പെട്രോൾ അടിക്കുന്ന പണംകൊണ്ട് ഒരു ഇലക്ട്രിക് കാർ ഫ്രീ ആയി കിട്ടുമോ എന്ന് ചോദിച്ചാൽ ഒരുപക്ഷേ നിങ്ങളുടെ ഉത്തരം ഇല്ല എന്ന് ആയിരിക്കാം. എന്നാൽ ഒരു ദിവസം ഒരാൾ 50 കിലോമീറ്റർ യാത്ര ചെയ്യുന്നു എന്ന് വിചാരിക്കുക എങ്കിൽ ഒരു വർഷം ആ പൈസ കൂട്ടിയാൽ ഒരു ലക്ഷം രൂപയുടെ പെട്രോൾ അടിക്കേണ്ടി വരും. അപ്പോൾ ഒരു 40 വർഷമൊക്കെ ആ വ്യക്തി യാത്ര ചെയ്യുകയാണെങ്കിൽ ശരാശരി ഇന്നത്തെ ഒരു കണക്കുവച്ച് 30 ലക്ഷത്തിനും 40 ലക്ഷത്തിനും പെട്രോളിന് വേണ്ടി പണം ചിലവാക്കപ്പെടുന്നു. ഈ രീതിയിൽ നോക്കുകയണെങ്കിൽ പെട്രോൾ അടിക്കുന്ന പണം EMI ആയിട്ട് അടയ്ക്കുകയാണെങ്കിൽ ഇലക്ട്രിക്കൽ കാർ അല്ലെങ്കിൽ ഇലക്ട്രിക്കൽ സ്കൂട്ടർ സൗജന്യമായി ലഭിക്കുമെന്നുള്ള ഒരു ഏകദേശം ഐഡിയ നമുക്ക് ലഭിക്കുകയുള്ളൂ.
ഈ മുകളിൽ കാണുന്ന ഗ്രാഫ് നോക്കി കഴിഞ്ഞാൽ നിങ്ങൾക്ക് ഇതിൻറെ ഒരു ഏകദേശം രൂപം മനസ്സിലാക്കാൻ സാധിക്കും. ഇനി നമുക്കൊരു ഇലക്ട്രിക്കൽ വെഹിക്കിൾ എങ്ങനെയാണ് പെട്രോളിന്റെ പണം EMI ആയിട്ട് അടച്ചിട്ട് സൗജന്യമായി എങ്ങനെ കിട്ടും എന്ന് നോക്കാം.
അപ്പോ ചിന്തിക്കുന്ന ചോദ്യം ഈ ഇലക്ട്രിക്കൽ വെഹിക്കിൾ വാങ്ങുകയാണെങ്കിൽ പിന്നീട് അതിൻറെ ബാറ്ററി വാങ്ങുന്നതിനുള്ള പണം കൂടുതൽ ചിലവഴിക്കേണ്ടി വരികയില്ല എന്നൊരു ചോദ്യം ചോദിച്ചേക്കാം. നമുക്ക് അതിൻറെ വിശദമായ കണക്കിലേക്ക് വരാം. ഇതിലെ കണക്ക് പരിശോധിക്കേണ്ടതിനായിട്ട് നമുക്ക് ഒരു വണ്ടിയുടെ ഏകദേശം കണക്കു വെച്ച് നമുക്കൊന്ന് നോക്കാം. ഞാനിവിടെ എടുത്തിരിക്കുന്നത് ടാറ്റ ടിയാഗോയുടെ റേറ്റ് ആണ്.
* TIAGO COST = 10 LAKH
*MILEAGE From 1 Unit Electric
Average = 8.3 km
* 25 unit mileage = 200 km
* 120 unit average mileage = 1000 km
* 120 unit current bill 120 x 8.6 = 1020
* Mileage from 120 unit = 1000
* 1000 km travel by rs 1000.
