ലിഥിയം ബാറ്ററിയുടെ ആയുസ്സ് അഞ്ചുകൊല്ലമോ അതോ 15 കൊല്ലമോ? യാഥാർത്ഥ്യം ഇവിടെയുണ്ട്.


ചില കമ്പനികൾ അഞ്ചുവർഷത്തെ വാറണ്ടി ബാറ്ററിക്കും വണ്ടിക്കും നൽകുന്നു മറ്റു ചില കമ്പനികൾ ഏഴുകൊല്ലം വരെയും ബാറ്ററിക്ക് വാറണ്ടി നൽകുന്നുണ്ട്. ഞാൻ ഉൾപ്പെടെ ഉള്ളവർ അഞ്ചു കൊല്ലത്തെ കണക്കിന് അകത്താണ് മിക്കവാറും വണ്ടി എടുക്കാറുള്ളത്. അതുകഴിഞ്ഞാൽ എന്താകും ഇത്രയും പൈസ കൊടുത്ത് എടുത്ത വണ്ടി കളയേണ്ടി വരുമോ ഇതൊക്കെയായിരുന്നു കുറെ കാലത്തേക്ക് എൻ്റെ സംശയം. ഇനി നമുക്ക് നമ്മുടെ ഉത്തരത്തിലേക്ക് പോകാം. യഥാർത്ഥത്തിൽ അഞ്ചുകൊല്ലം കഴിയുമ്പോൾ ഇലക്ട്രിക് വെഹിക്കിൾ ലിഥിയം ബാറ്ററി പോകുമോ?. ആളുകൾ എന്ത് അടിസ്ഥാനത്തിലാണ് ഇതൊക്കെ പോകുമെന്ന് പറയുന്നത്.

ആദ്യം തന്നെ ലിഥിയം ബാറ്ററിയുടെ ലൈഫിനെ പറ്റി നമുക്കൊന്ന് നോക്കാം അതായത് അത് എത്ര കാലം ഓടുമെന്ന് നോക്കാം. ഒരു ബാറ്ററിയുടെ ലൈഫ് തീരുമാനിക്കുന്നത് അതിൻറെ സൈക്കിളാണ്. അതിന്റെ സൈക്കിൾ എന്ന് പറയുന്നത് അതിലെ ചാർജിങ് ഡിസ്ചാർജിങ് ചാർജിങ് depth of ഡിസ്ചാർജ് എന്നെ ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. നമുക്കൊരു ഉദാഹരണത്തിലൂടെ നോക്കാം ആ ഉദാഹരണത്തിന് പിക്ചർ ഞാൻ താഴെ കൊടുക്കുന്നു. 
ഒരു ടൂവീലറിന് 120 km യാത്ര ചെയ്യുവാൻ കഴിവുള്ള ഒരു കപ്പാസിറ്റി ഉണ്ടെന്ന് വിചാരിക്കുക. അതിൽ 110 km ഓടിച്ച് കഴിയുമ്പോൾ ആ ബാറ്ററി ഏകദേശം തീരുന്നു അപ്പോൾ ഒരു ഡിസ്ചാർജിംഗ് ആയി. ഇനി ആ വണ്ടി നമ്മൾ രണ്ടാമത് ഒരു power പ്ലഗിൽ കുത്തി ചാർജ് ചെയ്യുമ്പോൾ ചാർജിങ് ആയി. ഇങ്ങനെ ഒരു ഫുൾ ചാർജിങ്ങും ഒരു ഡിസ്ചാർജിങ്ങും കൂടെ വരുന്നതാണ് ഒരു സൈക്കിൾ എന്നു പറയുന്നത്. സാധാരണ ലിഥിയം ബാറ്ററി ഒക്കെ വരുന്നത് 1500 സൈക്കിൾ 2000 cycle എന്ന രീതിയിൽ ഒക്കെയാണ്. ഇനി നമുക്ക് ഒരു 120 കിലോമീറ്റർ ബാക്കപ്പ് ഉള്ള ഒരു വണ്ടി ഒരു 35 കിലോമീറ്റർ ഓടി കഴിഞ്ഞാൽ ഒരു മൂന്നു ദിവസം കഴിഞ്ഞാലേ ബാറ്ററിയുടെ ഒരു സൈക്കിൾ പൂർത്തിയാവുകയുള്ളൂ. ഇനി ഈ ബാറ്ററി എത്ര വർഷം നിലനിൽക്കും?. ഇപ്പൊ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?. മൂന്ന് ദിവസത്തിൽ ഒരു സൈക്കിൾ ആവുമ്പോൾ ഒരു വർഷത്തിൽ ശരാശരി 122 സൈക്കിളെ വരുന്നുള്ളൂ. ഇപ്പോൾ നമ്മൾ ബാറ്ററിയുടെ സൈക്കിൾ എന്ന് പറയുന്നത് 2000. ഇവിടെ 2000 /122 = 16 വർഷം വരുന്നു. ഈ കണക്ക് പ്രകാരം നമ്മുടെ ഈ ലിഥിയം ബാറ്ററിക്ക് ശരാശരി 16 വർഷമാണ് ലൈഫ് കിട്ടുന്നത്. അപ്പോൾ ഇത്രയധികം ലൈഫ് കിട്ടുന്നുണ്ടെങ്കിലും പൊതുവേ നമ്മളൊക്കെ കേൾക്കുന്നത് ലിഥിയം ബാറ്ററി അഞ്ചു കൊല്ലം കഴിയുമ്പോൾ പോകാം അല്ലെങ്കിൽ പോകും എന്നൊക്കെയാണ് അതെന്താ അങ്ങനെ?. ഇനി നമുക്ക് എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ പറയുന്നത് എന്നതിന്റെ കാരണത്തിലോട്ട് വരാം. അപ്പോൾ ഞാനിവിടെ പല കാരണങ്ങളാണ് എഴുതുന്നത്. 

