എൻ്റെ ബജാജ് ഇലക്ട്രിക് സ്കൂട്ടറും കിട്ടിയ ചെറിയ പണികളും വണ്ടി എടുക്കുന്നതിനു മുൻപ് ഒന്ന് വായിച്ചു നോക്കുക
ആദ്യമേ എനിക്ക് പറയാനുള്ളത് വീട്ടിൽ ഒരു പെട്രോൾ വണ്ടി എക്സ്ട്രാ വേണം അങ്ങനെയുള്ളവർക്കാണ് ഞാൻ ആദ്യ മുൻഗണന ഈ വണ്ടി വാങ്ങുവാൻ കൊടുക്കുന്നത്.
അപ്പോൾ ഞാൻ പറഞ്ഞു വന്ന കാര്യം എന്താണെന്ന് വെച്ചാൽ ഞാൻ ഒരു ഹെൽത്ത് ഫീൽഡിലെ ജോലിക്കാരനാണ്. അതോടൊപ്പം എനിക്ക് എയർകണ്ടീഷന്റെ കാര്യങ്ങളും അത്യാവശ്യം നന്നായിട്ട് തന്നെ അറിയാം. ഇനി പറയുന്ന കാര്യം വളരെ ശ്രദ്ധിച്ചു വായിക്കുക. ഒരു ആക്സിഡൻറ് ഉണ്ടായി രോഗി ഓപ്പറേഷൻ തിയേറ്ററിലോട്ട് കയറുന്നതിനു മുൻപായി ആ ഹോസ്പിറ്റലിലെ കുറെ പോളിസികൾ ഉണ്ട്. ഒരുദാഹരണം പറഞ്ഞാൽ ഓപ്പറേഷന് മുൻപായി രോഗിയുടെ കൂടെ വന്ന ആൾക്കാർ പറയും ഡോക്ടറെ പണം എത്ര വേണമെങ്കിലും ഞങ്ങൾ തരാം. ഞങ്ങടെ രോഗിയുടെ ജീവിതം 100% നിങ്ങൾ ഞങ്ങൾക്ക് തരണം. അപ്പോൾ ഡോക്ടർമാർ പറയും 100% എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് ഒരിക്കലും പറയാൻ പറ്റില്ല ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കാം. അല്ലാതെ ഒരു ഡോക്ടറും പറയില്ല 100% ഉറപ്പ് ബാക്കിയൊക്കെ കുറെയൊക്കെ ദൈവത്തിൻറെ കയ്യിൽ ഇല്ലേ. നമ്മളും ഒരു ഇലക്ട്രിക് വണ്ടി വാങ്ങിക്കുമ്പോൾ ഇതുപോലെ തന്നെയാണ് ചിന്തിക്കേണ്ടത്.
ബജാജ് ചേതക് ക് പണ്ടുമുതലേ ഞാൻ കേട്ടിടത്തോളം വളരെ വലിയൊരു പ്രസ്ഥാനമാണ് ജന പിന്തുണയുള്ള ഒരു വാഹന നിർമ്മാതാക്കളാണ്. അവരെന്തായാലും മോശമായി ഒരു വണ്ടി ഉണ്ടാക്കില്ല അതുറപ്പാണ്. പക്ഷേ വണ്ടികൾ ഇറങ്ങുമ്പോൾ അതിന് ചെല മിസ്റ്റേക്കുകൾ ഒക്കെ കാണും. ഞാൻ പലപ്പോഴും വളരെ വളരെ സങ്കടപ്പെട്ടിട്ടുണ്ട് എൻറെ വണ്ടിക്ക് പണി കിട്ടിയപ്പോൾ. അതിൻറെ ഞാനൊരു വീഡിയോയും ഉണ്ടാക്കി പക്ഷേ എൻറെ ഒരു സുഹൃത്ത് പറഞ്ഞു എടാ ബജാജ് കാര ് ഈ വണ്ടിക്ക് അഞ്ചു കൊല്ലത്തെ വാറണ്ടി നിനക്ക് നൽകിയിട്ടുണ്ട് അങ്ങനെയാണെങ്കിൽ നീ ഒരു പ്രാവശ്യം ഷോറൂമിൽ പോയി കറക്റ്റ് കാര്യം പറഞ്ഞു ഈ പ്രോബ്ലം ഒന്ന് സോൾവ് ചെയ്യാൻ നോക്ക് എന്നിട്ട് അത് അവർ ചെയ്തു തന്നില്ല എങ്കിൽ ഈ വീഡിയോ ഇൻറർനെറ്റിൽ ഓൺ ചെയ്തു വയ്ക്കുക.
