Gold വച്ച് എങ്ങനെ വളരെ ലാഭത്തിൽ car വാങ്ങാം

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് കാർ ലോൺ എടുക്കാതെ എങ്ങനെ ഈസിയായി ഒരു കാർ വാങ്ങിക്കാം എന്നതിനെക്കുറച്ചാണ്. ഇവിടെ നമ്മൾ ഗോൾഡ് ഓവർ ഡ്രാഫ്റ്റ് ഉപയോഗിച്ചിട്ടാണ്  കാർ വാങ്ങാൻ പോകുന്നത്. അപ്പോൾ ഈ ഗോൾഡ് ഓവർഡ്രാഫ്റ്റ് എന്നതാണെന്ന് മനസ്സിലാക്കണമെങ്കിൽ ഗൂഗിളിൽ ഒന്നും മലയാളത്തിൽ ചെയ്തു കഴിഞ്ഞാൽ ഇഷ്ടംപോലെ മലയാളത്തിൽ വിവരങ്ങൾ ഉണ്ടാവും. നിങ്ങടെ എളുപ്പത്തിനുവേണ്ടി ഞാൻ ഒന്ന് രണ്ട് ലിങ്ക് താഴെ കൊടുത്തേക്കാം. അപ്പോ ഒരു കാർ ലോൺ ഇല്ലാതെ നമ്മുടെ യഥാർത്ഥ ജീവിതത്തിൽ ഇത് എങ്ങനെ പ്രാബല്യത്തിൽ വരുത്താം എന്നതിനെപ്പറ്റിയാണ് നമ്മൾ ഇവിടെ ചിന്തിക്കുന്നത്.

കാർ വാങ്ങുന്ന സമയത്താണെങ്കിൽ പ്രധാനമായും നമ്മൾ ലോണിന് പോകണമെന്നുണ്ടെങ്കിൽ പൊതുവേ കാർ ലോൺ അഞ്ചു മുതൽ ഏഴ് വർഷം വരെയുള്ള സമയത്തേക്കാണ് ലോൺ കിട്ടുന്നത് ഗവൺമെൻറ് എംപ്ലോയീസ് ആണെങ്കിൽ എട്ടു കൊല്ലം വരെയും കിട്ടാം. അതിൻറെ ഇൻട്രസ്റ്റ് റേറ്റ് എന്ന് പറഞ്ഞാൽ ഏകദേശം 8.5% മുതൽ 11.5% ചിലപ്പോൾ അതിലും കൂടാം. ഒരു സെക്കൻഡ് ഹാൻഡ് കാർ ആണെങ്കിൽ പറയുകയും വേണ്ട 17 18% വരെ ഒക്കെ പോകും. ഇങ്ങനെയാണ് ലോണിന്റെ പൊതുവേ ഒരു duration പറയുന്നത്. ഇനി നമുക്ക് ഗോൾഡ് ഓവർ ഡ്രാഫ്റ്റ് ( Gold OD) എന്നതിനെപ്പറ്റി നോക്കാം. 