നമ്മൾ ഒരു സോളാർ ഡീലറുടെ അടുക്കൽ ചെന്നിട്ട് ലിഥിയം ബാറ്ററിയുള്ള ഒരു സോളാർ വയ്ക്കണമെന്ന് പറഞ്ഞു കഴിഞ്ഞാൽ അവരുടെ മറുപടി എന്തായിരിക്കും?. മിക്കവാറും നമ്മൾക്ക് കിട്ടുന്ന മറുപടി ലിഥിയം ബാറ്ററിക്ക് നല്ല വിലയാണ്, അഞ്ചുവർഷം കഴിയുമ്പോൾ ആ ബാറ്ററി ഒരുപക്ഷേ കംപ്ലൈന്റ്റ് ആയി പോകാം , അതുകൊണ്ട് അതിലും നല്ലത് ലെഡ് ആസിഡ്  ബാറ്ററി വച്ച് ഇൻസ്റ്റാൾ ചെയ്യുന്നതാണ്. നിങ്ങൾക്ക് വിലയും കുറച്ച് എടുക്കാൻ സാധിക്കും. അപ്പോ എന്തുകൊണ്ടാണ് ഈ സോളാർ ഡീലർ അങ്ങനെ നിങ്ങളോട് പറയുന്നത് ഇനി നമുക്ക് അത് നോക്കാം. അതിന്റെ ഒരു കാരണം എന്നു പറയുന്നത് സാധാരണ ബാറ്ററി ഇൻസ്റ്റാൾ ചെയ്യുന്നതുപോലെ ലിഥിയം ബാറ്ററി ഇൻസ്റ്റാൾ ചെയ്യുവാൻ കഴിയുന്നതല്ല. ഇനി ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ പലകാര്യങ്ങൾ ലിഥിയം ബാറ്ററിയുടെ നോക്കേണ്ടതാണ് അതായത് എത്ര ആമ്പിയർ ഈ ബാറ്ററി സപ്പോർട്ട് ചെയ്യും എന്നൊക്കെ നോക്കണം, അതിലെ ചാർജിങ് ആമ്പിയർ, ഡിസ്ചാർജിങ് ആമ്പിയർ, ആ ബാറ്ററി ഉള്ളിലെbms സപ്പോർട്ട് ചെയ്യുന്ന ആമ്പിയർ ,etc അപ്പോ ഈ കാര്യങ്ങളൊക്കെ മനസ്സിലായെങ്കിൽ മാത്രമേ ഒരു ലിഥിയം ബാറ്ററി ഇൻവെർട്ടർ ആയിട്ട് connect ചെയ്യാൻ കഴിയുകയുള്ളൂ. അപ്പോൾ മിക്ക ഡീലേഴ്സും ഇങ്ങനെയൊക്കെയാണ് പറയാറുള്ളത്. എല്ലാവരും പറയും എന്ന് അല്ല കേട്ടോ ഞാൻ ഉദ്ദേശിച്ചത്. 

