്തും നമുക്ക് ഇതുകൊണ്ട് പോകാൻ പറ്റുമോ? സംശയമാണ്. ഒരു ലോങ്ങ് റൈഡിന് പോകാൻ പറ്റുമോ? മോട്ടോർസൈക്കിൾ അല്ലെങ്കിൽ ടൂവീലർ ഓടിച്ചു കൊണ്ട് ലോങ്ങ് പോകുന്ന ആൾക്കാർ ഉണ്ട്. അവർക്കിത് പറ്റുമോ എന്നിങ്ങനെ പലതരത്തിലുള്ള ചോദ്യങ്ങൾ ഉണ്ട്. അതൊന്നും സാധിക്കില്ല. പക്ഷേ നമ്മളുടെ ലോക്കൽ ഓട്ടത്തിന് ഇലക്ട്രിക് ടൂവീലർ ആണ് ഏറ്റവും ബെസ്റ്റ്. ഇങ്ങനെയുള്ള ചെറിയ ചെറിയ ആവശ്യങ്ങൾക്ക് വേണ്ടിയിട്ട് ഇലക്ട്രിക് സ്കൂട്ടർ cost effective ആയിട്ട് നമ്മൾ നോക്കുകയാണെങ്കിൽ നമുക്കത് തീർച്ചയായിട്ടും ലാഭം ആയിരിക്കും. ഇതൊരു long term ആയിട്ട് വേണം ചിന്തിക്കാൻ. അപ്പോൾ ഇപ്പോൾ ഇലക്ട്രിക് വാഹനം എടുക്കുന്നത് ഉചിതമായിരിക്കും പക്ഷേ വീട്ടിൽ തീർച്ചയായിട്ടും മറ്റൊരു പെട്രോൾ വാഹനവും വേണം. 

ലിഥിയം ബാറ്ററിയെ പറ്റി അറിയാൻ  ക്ലിക്ക് ചെയ്യുക ലിഥിയം ബാറ്ററി

👉Kerala two wheeler EV discussion platform 

ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യുക 👇


നന്ദി




അഭിപ്രായങ്ങള്‍