നമ്മള് ഇപ്പോൾ ഗോൾഡ് ബാങ്കിൽ ഓവർ ആയി വയ്ക്കുമ്പോൾ - ഇത് ലോൺ sanction ആയിട്ടാണ് വച്ചിരിക്കുന്നത്. ഇതിൻറെ ഒരു ഗുണം എന്ന് പറഞ്ഞാൽ ഇത് നമുക്ക് എപ്പോൾ വേണമെങ്കിലും എടുത്താൽ മതി. എപ്പോഴും എടുക്കണമെന്നില്ല , എപ്പോഴാണോ ലോൺ ആയിട്ട് എടുക്കുന്നത് അപ്പോൾ മാത്രമേ interest കൊടുക്കേണ്ട ആവശ്യം ഉള്ളൂ. അല്ലാതെ ഒരു ലോൺ പാസ് ആയി കിടക്കുന്നു എന്നു പറഞ്ഞ് അതിൻറെ interest കൊടുക്കാനുള്ള ബാധ്യത നമുക്കില്ല. അപ്പോ അതിൽ പിന്നെ വേറൊരു advantage എന്ന് പറഞ്ഞാൽ എപ്പോഴാണോ നമ്മൾ പൈസ എടുക്കുന്നത് ആ സമയത്ത് interest commitment മാത്രം അടച്ചു കൊണ്ടിരുന്നാലും നമ്മുടെ principal അങ്ങനെ തന്നെ നിൽക്കുകയും അതുപോലെതന്നെ നമ്മുടെ ലോണിൽ വേറെ ഒരു cumulative ആയിട്ടുള്ള interest കൂടാണ്ടിരിക്കുകയും നടക്കും എന്നുള്ള ഒരു advantage ഉണ്ട്. അതേപോലെതന്നെ എത്ര രൂപ നമുക്ക് അഡീഷണൽ പൈസ ഉണ്ട് ഇതിലേക്ക് കൊണ്ട് പൈസ അടച്ചു കഴിഞ്ഞാൽ അത് എത്രയാണോ അടച്ചത് അത് കഴിഞ്ഞിട്ട് ബാക്കിയുള്ള principal ലിന് മാത്രം പലിശ കൊടുത്താൽ മതി. നമ്മൾ ലോൺ മൊത്തമായി എടുക്കുകയാണ് എന്നുണ്ടെങ്കിൽ EMI ആയിട്ട് ഇതിനെ മൊത്തത്തിൽ ഇതിനെ എത്ര വർഷത്തേക്കാണോ എടുക്കുന്നത് അതിൻറെ പലിശയും principalലും കൂട്ടിയിട്ട് എത്ര രൂപയാണ് മൊത്തം വരുന്നത് അതിനെ എത്ര നാളത്തേക്ക് ആണോ നമ്മൾ ലോൺ എടുക്കുന്നത്  അതിനെ എത്ര മാസം എന്ന് ഡിവൈഡ് ചെയ്തിട്ട് equal ആയിട്ടായിരിക്കും നമുക്ക് EMI ആയി അടയ്ക്കാനുള്ള commitment വരുന്നത്. അങ്ങനെ നോക്കുമ്പോൾ ശരിക്കും പറഞ്ഞാൽ നമ്മൾ കൊടുക്കേണ്ടത് ആയിട്ട് വരുന്ന പണം തിരിച്ച് കൊടുക്കേണ്ടത് ആയിട്ടുള്ള commitment കുറച്ചുകൂടി കൂടുതലായിരിക്കും. ODയിലാവുമ്പോൾ അങ്ങനെ ഒരു advantage ഉണ്ട്. 

പൊതുവേ ഇപ്പോൾ ഗോൾഡ് OD ക്ക് INTEREST റേറ്റ് വരുന്നത് ഏകദേശം ഒരു 7.5% ആണ്. നല്ല രീതിയിൽ നെഗോസിയേഷൻ ചെയ്താൽ ഇതിനെക്കാളും കുറഞ്ഞ നമുക്ക് ഒരുപക്ഷേ കിട്ടും. ഏറ്റവും കൂടുതൽ നോക്കിയാൽ ഒരു 50 ലക്ഷം രൂപ വരെയൊക്കെ ഇങ്ങനെ കിട്ടും. അപ്പോ ഇപ്പോഴത്തെ മാർക്കറ്റ് റേറ്റ് എത്രയാണ് അതൊക്കെ അഡ്ജസ്റ്റ് ചെയ്തിട്ടായിരിക്കും ലോൺ നൽകുന്നത്. 


അപ്പോൾ നമ്മൾ  CAR LOANഎടുക്കുകയാണെങ്കിൽ നമുക്ക് അഞ്ചു മുതൽ ഴ് വർഷം വരെയൊക്കെ ആയിരിക്കും ലോൺ കിട്ടുന്നത്. പിന്നെ നമുക്ക് PRE Closure വലിയൊരു പ്രശ്നം ആയിരിക്കും . പിന്നെ നമ്മൾ എത്രയാണോ EMI ആ കമ്മിറ്റിമെൻറ് ഭയങ്കര കൂടുതലായിരിക്കും. ഉദാഹരണമായിട്ട് നമ്മൾ ലോൺ എടുക്കുന്നത് 10 ലക്ഷം രൂപയ്ക്ക് ആണെന്ന് വയ്ക്കുക. അങ്ങനെയാണെങ്കിൽ ഇതിൻറെ ഇഎംഐ എന്നു പറഞ്ഞാൽ ഏകദേശം 15000 രൂപ തുടങ്ങി ഇൻട്രസ്റ്റ് റേറ്റ് അനുസരിച്ച് 23000 രൂപ വരെ EMI വരും എന്നുള്ളതാണ്. അപ്പോ നമ്മൾ കാർ ഒക്കെ എടുത്തു കഴിഞ്ഞാൽ ഇത്രയും വലിയ EMI അടയ്ക്കുക എന്നു പറഞ്ഞാൽ എപ്പോഴും ടെൻഷൻ ആയിരിക്കും. ചിലപ്പോളൊക്കെ നമ്മുടെ ഇൻകം കുറഞ്ഞിരിക്കുന്ന സമയത്ത് ഇഎംഐ മുടങ്ങുന്ന ഒരു സംവിധാനം ഉണ്ടാകാൻ ചാൻസ് ഉണ്ടാകാം. ഇനി നമുക്ക് പെട്ടെന്ന് ഒരു പത്തുലക്ഷം രൂപ അടച്ച് തീർക്കാം എന്ന് പറഞ്ഞാലും നമുക്ക് എപ്പോഴും ഒരു വിഷയമുള്ള കാര്യമാണ്. ഇങ്ങനെ EMI ഒക്കെ അടച്ചു കഴിയുമ്പോൾ 7 വർഷം കഴിഞ്ഞ ശേഷം 10 ലക്ഷം രൂപ എടുത്തത്1450000/-  ഏകദേശം വരും. ഇങ്ങനെയാണ് കാർ ലോണിന്റെ കാര്യം. അപ്പോ ഈ കാർ ലോൺ നമുക്ക് എപ്പോഴും വലിയൊരു ബാധ്യത തന്നെയാണ്. 