ഇനി ഈ ലിഥിയം ബാറ്ററിക്ക് അഞ്ച് കൊല്ലത്തെ ആയുസ്സ് കിട്ടത്തുള്ളോ?. ചില തെളിവുകളിലേക്ക് നമുക്ക് നോക്കാം. ഈ Hero Optima അതിപ്പോ ഇറങ്ങിയിട്ട് ആറു വർഷത്തിന് മേലെയായി അത് ലിഥിയം ബാറ്ററി വച്ചിട്ടാണ്. ഈ ആറു വർഷം കഴിഞ്ഞ് optima owner'sസിനോട് ചോദിച്ചാൽ കിട്ടുന്ന മറുപടി : അന്ന് ഒരു 70 കിലോമീറ്റർ ഒക്കെയാണ് കിട്ടിക്കൊണ്ടിരുന്നത് ഇന്ന് ഒരു അഞ്ചു കിലോമീറ്റർ അല്ലെങ്കിൽ 10 കിലോമീറ്റർ ഒരു കുറവാണ് ചെറിയ രീതിയിൽ ഉണ്ടായിരിക്കുന്നത്. ഇവിടെ നമ്മൾ നോക്കിയാൽ ശരാശരി അഞ്ച് ശതമാനം മാത്രമേ km കുറഞ്ഞിട്ടുള്ളൂ. അപ്പോ ഈ അഞ്ചു ശതമാനം കുറഞ്ഞിട്ടുള്ളൂ എങ്കിൽപോലും ഒരു പത്തോ പതിനഞ്ചോ കൊല്ലം അതിന് ലൈഫ് കിട്ടുമെന്ന് നമുക്കറിയാം സാധിക്കും. 
ഇനി മറ്റൊരു തെളിവ്ന മുക്ക് നോക്കാം ..