So 1 km charge = ₹1
Tiago 8.5 ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെ വ്യത്യസ്ത മോഡലുകളിൽ ഏകദേശം ആകും. ഇവിടെ നമ്മൾ പത്തുലക്ഷം രൂപ ആണ് വണ്ടിയുടെ വിലയായിട്ട് കണക്കാക്കുന്നു. ഇലക്ട്രിക്ക് കാറുകൾ സാധാരണ ഒരു യൂണിറ്റ് വൈദ്യുതി കൊണ്ട് 8.3 km ആണ് യാത്ര ചെയ്യാറുള്ളത്. അതായത് 25 കിലോമീറ്റർ വൈദ്യുതി കൊണ്ട് 200 കിലോമീറ്റർ യാത്ര ചെയ്യാം എന്നാണ് ഇതിൻറെ അർത്ഥം. അപ്പോ 120 യൂണിറ്റ് വൈദ്യുതി കൊണ്ട് ആയിരം കിലോമീറ്റർ യാത്ര ചെയ്യാം. വൈദ്യുതി ഉപയോഗിച്ച് ചാർജ് ചെയ്യുകയാണെങ്കിൽ ഒരു യൂണിറ്റിന് 8.5 രൂപ എന്ന കണക്കിൽ നമുക്ക് 120 യൂണിറ്റിനെ 1020 രൂപ വരുന്നു. അതായത് ആയിരം കിലോമീറ്റർ ഇലക്ട്രിക്ക് കാറിൽ ചാർജ് ചെയ്യുന്നതിന് 1020 രൂപ ആകും. നമ്മളൊന്ന് റൗണ്ട് ചെയ്താൽ 1000 രൂപ. അതായത് 1 കിലോമീറ്റർ 1 രൂപ ശരാശരി വൈദ്യുതി ചാർജ് ആകുന്നുള്ളൂ.
ഇനി ഇതുതന്നെ നമുക്ക് സോളാർ ഉപയോഗിച്ച് യാത്ര ചെയ്യുകയാണെങ്കിലോ?.
* 1 kilowatt solar output unit from 120 unit
= 120 unit
* Cost of 1 kilowatt on grid = 75000
* Cost of 1 kilowatt one great with subsidy = 45000
* Life of solar = 25 years
ഒരു കിലോ വോട്ട് കോൺക്രീറ്റ് സോളാർ പവർ പ്ലാന്റിൽ നിന്നും ഒരുമാസം നമുക്ക് 120 യൂണിറ്റ് വൈദ്യുതി കിട്ടും. ഒരു കിലോ വോട്ട് സോളാർ പാനലിന്റെ വില എന്ന് പറഞ്ഞാൽ ഏകദേശം 75,000 രൂപയാകും. ഇനി സബ്സിഡിക് ആണ് നമ്മൾക്ക് ലഭിക്കുന്നതെങ്കിൽ 45,000 രൂപ ശരാശരി ആകാം. അത് മാത്രമല്ല വരുന്ന 25 വർഷത്തേക്ക് അത് നമുക്ക് ഉപയോഗിക്കാനും സാധിക്കും. ഇപ്പോൾ വരുന്ന സോളാർ പാനലുകളൊക്കെ 25 വർഷമാണ് ലൈഫ് പറയുന്നത്. ഒരു വർഷം 20000 കിലോമീറ്റർ വച്ച് എട്ടു വർഷത്തേക്ക് നമുക്ക് ഉപയോഗിക്കുന്നതിന് പെട്രോളും ഇലക്ട്രിക് വണ്ടിയും ഉൾപ്പെടെ എത്ര രൂപ ചിലവാകുന്നു എന്ന് നമുക്ക് നോക്കാം.