എന്നിരുന്നാൽ ഈ പറഞ്ഞ ഗോൾഡ് ഓവർ ഡ്രാഫ്റ്റ് ആണ് നമ്മൾ എടുക്കുന്നതെങ്കിൽ ഉള്ള ഗുണം എന്നുവച്ചാൽ - ഇപ്പോ 10 ലക്ഷം രൂപയ്ക്ക് നമ്മൾ എടുത്തു കഴിഞ്ഞാൽ നമുക്കുള്ള ഏറ്റവും വലിയ ഗുണം എന്നുവച്ചാൽ നമുക്ക് ആദ്യം പറഞ്ഞ ഈ എം ഐ തുക ഇത്രയും വലിയതായിട്ട് അടക്കേണ്ടി വരില്ല. ഗോൾഡ് ഓവർ ഡ്രാഫ്റ്റ് രീതിയിൽ ആണെങ്കിൽ ഇഎംഐ 6200 രൂപയോളം ഒക്കെ ആവത്തുള്ള ഒരു മാസം. ഈ പറഞ്ഞ പൈസ അങ്ങനെ പോവുകയാണെങ്കിൽ തന്നെ ഇത് പത്തുലക്ഷത്തിനകത്ത് നിൽക്കുകയും ചെയ്യും കാരണം പലിശ എന്ന liability  നമ്മൾ എല്ലാ മാസവും അടച്ചു കൊണ്ടിരിക്കുകയാണ്. ഇനി ഏതെങ്കിലും ഒരു മാസം ഒരു ലക്ഷം രൂപ എക്സ്ട്രാ കിട്ടുകയാണ് എന്നുണ്ടെങ്കിൽ ആ പത്തുലക്ഷം നേരെ 9 ലക്ഷം ആവുകയും ചെയ്യും. അപ്പോ ഒൻപതുലക്ഷം രൂപയ്ക്കുള്ള പലിശ മാത്രം കൊടുത്താൽ മതി. അപ്പോ ഒന്നാമത്തെ ഗുണം എന്ന് പറഞ്ഞാൽ Pre Closure എന്നു പറഞ്ഞ ഒരു പ്രശ്നം ഈ ഗോൾഡ് ലോണിൽ ഇല്ലതാനും ആ എത്ര രൂപ കൂടുതൽ കൊടുക്കണമോ അത് കുറച്ച് പലിശ കൊടുത്താൽ മതി എന്നുള്ളതാണ് ഇതിൻറെ ഗുണം ഇതിൽ interest percentage വളരെ കുറവുമാണ്.


കാർ ലോണിൽ EMI എന്നു പറഞ്ഞാൽ കൃത്യമായിട്ടുള്ള ഒരു തുക എന്നുള്ള ഒരു ബാധ്യതയും ഈ ഗോൾഡ് ഓവർ ഡ്രാഫ്റ്റ് ഇല്ല എന്നുള്ളതാണ്. അഥവാ ഈ ഗോൾഡ് ലോഡിൽ ഏഴുവർഷം എടുത്ത് അക്കൗണ്ട് ക്ലോസ് ചെയ്തു എന്ന് ഇരിക്കട്ടെ എങ്കിൽ പോലും അങ്ങ് ഏറ്റവും പോയാൽ 12.9 Lkhs നമുക്ക് അടക്കേണ്ടതായിട്ട് വരത്തുള്ളു. ഇവിടെ ഒരു ലക്ഷം രൂപ  പലിശയുടെ കുറവ് കിട്ടുമെന്നാണ് ഒരു ഗുണം. Especially ഗോൾഡ് ഉള്ളവർക്കാണെങ്കിൽ കാറ് വാങ്ങുന്നുണ്ടെങ്കിൽ ഗോൾഡ് ഓവർ ഡ്രാഫ്റ്റ് ഉപയോഗിച്ച് ചെയ്യും എന്നുണ്ടെങ്കിൽ കുറച്ചുകൂടെ നല്ലതായിരിക്കും. അതിലുള്ള ഗുണം എന്നുവച്ചാൽ ഇപ്പോ നിങ്ങളിൽ ഒരാൾ വളരെ discipline ഉള്ള ആളാണെങ്കിൽ അതുപോലെ വരവ് എല്ലാവർഷവും കൂടിക്കൊണ്ടിരിക്കുന്ന ആളാണെങ്കിലും നേരത്തെ തന്നെ എടുത്ത് പൈസ തിരിച്ച് അടക്കാൻ സാധിക്കാൻ പറ്റും എന്നുണ്ടെങ്കിലും നിങ്ങൾക്ക് ഇത്തരം ഗോൾഡ് ഓവർട്രാഫ്റ്റ് രീതികൾ ചിന്തിക്കാവുന്നതാണ്. ഈ രീതിയിൽ കാർ പോലെ തന്നെ പലകാര്യങ്ങളും നമ്മൾക്ക് ചെയ്യാൻ സാധിക്കുന്നതാണ്. 