ഈ 90കളിലൊക്കെ ഗൾഫിൽ നിന്നും വരുന്ന ആളുകൾ കൊണ്ടുവരുന്നത് മിക്കവാറും റൈറ്റ് ലൈറ്റിന്റെ ഒരു ടോർച്ച് ആയിരിക്കും. ഇത് വായിക്കുമ്പോൾ ആ ടോർച്ച് നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ ഒന്ന് എടുത്തു നോക്കുക ഒരുപക്ഷേ അതിൻറെ എൽഇഡി ബൾബ് പോയിട്ടുണ്ടാകാം. എങ്കിലും അതിൻറെ ബാറ്ററി ഒന്ന് ചെക്ക് ചെയ്യൂ; അതിപ്പോഴും വർക്ക് ചെയ്യും. അതായത് പതിനഞ്ചോ ഇരുപതോ വർഷം കഴിഞ്ഞാലും ഈ ലിഥിയം ബാറ്ററി കമ്പ്ലൈന്റ് ആകില്ല. ( 90 's doubt? Lithium battery? ലിഥിയം ബാറ്ററിയുടെ കെമിസ്ട്രിക്ക് സമാനമായ കെമിസ്ട്രിയാണ് നിക്കൽ കാഡ്മിയം എന്ന് പറഞ്ഞിരിക്കുന്നത്. അതിൻറെ അർത്ഥം സമാന സ്വഭാവം ഉള്ളതിന് കൂടുതൽ ലൈഫ് കിട്ടും എന്നാണ്) ഇനി ആരുടെയെങ്കിലും ലിപ് ഞാൻ ബാറ്ററി പോയിട്ടുണ്ടെങ്കിൽ ഞാൻ ഇതിൻറെ ഡീറ്റെയിൽസ് ഇതിൽ കൊടുത്തിരിക്കാം അത് ഒരുപക്ഷേ നന്നാക്കി കിട്ടുന്നതായിരിക്കും. അതുപോലെതന്നെ ക്വാളിറ്റി അനുസരിച്ച് ബാറ്ററിയുടെ ലൈഫിനും വ്യത്യാസം വരാം. നമ്മൾ ഒരു ബ്രാൻഡഡ് ഷർട്ട് മേടിക്കുമ്പോൾ ഏകദേശം 2000 രൂപയെങ്കിലും ആകും അതുപോലെതന്നെ 350 രൂപയ്ക്കും ഷർട്ട് കിട്ടും അതുപോലെ ബാറ്ററിയുടെ ബ്രാൻഡിലും വ്യത്യാസമുണ്ട്. വേറൊരു കാര്യം പറഞ്ഞാൽ അഥവാ ലിഥിയം ബാറ്ററി സർവീസ് ചെയ്യുന്ന സ്ഥലത്ത് കൊടുത്താൽ നിങ്ങൾക്ക് ചെറിയ തുകയ്ക്ക് കേടായ സെല്ല് മാറി വച്ചു തരും. ബാറ്ററിയുടെ 70% തീരുമ്പോൾ ചാർജ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്. 

വേറെ എന്താണ് തെളിവ്?.

ഈ ചൈനീസ് ടോയ്സുകൾ ഒക്കെ വാങ്ങാറുണ്ട്. നമ്മൾ അതിൻറെ വില കേൾക്കുമ്പോൾ ഞെട്ടും വളരെ തുച്ഛമാണ് അതിനകത്തുള്ള ലിഥിയം ബാറ്ററിയുടെ വില മാത്രമേ ആകുന്നുള്ളായിരിക്കാം മിക്കപ്പോഴും ആ കളിപ്പാട്ടങ്ങൾക്ക്. അപ്പോൾ ഇത് എങ്ങനെയാണ് പുതിയ ലിഥിയം ബാറ്ററി ഇട്ട് വിൽക്കുന്നതാണോ? ഇനി ആ കളിപ്പാട്ടങ്ങൾക്ക് അകത്തുള്ള ബാറ്ററി നോക്കുകയാണെങ്കിൽ വെൽഡിങ്ങിന്റെ പാട് കാണാം. അതിൻറെ അർത്ഥം ഈ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾനോ അല്ലെങ്കിൽ സോളാറിനോ ഉപയോഗിച്ചതിനു ശേഷം ആണ് വില്പനയ്ക്ക് വരുന്നത്. 

