ആരൊക്കെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങണം അല്ലെങ്കിൽ ആർക്കൊക്കെ വാങ്ങാം



ഇലക്ട്രിക് സ്കൂട്ടർ ആർക്കൊക്കെ വാങ്ങാം അതിനെപ്പറ്റിയാണ് നമ്മൾ ഇന്നിവിടെ ചർച്ച ചെയ്തു നോക്കുന്നത്. ഇലക്ട്രിക് സ്കൂട്ടർ ഇന്ന് പല കമ്പനികൾ ഇറക്കുന്നുണ്ട് ബജാജ്, ഏതർ, ഓല, etc. എൻറെ ഒരു അഭിപ്രായത്തിൽ എല്ലാവർക്കും ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ സാധിക്കില്ല കാരണം ഇതൊക്കെ first generation വാഹനങ്ങളാണ്. എന്ന് പറഞ്ഞാൽ പരീക്ഷണ അടിസ്ഥാനത്തിലാണ് ഇങ്ങനെയുള്ള പല വണ്ടികളും ഇന്നും നിരത്തിൽ ഇറങ്ങുന്നത്. എൻറെ കയ്യിലും ഉണ്ട് ഒരു ഇലക്ട്രിക് സ്കൂട്ടർ മൂന്നു കൊല്ലത്തെ ഇഎംഐ അടച്ചു കഴിയുമ്പോൾ തന്നെ ഒരു 2 ലക്ഷം രൂപയോളം എനിക്ക് ആകും. എന്നെ സംബന്ധിച്ച് എന്റെ പഴയ പെട്രോൾ വണ്ടിക്ക് മാസം 5000 രൂപയോളം പെട്രോളിന് മാത്രം ആകുമായിരുന്നു. ഈ 5000 എന്ന് പറയുന്നത് ഒരു ഏകദേശം കണക്കാണ് ട്ടോ ചിലപ്പോൾ 4000 ചിലപ്പോൾ 5000 ഏകദേശം ഒരു കണക്കാ പറഞ്ഞത് 5000. പിന്നെ ഓടുന്നതിനനുസരിച്ച് ഓയിൽ മാറണം സർവീസിന് കേറ്റണം അങ്ങനെ പലവിധ എക്സ്ട്രാ ചിലവുകളും ആകും. 

ആദ്യമായിട്ട് എനിക്ക് പറയാനുള്ളത് വീട്ടിൽ എക്സ്ട്രാ ഒരു പെട്രോൾ വണ്ടിയെങ്കിലും ഉള്ളവർ മാത്രമേ ഇലക്ട്രിക് വണ്ടിലോട്ട് പോകാവൂ. കാരണം ഞാൻ ആദ്യമേ പറഞ്ഞുവല്ലോ ഈ ഇലക്ട്രിക് വണ്ടികൾ എല്ലാം ഒരു പരീക്ഷണ അടിസ്ഥാനത്തിലാണ് ഇറങ്ങുന്നത് എന്ന്. നമുക്ക് എപ്പോ വേണമെങ്കിലും ഒരു പണി കിട്ടും. അങ്ങനെ വന്നാൽ ആ ദിവസത്തെ നമ്മുടെ ജോലിക്ക് ചിലപ്പോൾ പോകാൻ സാധിക്കില്ല. എനിക്ക് ഒന്ന് രണ്ട് തവണ ആയിട്ട് പണി കിട്ടിയിട്ടുണ്ട്. എൻറെ വണ്ടി ഏതാണെന്ന് നിങ്ങൾ ചോദിച്ചാൽ അത് ബജാജിന്റെ ടോപ്പ് മോഡൽ ഇലക്ട്രിക് സ്കൂട്ടർ ആണ്. വേറെ വണ്ടി വീട്ടിൽ ഇല്ലാത്തവർ ഇങ്ങനെയൊക്കെ പണി കിട്ടിയാൽ അതിന് പുറകെ പോകാൻ ആ ദിവസം അവധി എടുക്കേണ്ടിവരും. അങ്ങനെയൊക്കെ ഓരോരോ പ്രശ്നങ്ങൾ ഇത് നിങ്ങൾ തന്നെ ആലോചിക്കണം ഞാനീ പറഞ്ഞ കാര്യങ്ങളൊക്കെ. ബജാജ് കമ്പനിയെ പറ്റി പറയുകയാണെങ്കിൽ എൻറെ പ്രോബ്ലംസ് ഒക്കെ നല്ല രീതിയിൽ തന്നെ സോൾവ് ചെയ്ത് അവർ നൽകി ഒരു പൈസ പോലും വാങ്ങിച്ചില്ല കാരണം അത് വാറണ്ടി പീരിയഡ് അകത്തായത് കൊണ്ടാണ്. അപ്പോൾ നമ്മൾ ഒരു ദിവസത്തെ ജോലിയും കളഞ്ഞ ഇതിൻറെ പുറകെ പോകണം അതല്ലെങ്കിൽ വീട്ടിൽ ഇതിനു പുറകെ പോകാൻ വേറെ ആരെങ്കിലും ഒക്കെ വേണം അങ്ങനെയാണെങ്കിലും കുഴപ്പമില്ല. 