മറ്റുള്ള പേഴ്സണൽ ലോൺ, കാർ ലോൺ ഒക്കെ എടുക്കുകയാണ് എന്നുണ്ടെങ്കിൽ interest rate എപ്പോഴും കൂടുതൽ ആയിരിക്കും. ഗോൾഡ് ഓവർ ഡ്രാഫ്റ്റ് ആണെങ്കിൽ പലിശ വളരെ കുറവ് ആയിരിക്കും അതുപോലെതന്നെ ഇതിൻറെ ലോൺ തിരിച്ചടയ്ക്കാനുള്ള ഫ്ലെക്സിബിലിറ്റി കുറച്ചുകൂടി കൂടുതലാണ്. ഇവിടെ മുകളിൽ പറഞ്ഞിരിക്കുന്നത് കൃത്യമായി ഇതു വായിക്കുന്നവർക്ക് മനസ്സിലായില്ലെങ്കിൽ ഈ കാര്യങ്ങൾ നിങ്ങൾ സ്വന്തമായിട്ട് ഒരിക്കലും ചെയ്യരുത്. ഒരു advice എടുത്തിട്ട് മാത്രമേ നിങ്ങൾ ചെയ്യുവാൻ ആയിട്ട് തുനിയാവുള്ളൂ. 
ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാൽക്കുലേഷൻസ് എല്ലാം ഒരു ഐഡിയ നൽകാൻ വേണ്ടിയിട്ട് മാത്രമാണ്. 


അതുപോലെതന്നെ വരുംകാലങ്ങളിൽ ഇപ്പോഴുള്ള ഇഎംഐ  ബാധ്യതകളെക്കാൾ കുറച്ചും കൂടി പൈസ അധികം ഉണ്ടാക്കാനുള്ള ബലം ഉണ്ടെങ്കിൽ ഇവിടെ മുകളിൽ പറഞ്ഞ കാര്യം നിങ്ങൾക്ക് ചിന്തിക്കാവുന്നതാണ്. ഇത് കൃത്യമായി 100 വട്ടം ആലോചിച്ചിട്ട് അഡ്വൈസേസിൽ നിന്നും അഡ്വൈസ് ഒക്കെ എടുത്ത് ശേഷം മാത്രം implement ചെയ്യാൻ ശ്രമിക്കുക. 


മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും എഴുതാനുള്ള കാരണം money talks with Nikhil എന്ന യൂട്യൂബ് ചാനലിൽ നിന്നുള്ള ഇൻഫർമേഷൻന്നിലാണ്. അദ്ദേഹത്തിൻറെ ആ യൂട്യൂബ് ചാനലിന്റെ ലിങ്ക് ഇതോടൊപ്പം ഇവിടെ  ചേർക്കുന്നു. CLICK HERE.


എന്താണ് GOLD OD👇

നന്ദി.

ഈ വെബ്സൈറ്റിലെ മറ്റു വിഷയങ്ങൾ ഞാൻ താഴെ കൊടുക്കുന്നു 👇

ലിഥിയം ബാറ്ററിയുടെ ആയുസ്സ് അഞ്ചുകൊല്ലമോ അതോ 15 കൊല്ലമോ?

ബജാജ് ഇലക്ട്രിക് സ്കൂട്ടറും കിട്ടിയ ചെറിയ പണികളും വണ്ടി എടുക്കുന്നതിനു മുൻപ് ഒന്ന് വായിച്ചു നോക്കുക. Link👇

Bajaj chetak electric scooter. വണ്ടി അടിപൊളിയാണ് പക്ഷേ ചില പോരായ്മകൾ ഉണ്ട്.  പെട്രോൾ വണ്ടിയെക്കാൾ ഭേദമാണ്

ആരൊക്കെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങണം അല്ലെങ്കിൽ ആർക്കൊക്കെ വാങ്ങാം


Kerala 2 wheeler ev discussion platform link👇


അഭിപ്രായങ്ങള്‍