ഇനി ബിസിനസ് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയും മറ്റുചിലർ ലിഥിയം ബാറ്ററി നഷ്ടമാണെന്ന് ഒരുപക്ഷേ പറഞ്ഞേക്കാം. നമ്മുടെ കേരളത്തിൽ 2016 ഒക്കെ സ്ട്രീറ്റ് ലൈറ്റ് വയ്ക്കുന്ന അനേക കമ്പനികൾ ഉണ്ടായിരുന്നു. അതില് ചില കമ്പനികൾ മാത്രമാണ് ലിഥിയം ബാറ്ററി വച്ച് സ്ട്രീറ്റ് ലൈറ്റ് ചെയ്തത്. മറ്റുചില കമ്പനികൾ ലെഡ് ആസിഡ് ബാറ്ററിയാണ് യൂസ് ചെയ്തത്. പക്ഷേ കാലത്തിൻറെ ഒഴുകിപ്പോകില്ല മിക്കവാറും led acid ബാറ്ററികൾ പലതും കേടായി പോയി. അതുകഴിഞ്ഞ് ഇങ്ങനെ സ്ട്രീറ്റ് ലൈറ്റ് ചെയ്ത ലിഥിയം  ബാറ്ററി വച്ച കമ്പനികൾ ഇന്ന് നല്ല രീതിയിൽ നല്ല ബിസിനസ് ഒക്കെ ആയിട്ട് നിൽക്കുന്നു. ഇതിൽ ഒരു കുഴപ്പം എന്താണെന്ന് പറഞ്ഞാൽ ലിഥിയം ബാറ്ററിക്ക് നല്ല റേറ്റ് ആകും. അതുകൊണ്ട് അതുകൊണ്ട് ഒരു സാധാരണക്കാരന് ഇത് എത്രത്തോളം വാങ്ങാൻ പറ്റും എന്ന് നമുക്ക് പറയാൻ പറ്റില്ല. അങ്ങനെ ഫിനാൻഷ്യൽ ആയിട്ടുള്ള ചില കുഴപ്പങ്ങൾ ലിഥിയം ബാറ്ററിക്ക് ഉണ്ട്. സ്വാഭാവികമായിട്ടും അവരുടെ ഒരു ബിസിനസ് സീക്രട്ട് മറ്റുള്ള ആളുകൾ അറിയാതിരിക്കാൻ വേണ്ടി അവർ ഇതു പറഞ്ഞേക്കാം അതു വേണമെങ്കിൽ അഞ്ചു കൊല്ലം കഴിയുമ്പോൾ കമ്പ്ലൈന്റ് ആയി പോകാനുള്ള സാധ്യത ഉണ്ടെന്ന്. 

വേറെ പ്രൂഫ്
സോളാറിൽ ഉപയോഗിക്കുന്ന ലെഡ് ആസിഡ് ബാറ്ററി നല്ല രീതിയിൽ ഇൻസ്റ്റാൾ ചെയ്താൽ 5 മുതൽ 8 വർഷം വരെ ലൈഫ് കിട്ടിയേക്കാം. അതിന്റെ സൈക്കിൾ എന്നുപറയുന്നത് 1200 ആണ് എട്ടുവർഷം ഒക്കെ സോളാറിൽ ഉപയോഗിക്കുന്ന ആളുകളും ഉണ്ട്. ഇനി അതിൻറെ ഡിസ്ചാർജ് റേറ്റ് എന്ന് പറഞ്ഞാൽ C10 ആണ് ശരാശരി 10% ആണ് വളരെ കുറവാണ്. എന്നാൽ ലിഥിയം ബാറ്ററിയുടെ സൈക്കിൾ എന്ന് പറഞ്ഞാൽ 2000 സൈക്കിൾ ആണ്. അപ്പോൾ 1200 സൈക്കിൾ ഉള്ള ലെഡ് ആസിഡ് ബാറ്ററി ശരാശരി 5 മുതൽ 8 വർഷം വരെ ലൈഫ് കിട്ടുന്നു എങ്കിൽ ലിഥിയം ബാറ്ററിക്ക് അതിനേക്കാൾ ഇരട്ടി സൈക്കിൾ ഉള്ള അതുപോലെതന്നെ അതിൻറ ഡിസ്ചാർജ് റേറ്റിംഗ് എന്നു പറയുന്നത് ഒരു 80 90% ആണ്. പത്തോ പതിനഞ്ചോ കൊല്ലത്തെ ലൈഫ് കിട്ടേണ്ടത് സ്വാഭാവികമാണ്. 