എനിക്കാണെങ്കിൽ ഒരു പെട്രോൾ വണ്ടി എക്സ്ട്രാ ഉണ്ട്. പക്ഷേ ചില ആളുകൾക്ക് ഒരു വണ്ടി വാങ്ങാനുള്ള പൈസ ഉണ്ടാകത്തില്ല. അങ്ങനെയുള്ളവർ ഒരു 100 പ്രാവശ്യം ആലോചിച്ചിട്ട് വേണം ഇലക്ട്രിക് വണ്ടിയിലോട്ട് മാറാൻ. ഒരു ദിവസത്തെ വേതനം പോയാൽ അല്ലെങ്കിൽ ഒരാഴ്ചത്തെ വേതനം 🧐 ചില ഇലക്ട്രിക് വണ്ടികൾ ഒരാഴ്ചയൊക്കെ ഷോറൂമിൽ ഇരിക്കാം. എന്നെ സംബന്ധിച്ച് എനിക്ക് ഇപ്പോൾ ഇലക്ട്രിക് വണ്ടി ഇല്ലാതെ പറ്റില്ല എന്ന് അവസ്ഥ ആയിട്ടുണ്ട്. നൂറു ദിവസം ഞാൻ വണ്ടി ഓടിച്ചാൽ അതിൽ 95 ദിവസവും ഞാൻ ഈ ഇലക്ട്രിക് വണ്ടിക്കാണ് ഓടുന്നത്. എന്നോട് ഒരാൾ ചോദിക്കുകയാണ് എടാ നീ ഇനി ഏതു വണ്ടിയാണ് അടുത്തത് എടുക്കാൻ പോകുന്നത്? ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ ഇങ്ങനെയാണ് പറയാൻ പോകുന്നത്. അടുത്ത വണ്ടി തീർച്ചയായിട്ടും ഒരു ഇലക്ട്രിക് വണ്ടി ആയിരിക്കും. കാരണം എനിക്ക് അതിൻറെ സുഖം അത്രയേറെ ഇഷ്ടമാണ് എനിക്ക് അത് ലാഭം മാത്രമേ ഉണ്ടാക്കി നൽകിയിട്ടുള്ളൂ. ഇത് എൻറെ ഉത്തരമാണ്. പക്ഷേ ഇത് എല്ലാവരുടെയും ഉത്തരം ആയിരിക്കുകയില്ല വണ്ടി വാങ്ങുന്ന ഒരാൾ പലതവണ ഇരുന്ന് ആലോചിച്ചിട്ട് വേണം വണ്ടി ബുക്ക് ചെയ്യുവാൻ. 