അപ്പോൾ എനിക്ക് പലതവണ ആയിട്ടുണ്ടായ പ്രശ്നമാണ് ഇനി പറയാൻ പോകുന്നത്. ഞാൻ ഓൾറെഡി പറഞ്ഞു ചാർജിങിൽ ഉണ്ടായ എൻറെ പ്രശ്നം. അടുത്ത പ്രശ്നം എന്ന് പറഞ്ഞാൽ ചാർജ് ആകുന്നില്ല. അത് വേനൽക്കാലത്ത് ആയിരുന്നു കേരളത്തിൽ എനിക്ക് തോന്നുന്നത് അത് peek സമയത്ത് ഞാൻ വണ്ടി കുത്തിയതുകൊണ്ട് ആയിരിക്കാം. ഈ peek സമയം എന്നു പറഞ്ഞാൽ ഒരു ട്രാൻസ്ഫോർമറിന്റെ കീഴിൽ അനേകം വീടുകൾ കാണും അപ്പോൾ ഈ ചൂടുകാലത്ത് മിക്കവാറും വീടുകളിൽ എസി ഒരേസമയത്ത് ഓൺ ചെയ്യും അപ്പോൾ നമുക്ക് കിട്ടാനുള്ള ആ കറണ്ട് correct ആയിട്ട് കിട്ടാതെ വരും അങ്ങനെ വരുമ്പോൾ വണ്ടി ചാർജ് ആകാൻ ബുദ്ധിമുട്ട് വരുമ്പോൾ ആണ് ഈ കോഷൻ സിമ്പോൾ കാണിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത് കാരണം മഴക്കാലം ആരംഭിച്ച ശേഷം ഒരിക്കൽ പോലും ആ പ്രോബ്ലം ഉണ്ടായിട്ടില്ല.
മൂന്നാമതും ഉണ്ടായ പ്രോബ്ലം ഓടുന്ന വഴിക്ക് വണ്ടി ഓഫ് ആകുന്നതാണ്. ഇത് ഞാൻ കൃത്യമായിട്ട് പറയാം എനിക്ക് ഉണ്ടായത് എന്താണെന്ന് പറഞ്ഞാൽ. വണ്ടി ഓടിക്കൊണ്ടിരിക്കുന്നു ഒരു 50 കിലോമീറ്റർ സ്പീഡിൽ പെട്ടെന്ന് ആരോ പുറകോട്ട് പിടിച്ചു വലിച്ചതുപോലെ വണ്ടി സ്പീഡ് കുറയുന്നു അതേസമയത്ത് ഒരു 25 കിലോമീറ്റർ സ്പീഡിൽ ആകുമ്പോൾ വണ്ടി നേരെ ന്യൂട്രൽ ലോട്ട് പോകുന്നു. ഇതെല്ലാം സംഭവിക്കുന്നത് 5 സെക്കൻഡ് അകത്താണെന്ന് ഓർക്കണം. അതുകഴിഞ്ഞാൽ ആക്സിലേറ്ററും റീജനറേഷൻ സിസ്റ്റവും വർക്കാകത്തില്ല. വണ്ടി സൈക്കിൾ പോകുന്ന പോലെ പൊയ്ക്കൊണ്ടിരിക്കുന്നത്. നമ്മൾ സൈഡിൽ എവിടെയെങ്കിലും ഒതുക്കി വച്ചിട്ടു ഒരു രണ്ടു മിനിറ്റിനു ശേഷം പവർ സ്വിച്ചിൽ 30 സെക്കൻഡ് ഞെക്കിയാൽ വണ്ടി ഓഫ് ആവും. പിന്നെ വണ്ടി ഓണാക്കി കഴിഞ്ഞാൽ നോ പ്രോബ്ലം. ഞാൻ എൻറെ രണ്ടാമത്തെ സർവീസിൽ ഈ കാര്യം ഞാൻ പ്രത്യേകം സൂചിപ്പിച്ചതാ. അവര് വണ്ടി ചെക്ക് ചെയ്തപ്പോൾ യാതൊരു error കോഡും അവരുടെ മെഷീൻ കാണിച്ചില്ല എനിക്ക് വണ്ടി അപ്ഡേറ്റ് ചെയ്തു നൽകി. ഷോറൂമിൽ കയറി വീണ്ടും രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു വീണ്ടും അതേ പ്രോബ്ലം. ഒരു രണ്ടാഴ്ചയ്ക്കുശേഷം ഞാൻ കൊല്ലത്ത് മെയിൻ ഷോറൂമിൽ ചെന്നു. അവിടെ വണ്ടി ഓടുന്ന സമയത്ത് ഈ മെഷീൻ വച്ച് ചെക്ക് ചെയ്തു അപ്പോൾ അവർ പറഞ്ഞു പ്രോബ്ലം ഉണ്ട്. ഈ പ്രോബ്ലം എനിക്ക് അരമണിക്കൂർ കൊണ്ട് അവരെ റെഡിയാക്കി തന്നു. അതുകഴിഞ്ഞ് ഞാൻ ഒരു 100 കിലോമീറ്റർ വണ്ടി പലരീതിയിൽ ഓടിച്ചു നോക്കി. ഇതുവരെ പ്രോബ്ലം എനിക്ക് ഉണ്ടായില്ല. ഇനി ആ പ്രോബ്ലം ഉണ്ടായാൽ ഞാൻ തീർച്ചയായിട്ടും ഈ ബ്ലോഗിലും എൻറെ വീഡിയോയിലും ഞാൻ അപ്ഡേറ്റ് ചെയ്തതായിരിക്കും.
പിന്നെ 70000 കിലോമീറ്റർ വരെ നമുക്ക് വാറണ്ടിയും ഗ്യാരണ്ടിയും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. നിങ്ങൾക്ക് കുറഞ്ഞത് ഒരു 50 കിലോമീറ്റർ എങ്കിലും ഡെയിലി യൂസ ഉണ്ടെങ്കിൽ മാത്രമേ എന്റെ അഭിപ്രായത്തിൽ ഈ വണ്ടി കാരണം ഇലക്ട്രിക് ആണ് ഉപയോഗിക്കാതെ വെച്ചാൽ തീർച്ചയായിട്ടും വണ്ടി ഒരുപക്ഷേ കേടാകാൻ ചാൻസ് വണ്ടി എടുക്കുന്നതിനു മുൻപേ ഒന്നുകിൽ ചേതക് ഗ്രൂപ്പിലെ മെമ്പേഴ്സും ആയിട്ട് അതല്ല എങ്കിൽ ഏതെങ്കിലും ഒരു ഷോറൂമിൽ ചെന്ന് കഴിഞ്ഞാൽ അവരുടെ അടുത്തുനിന്ന് അഞ്ചുപേരുടെയെങ്കിലും ഫോൺ നമ്പർ എടുത്ത് അവരുമായി സംസാരിച്ച ശേഷം മാത്രം ഒരു തീരുമാനത്തിൽ എത്ണം. അതുമല്ലെങ്കിൽ അഞ്ചു കൊല്ലത്തിനുശേഷം ഈ വണ്ടി എക്സ്ചേഞ്ച് ചെയ്ത് മറ്റൊരു വണ്ടിയിലോട്ട് നമ്മൾ മാറണം.