Expense of 16000 km in petrol
* Cost of nexon petrol car = 8 Lakhs
* Petrol expense of 1 km = ₹8
* Cost of 16000 km = 16000 x 8 = 1280000
* Total cost ( vehicle cost + petrol expense)
= ₹21 Lakh
☝️🤔
👉 ഒരു നെക്സോൺ കാറിന്റേത് പെട്രോൾ വാഹനം 8 ലക്ഷം രൂപ വില വരുന്നു. ഒരു ലക്ഷത്തി അറുപതിനായിരം കിലോമീറ്റർ ഓടുന്നതിന് പെട്രോൾ km എട്ടുരൂപ വച്ചിട്ട് ₹1280000 വില വരുന്നു. അങ്ങനെ മൊത്തം കാറിൻറെ വിലയും പെട്രോൾ ചിലവും എല്ലാം കൂടി ചേർത്ത് 21 ലക്ഷം രൂപ വിലയാകുന്നു. ഇനി electric tiago നമുക്ക് നോക്കാം. ഇവിടെ പറഞ്ഞിരിക്കുന്ന കണക്കുകൾ ഒക്കെ ഒരു ആവറേജ് ആണ്.
Expense of 16000 km in EV
* Cost of tiago EV ₹10Lkh
*2000 km travelling unit required = 240 unit
* 2 KW solar monthly out unit = 240 unit
* Cost of 2KW solar plant with subsidy = 1 lkh
* Total cost ( vehicle cost + solar plant) 11Lkh
ഒരുമാസം 2000 കിലോമീറ്റർ ട്രാവൽ ചെയ്യുന്നതിന് 2kw ongrid സോളാർ ഇൻസ്റ്റാൾ ചെയ്താൽ മതിയാകും. ഇതിൻറെ വില സബ്സിഡി കഴിഞ്ഞ് ഒരു ലക്ഷം രൂപ. അകത്തുക 10 ലക്ഷം രൂപ കാറിന്റേതും ഒരു ലക്ഷം രൂപ സോളാർ പ്ലാൻ്റിനും. എല്ലാം കൂടി ചേർത്ത് 11 ലക്ഷം രൂപ. 1,60,000 കിലോമീറ്റർ വരെ വാഹനത്തിന് വാറണ്ടി ഉള്ളതിനാൽ ബാറ്ററി മാറേണ്ട ആവശ്യം വരുന്നില്ല. അതായത് ഒരു ലക്ഷത്തി അറുപതിനായിരം കിലോമീറ്റർ യാത്ര ചെയ്യുന്നതിന് ഇലക്ട്രിക്കൽ വെഹിക്കിളിന് വണ്ടി വില ഉൾപ്പെടെ 11 ലക്ഷം രൂപ മാത്രമേ ആകുന്നുള്ളൂ.
Comparison of petrol V & EV👇
EMI of EV👇 ( ഇതാണ് കണക്കിലെ കളി)
11 ലക്ഷം രൂപ 8 വർഷത്തേക്ക് ലോൺ എടുക്കുകയാണെങ്കിൽ 16000 രൂപ EMI അടച്ചാൽ മതിയാകും. അതായത് 2000 കിലോമീറ്റർ യാത്ര ചെയ്യുന്നതിന് 1km 8 രൂപ വച്ച് 16000 രൂപ വരുന്നു അതായത് പെട്രോൾ അടിക്കുന്ന തുക തന്നെ EMI അടച്ചാൽ മതി. ഇതിൻറെ അർത്ഥം പെട്രോൾ ചാർജ് ഇഎംഐ ആയി അടച്ചുകൊണ്ട് ഒരു മാസം 2000 കിലോമീറ്റർ യാത്ര ചെയ്യുന്ന ആൾക്ക് ഒരു എട്ടുവർഷംകൊണ്ട് ഇലക്ട്രിക്കൽ വെഹിക്കിൾ സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ സോളാറിൽ നിന്നുള്ള വൈദ്യുതി ശരാശരി 25 വർഷത്തിലേക്ക് ആയതിനാൽ 25 വർഷം സൗജന്യമായി യാത്ര ചെയ്യുവാനും കഴിയുന്നതാണ്. ഇപ്പോൾ ചിന്തിക്കുന്നത് എല്ലാ സമയവും സോളാറിൽ ചാർജ് ചെയ്യുവാൻ കഴിയുമോ എന്നതല്ലേ?. കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടവർക്കാണ് പുറമെ നിന്ന് കൂടുതൽ ചാർജ് ചെയ്യേണ്ടി വരുന്നത്. അതായത് ഒരു ദിവസം 100 km മുകളിൽ യാത്ര ചെയ്യുന്നു. അപ്പോൾ മാസം 3000 km വരുന്നു . എന്നാൽ കൂടുതൽ കിലോമീറ്റർ യാത്ര ചെയ്യേണ്ടവർക്കാണ് ഇലക്ട്രിക്കൽ കൂടുതൽ ലാഭം. അതുകൊണ്ട് പുറത്തുനിന്ന് ചാർജ് ചെയ്യുന്നത് ഒരു നഷ്ടമായിട്ട് ഒരിക്കലും നമ്മൾ കണക്ക് കൂട്ടേണ്ട കാര്യമേയില്ല.