ഇനി നമ്മളുടെ മൊബൈൽ ലിഥിയം ബാറ്ററി ഉപയോഗിച്ച് വളരെ ചെറിയ ബാറ്ററി ഉപയോഗിക്കുന്ന ഫോണിന് നാലഞ്ചു വർഷമൊക്കെ കേടാകാതെ ഉപയോഗിക്കുന്ന ആളുകളുണ്ട്. എൻറെ ഫോൺ ആണെങ്കിൽ ഇപ്പോൾ 7 കൊല്ലമായി യാതൊരു പ്രശ്നവുമില്ല അതിലും ലിഥിയം അയൺ ബാറ്ററിയാണ്. ഈ ഫോണിൻറെ കാര്യമെന്ന് ആലോചിച്ചു നോക്കിക്കേ നമ്മൾ 24 മണിക്കൂറും ഫോൺ ഉപയോഗിക്കുന്നു. എന്നിട്ടും അഞ്ചുവർഷം ഉപയോഗിക്കുന്നുണ്ടെങ്കിൽ ഈ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒക്കെ ഒന്നോ രണ്ടോ മണിക്കൂർ മാത്രമേ നമ്മൾ ഉപയോഗിക്കുന്നുള്ളൂ. ഈയൊരു കണക്ക് നമ്മൾ നോക്കിയാൽ എത്രയോ വർഷം നമുക്ക് ഉപയോഗിക്കാം. ഇതുപോലെതന്നെ ലിഥിയം ബാറ്ററി വച്ച് ഉപയോഗിക്കുന്ന ടോർച്ചുഗൽ ഉണ്ട് എമർജൻസി ലൈറ്റുകൾ ഉണ്ട് ഇവയൊക്കെ അനേക വർഷങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അപ്പോൾ ഇതെല്ലാം പറയുന്നത് ലിഥിയം ബാറ്ററികൾക്ക് അനേക വർഷങ്ങളുടെ ആയുസ്സാണ് ഉള്ളത്. 

അപ്പോൾ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വച്ച് നോക്കുമ്പോൾ അഞ്ചുവർഷം കഴിഞ്ഞാൽ ലിഥിയം ബാറ്ററി കംപ്ലൈന്റ്റ് ആകും എന്നു പറയുന്നത് ശരിയാണോ ഒന്ന് ചിന്തിച്ചു നോക്കൂ. ഞാൻ കുറേക്കാലം വടക്കേ ഇന്ത്യയിലായിരുന്നു അവിടെ അനേകം ആൾക്കാർ ലിഥിയം അയൺ ബാറ്ററി ഉപയോഗിക്കുന്നുണ്ട്. വടക്കേ ഇന്ത്യയിലൊക്കെ വളരെ ചെറിയ ഓട്ടോറിക്ഷ പോലത്തെ ഇലക്ട്രിക് വാഹനങ്ങൾ ഉണ്ട് ഒന്നുരണ്ടു ഒന്നുമല്ല 1000 കണക്കിന് വാഹനങ്ങൾ ഉണ്ട് ബാറ്ററി ആണ് ഉപയോഗിക്കുന്നത്. ഞാനൊരിക്കൽ അവരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു ഒറ്റ ചാർജുകൾ 100 കിലോമീറ്റർ ഓടാൻ പറ്റുമെന്ന്. ഈ വണ്ടിയുടെ പേര് ചില സ്ഥലങ്ങളിൽ toto എന്നാണ്. ഡ്രൈവർ ഉൾപ്പെടെ ഏഴു പർ ഇരിക്കും. അവർ അന്ന് എന്നോട് പറഞ്ഞത് ഒരു ചാർജിങ്ങിന് 50 രൂപയുടെ അടുത്ത് ചിലവാകുന്നു എന്നതാണ്. നമ്മുടെ നാട്ടിലെ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉള്ളതുകൊണ്ട് നമ്മളിൽ പലരും ഇലക്ട്രിക് വണ്ടികൾ ഉപയോഗിക്കാൻ വളരെ മടിക്കുന്നുണ്ട്. എൻ്റെ ഇലക്ട്രിക് സ്കൂട്ടർ തന്നെ ഒരു കിലോമീറ്റർ ഓടാൻ 10 പൈസ പോലും ആകുന്നില്ല. ഇത്രയും ഉദാഹരണങ്ങളിലൂടെ ഒരു ഇലക്ട്രിക് ടൂവീലർ നമ്മൾക്ക് എത്രത്തോളം ഉപയോഗപ്രദമാണെന്ന് മനസ്സിലായല്ലോ. ഇന്ന് ഞാൻ ഈ ബ്ലോഗ് എഴുതുമ്പോൾ ബജാജ് കമ്പനി 2 ലക്ഷത്തോളം ഇലക്ട്രിക് സ്കൂട്ടർ വിറ്റ് കഴിഞ്ഞു. 