എനിക്കറിയാം നമ്മളെല്ലാം ഓരോ ദിവസവും മുൻപോട്ട് തള്ളി നീക്കുന്നത് വളരെ പാടുപെട്ടാണെന്ന്. പക്ഷേ എന്തൊക്കെ പറഞ്ഞാലും ബജാജിന്റെ ഈ വണ്ടി എൻറെ അഭിപ്രായത്തിൽ പെട്രോൾ വണ്ടിയെ കമ്പയർ ചെയ്യുമ്പോൾ ഭയങ്കര ലാഭമാണ്. ഒരുമാസം 5000 രൂപയ്ക്ക് പെട്രോൾ അടിക്കുന്ന ഒരാൾ 60 മാസം എത്ര രൂപയാകും എന്ന് കൂട്ടി നോക്കിക്കേ. അതുപോലെ മാറണം ആറുമാസം കൂടുമ്പോൾ സർവീസ് ചെയ്യണം അങ്ങനെ എന്തെല്ലാം ചെലവുകൾ. എന്തൊക്കെയായാലും ഈ അഞ്ചുകൊല്ലം ഈ കാര്യങ്ങളെല്ലാം ബജാജ് ചെയ്യുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടല്ലോ പിന്നെ എന്താണ് പ്രശ്നം. വണ്ടി വാങ്ങുന്ന ആളിന് എന്തെങ്കിലും സംശയം ഉണ്ടെങ്കൽ ഷോറൂം കുറഞ്ഞതൊരു 30 കിലോമീറ്റർ എങ്കിലും അകത്തു ഉണ്കാൻ ശ്രമിയ്ക്കുക. അങ്ങനെയാണെങ്കിൽ ധൈര്യമായിട്ട് വണ്ടി വാങ്ങാം. ബജാജിന്റെ വണ്ടി സൂപ്പർ സ്ട്രോങ്ങ് ആണ്. ആ ഒരു കാരണത്താൽ ഒറ്റ ഒരാൾ വണ്ടി ഓടിക്കുമ്പോൾ കുറച്ച് ഡിസ്കൗണ്ട് ഒക്കെ ഫീൽ ചെയ്യും. രണ്ടുപേരും പോയാൽ ഭയങ്കര സുഖം തന്നെയാണ്. ഞാൻ ഒറ്റയ്ക്ക് ഓടിക്കുമ്പോൾ 50 ശതമാനം ചാർജ് മിച്ചം ഉണ്ടെങ്കിൽ പിന്നെയും ഒരു 60 കിലോമീറ്റർ ആണ് ഡിസ്പ്ലേയിൽ കാണിക്കുക. ഞങ്ങൾ രണ്ടുപേരും പോയാൽ ഏകദേശം 80 കിലോമീറ്റർ പോകാം. അബദ്ധവശാൽ ഞാൻ വണ്ടി പകുതിയോളം വെള്ളത്തിൽ മുക്കി മുക്കിയിട്ടുണ്ട്. യാതൊന്നും സംഭവിച്ചില്ല. ഇതിനർത്ഥം ഈ വണ്ടി വെള്ളപ്പൊക്കം ഉള്ള സ്ഥലങ്ങളിലും നമുക്ക് സുഖമായി ഓടിക്കാം എന്നതാണ്.
ഞാൻ ഉപയോഗിക്കുന്ന ഫോണ് ഇപ്പോൾ 7 കൊല്ലമായി അതിനെയും ബാറ്ററി lithium ion ആണ് ഇതുവരെ ഒരു പ്രശ്നവുമില്ല. അങ്ങനെയാണെങ്കിൽ അങ്ങനെയാണെങ്കിൽ ഏറ്റവും ലേറ്റസ്റ്റ് ആയിട്ട് വന്നിരിക്കുന്ന വണ്ടിയുടെ ബാറ്ററിയും കുറഞ്ഞതൊരു ഏഴുകൊല്ലം ഓടുമെന്ന ചേത ഗ്രൂപ്പിന്റെ ലിങ്ക് ഞാൻ താഴെ കൊടുക്കുന്നു നിങ്ങൾക്ക് ആവശ്യമാണെങ്കിൽ കാര്യങ്ങൾ അറിയുവാൻ താല്പര്യമാണെങ്കിൽ ആ ഗ്രൂപ്പിൽ ജോയിൻ ഈ ഗ്രൂപ്പിൽ വണ്ടി ഉള്ള ആൾക്കാർ വണ്ടി ഇല്ലാത്ത ആൾക്കാർ ചേതക്കിന്റെ ഷോറൂമിൽ ഉള്ള ആൾക്കാർ അങ്ങനെ ഓപ്പൺ ആയിട്ട് എന്തെങ്കിലും ചോദിക്കണമെങ്കിൽ ആ ഗ്രൂപ്പിൽ ചോദിക്കാവുന്നതാണ്.
ഞാൻ ഇവിടെ എഴുതിയിരിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ സ്വന്തം എക്സ്പീരിയൻസുകളിൽ പിന്നെ വണ്ടി ചാർജ് ചെയ്യുമ്പോൾ കഴിവതും വോൾട്ടേജ് വേരിയേഷൻ ഇല്ലാത്ത സമയങ്ങളിൽ ചാർജ് ഈ ബ്ലോഗ് എഴുതുന്ന സമയത്തിന് മുമ്പേ ഇറങ്ങിയ ചില ബാച്ചിലുള്ള വണ്ടികൾക്കാണ് ഇപ്പോൾ ഉണ്ടാകുന്ന അതായത് നിങ്ങൾ കേൾക്കുന്ന പ്രശ്നങ്ങൾ ഇനി ഇറങ്ങുന്ന വണ്ടികൾ എല്ലാം ഒരുപക്ഷേ ആ പ്രോബ്ലം എല്ലാം സോൾവായിട്ടായിരിക്കാം ഇറങ്ങുന്നത്.