ഇനി നിങ്ങളുടെ വീടിനടുത്ത് ആരെങ്കിലും സോളാറും ഇലക്ട്രിക്ക് കാറും ഒരുമിച്ച് ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരോട് ചെന്ന് ഈ ഒരു കാര്യം ചോദിക്കാവുന്നതാണ്. ശരിക്കും നമ്മൾ പറഞ്ഞ ഈ കണക്കിനേക്കാൾ ഏറെ ലാഭമാണ് യഥാർത്ഥത്തിൽ ഇലക്ട്രിക് വണ്ടി പെട്രോൾ വണ്ടിക്ക് പകരം ഉപയോഗിക്കുമ്പോൾ.
ചുരുക്കി പറഞ്ഞു കഴിഞ്ഞാൽ പെട്രോൾ അടിക്കുന്ന പൈസ ഇലക്ട്രിക് വണ്ടിക്ക് കൊടുത്തുകഴിയുമ്പോൾ ഒരുമാസം 2000 KM യാത്ര ചെയ്യുന്ന ഒരാൾക്ക് എട്ടുവർഷംകൊണ്ട് ഇലക്ട്രിക്കൽ വെഹിക്കിൾ സൗജന്യമായി കിട്ടുന്നതാണ്. ഇനി ഒരു മാസം 5000 KM യാത്ര ചെയ്യുന്ന ആൾക്ക് ആണെങ്കിലും മൂന്നുവർഷം കൊണ്ടും ഇലക്ട്രിക്കൽ വെഹിക്കിൾ സൗജന്യമായി കിട്ടും.
ഈ വിഷയം ഞാനിവിടെ എഴുതിയിരിക്കുന്നത് solar Tech training institute ട്ടിൽ നിന്നു കിട്ടിയ ഇൻഫർമേഷൻ വച്ചാണ്. അതായത് എനർജി ഏറ്റവും കുറഞ്ഞ രീതിയിൽ എങ്ങനെ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റും. ഇതേപ്പറ്റി കൂടുതൽ എന്തെങ്കിലും മനസ്സിലാക്കാൻ ഉണ്ടെങ്കിൽ താഴെ ഞാൻ ഇവരുടെ youtube ലിങ്ക് കൊടുക്കാം.
ഇവിടെ ക്ലിക്ക് ചെയ്യുക ( solar Tech training institute)
ഈ വെബ്സൈറ്റിലെ മറ്റു വിഷയങ്ങൾ ഞാൻ താഴെ കൊടുക്കുന്നു 👇
ബജാജ് ഇലക്ട്രിക് സ്കൂട്ടറും കിട്ടിയ ചെറിയ പണികളും വണ്ടി എടുക്കുന്നതിനു മുൻപ് ഒന്ന് വായിച്ചു നോക്കുക. Link👇
ആരൊക്കെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങണം അല്ലെങ്കിൽ ആർക്കൊക്കെ വാങ്ങാം
Kerala 2 wheeler ev discussion platform link👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