ഇനി ഇതിനെപ്പറ്റി കൂടുതൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഞാനൊരു യൂട്യൂബ് ലിങ്ക് താഴെ കൊടുക്കാം. അതിൽ കയറി ആ യൂട്യൂബ് ചാനലിൽ ഫോൺ നമ്പറും കാര്യങ്ങളുമുണ്ട്. അതിൽ നിങ്ങൾ വിളിച്ചു ചോദിക്കുക ബാറ്ററി സംബന്ധമായ എല്ലാ സംശയങ്ങളും നിങ്ങൾക്ക് തീർത്തു തരും. 


നന്ദി.

Other Subjects 👇

പെട്രോൾ അടിക്കുന്ന കാശിന് ഒരു കാർ ഫ്രീ ആയി വാങ്ങാം

ബജാജ് ഇലക്ട്രിക് സ്കൂട്ടറും കിട്ടിയ ചെറിയ പണികളും വണ്ടി എടുക്കുന്നതിനു മുൻപ് ഒന്ന് വായിച്ചു നോക്കുക. Link👇

Bajaj chetak electric scooter. വണ്ടി അടിപൊളിയാണ് പക്ഷേ ചില പോരായ്മകൾ ഉണ്ട്.  പെട്രോൾ വണ്ടിയെക്കാൾ ഭേദമാണ്

ആരൊക്കെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങണം അല്ലെങ്കിൽ ആർക്കൊക്കെ വാങ്ങാം



In English👇👇

Here are some clear advantages of using lithium-ion batteries in electric scooters, broken down point by point:

  • Long Battery Life: Lithium-ion batteries have a longer lifespan compared to other types. They can last for several years with proper care, meaning fewer replacements and lower long-term costs.

  • Lightweight: These batteries are lighter than other types, such as lead-acid batteries. This reduces the overall weight of the electric scooter, making it easier to handle and more efficient.

  • Fast Charging: Lithium-ion batteries charge quickly. You can get a full charge in a shorter time, which means less waiting around and more riding time.

  • High Energy Density: They store more energy in a smaller space. This allows electric scooters to travel longer distances on a single charge, increasing their range and convenience.

  • Low Self-Discharge Rate: Lithium-ion batteries lose their charge more slowly when not in use. This means your scooter's battery will still have a good amount of power after sitting idle for a while.

  • No Memory Effect: Unlike some other batteries, lithium-ion batteries do not suffer from memory effect. You don’t need to fully discharge them before recharging, making them easier to use and maintain.

  • Improved Safety: These batteries have built-in safety features that reduce the risk of overheating and short-circuiting. This makes them safer for use in electric scooters.

  • Better Performance in Cold Weather: Lithium-ion batteries perform better in cold conditions compared to some other battery types, which is beneficial for scooters used in varying climates.

  • Eco-Friendly: Lithium-ion batteries are generally more environmentally friendly than lead-acid batteries. They contain fewer harmful materials and are easier to recycle.


  • As per my conclusion, lithium-ion batteries offer numerous benefits for electric scooters, making them a superior choice compared to other battery types. Their long lifespan, lightweight design, fast charging capabilities, and high energy density contribute to enhanced performance and convenience. Also, their low self-discharge rate, lack of memory effect, and improved safety features ensure a reliable and user-friendly experience. With better performance in various weather conditions and a more eco-friendly profile, lithium-ion batteries not only enhance the overall efficiency of electric scooters but also support sustainable and practical transportation solutions. These advantages collectively make lithium-ion batteries a smart investment for anyone looking to maximize the benefits of their electric scooter.

    Thanks

    A Street Puppy Named Chikkoo Finds a Home True Story based on real events )

    നാടൻ നയ്കുട്ടിയെ വളർത്തിയ ഞാൻ.. My experience..Love Dogs

    എങ്ങനെയെങ്കിലും എൻ്റെ ഭർത്താവിനെ രക്ഷിക്കണേ, ഭാര്യ..

    Back to Home Page

    അഭിപ്രായങ്ങള്‍