ഭാവിയിൽ നമ്മുടെ ഗവൺമെൻറ് ഒരുപക്ഷേ ഇലക്ട്രിക് വാഹനങ്ങൾക്ക് ഒരുപക്ഷേ കുറഞ്ഞ പൈസയുള്ള ബാറ്ററികൾ ഒരുപക്ഷേ കാരണം ഇപ്പോൾ നമ്മൾ മറ്റുള്ള രാജ്യങ്ങളിൽ നിന്നാണ് പെട്രോൾ വാങ്ങുന്നത് അത് നാളെ ഒരുപക്ഷേ ഒഴിവാക്കാൻ സാധിക്കും അങ്ങനെ വന്നാൽ നമ്മുടെ രാജ്യത്തെ ഗ്ലോബൽ വാമിംഗ് വളരെ താഴ്ന്ന ലെവലിലോട്ട് വരും.
ഇനിയെല്ലാം നിങ്ങളുടെ തീരുമാനങ്ങളാണ് ഈ ബ്ലോഗിൽ മുൻപോട്ട് ഓരോ ആഴ്ചയിലും അപ്ഡേറ്റുകൾ വരാം അതുകൊണ്ട് വല്ലപ്പോഴുമൊക്കെ ഈ ബ്ലോഗ് നിങ്ങൾക്ക് സമയമുണ്ടെങ്കിൽ സന്ദർശിക്കുക മറ്റുള്ളവരിലോട്ട് ഷെയർ ചെയ്ത് കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്കുക.
എനിക്ക് ഈ ബജാജ് വണ്ടി ഭയങ്കര ഇഷ്ടമാണ്. പിന്നെ മനുഷ്യർക്ക് അസുഖം വരുന്നത് പോലെ തന്നെ ഇതിനും ഇടയ്ക്ക് അസുഖം വരും. അതിന് നമ്മൾ ട്രീറ്റ്മെൻറ് ചെയ്യണം അത്രയേ ഉള്ളൂ.
ഈ നമ്മുടെ ഇലക്ട്രിക് സ്കൂട്ടറുകൾ അത് ഏത് ഏതെങ്കിലും ആയിക്കോട്ടെ എങ്ങനെ ഓടിക്കണം എന്ന് ഗ്രൂപ്പിലെ അഭിപ്രായങ്ങൾ അറിഞ്ഞശേഷം ഒരു മാനുവൽ ഞാൻ ഇവിടെ ലിങ്ക് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. കാരണം പെട്രോൾ വണ്ടി ഓടിക്കുന്നത് പോലെയല്ല ഓടിക്കുന്നത്.
Link 👇
Other Subjects 👇
രണ്ട് ലക്ഷത്തിന്റെ ഇലക്ട്രിക് കാർ ഇറങ്ങുന്നു
ബജാജ് ഇലക്ട്രിക് സ്കൂട്ടറും കിട്ടിയ ചെറിയ പണികളും വണ്ടി എടുക്കുന്നതിനു മുൻപ് ഒന്ന് വായിച്ചു നോക്കുക. Link👇
Bajaj chetak electric scooter. വണ്ടി അടിപൊളിയാണ് പക്ഷേ ചില പോരായ്മകൾ ഉണ്ട്. പെട്രോൾ വണ്ടിയെക്കാൾ ഭേദമാണ്
ആരൊക്കെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങണം അല്ലെങ്കിൽ ആർക്കൊക്കെ വാങ്ങാം
A Street Puppy Named Chikkoo Finds a Home ( True Story based on real events )
നാടൻ നയ്കുട്ടിയെ വളർത്തിയ ഞാൻ.. My experience..Love Dogs
എങ്ങനെയെങ്കിലും എൻ്റെ ഭർത്താവിനെ രക്ഷിക്കണേ, ഭാര്യ..
Back to Home Page
Jay Hind
WhatsApp Link 👇
https://chat.whatsapp.com/HmxTUiXDtcyKWt6gjq98dY
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