ഈ ബ്ലോഗ് എഴുതുന്ന സമയത്ത് ഞാൻ പല 
ഇലക്ട്രിക് വണ്ടികളുടെ ഗ്രൂപ്പുകളിലും അംഗമാണ്. ചില ആളുകൾക്ക് വണ്ടി വാങ്ങി ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ പണികൾ കിട്ടിയിട്ടുണ്ട്. അതിൽ ഒരാൾ ഇങ്ങനെയാണ് ആ ഗ്രൂപ്പിൽ പറഞ്ഞത് നിങ്ങൾ ഇത് ശ്രദ്ധിച്ചു വായിക്കുക 👉എൻറെ വർക്ക് വീടിന് തൊട്ടടുത്താണ് എനിക്ക് ശരിക്കും വണ്ടിയുടെ യാതൊരു ആവശ്യവുമില്ല എങ്കിലും ഞാനൊരു ഇലക്ട്രിക് വണ്ടി എടുത്തു അതിന്റെ കാരണം എല്ലാവരും വൈകിട്ട് ഒന്ന് കറങ്ങാൻ ഒക്കെ പോകാറുണ്ട് അങ്ങനെ എനിക്ക് പോകണം അത് ഇലക്ട്രിക് വണ്ടിയിൽ ആയിരിക്കണം ഞാൻ അതുകൊണ്ട് ഒരു പരീക്ഷണ അടിസ്ഥാനത്തിലാണ് ഇലക്ട്രിക് വണ്ടി എടുത്തത് അല്ലാതെ എനിക്ക് എന്നും ജോലിക്ക് പോകുവാൻ അല്ല. അഥവാ ഒരു ദിവസം ഈ ഇലക്ട്രിക് വണ്ടി ഒരു ദിവസം പണിമുടക്കിയാൽ ഞാനത് തള്ളി മാറ്റി ഒരു സൈഡിലോട്ടു വച്ച് കാൽനടയായി ഞാൻ എൻറെ കാര്യത്തിന് പോകും . എൻ്റെ work ഇലക്ട്രിക് സ്കൂട്ടർ പണിമുടക്കി എന്ന കാരണത്താൽ  മുടങ്ങാൻ പോകുന്നില്ല കാരണം ആ ജോലി എൻറെ വീടിൻറെ തൊട്ടടുത്ത് തന്നെയാണ് എനിക്ക് വേറെ ഒരു പ്രശ്നവും ഉണ്ടാകാൻ പോകുന്നില്ല. പക്ഷേ എന്നെപ്പോലെയല്ല ഓരോരുത്തരും അതുകൊണ്ട് ഇലക്ട്രിക് വണ്ടി എടുക്കുന്ന ആളുകൾ എല്ലാ വശവും ആലോചിച്ചിട്ട് വേണം വണ്ടി എടുക്കാൻ👈. ഇങ്ങനെയാണ് ഒരു കസ്റ്റമർ ഞങ്ങളുടെ ഒരു ഗ്രൂപ്പിൽ വോയിസ് മെസ്സേജ് ഇട്ടത്. എന്താ അദ്ദേഹം പറഞ്ഞത് വളരെ ശരിയല്ലേ നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്ക്. 

പിന്നെ ഏതു വണ്ടി എടുക്കണം എന്ന് കൂടെ ആലോചിക്കണം വിലകുറഞ്ഞ പല വണ്ടികളും നമ്മുടെ മാർക്കറ്റിൽ കിട്ടും വില കൂടിയതും കിട്ടും എല്ലാത്തിനും അതിൻറെ തായ് സവിശേഷതകൾ ഉണ്ടാകാം. എൻറെ വണ്ടി ഞാൻ ടോപ്പ് മോഡൽ എടുത്തതിന്റെ കാരണം എന്താണെന്ന് അറിയാമോ എൻറെ വീട് ഒരു മലയുടെ മുകളിലാണ് അതുപോലെതന്നെ ജോലിക്ക് പോകുമ്പോൾ നാലിലൊന്ന് സ്ഥലം മലമുകളിൽ കൂടി വണ്ടി ഓടിക്കണം ബാക്കി ഹൈവേയാണ്. എൻറെ വണ്ടിക്ക് 128 കിലോമീറ്റർ സ്പീഡ് ആണ് കമ്പനി  പറഞ്ഞിരിക്കുന്നത്. ഞാൻ 20% ചാർജിൽ ഓടിച്ച പരീക്ഷിച്ചു നോക്കിയപ്പോൾ എനിക്ക് 25.6 km എൻറെ വണ്ടി ഓടിയിട്ടുണ്ട്. അത് ഈ മലയും ഹൈവേയുടെ മികച്ചീട്ടാണ് ഞാൻ ഓടിച്ചത്. എനിക്ക് എങ്ങനെ പോയാലും പഴയ രീതിയിലാണെങ്കിൽ പോലും മാസം 5000 രൂപ emi കൊടുക്കുമ്പോൾ മൂന്നുകൊല്ലം കൊണ്ട് ഒരു വണ്ടി ഫ്രീ ആയിട്ട് കിട്ടുകയാണ്. അപ്പോ വണ്ടി എടുക്കുമ്പോൾ നിങ്ങളുടെ ആ ഏരിയ വെച്ചിട്ട് വേണം ഒരു കാൽക്കുലേഷനിൽ വേണം വണ്ടി എടുക്കാൻ.


ഇനി ഇലക്ട്രിസിറ്റി ബിൽ 

എൻറെ വണ്ടി ബജാജിന്റെ ആണെന്ന് ഞാൻ പറഞ്ഞുവല്ലോ എൻറെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ ഒരു മാസം 500 രൂപ എക്സ്ട്രാ വരും രണ്ടുമാസം കൂടുമ്പോൾ 1000 ഇതാണ് എൻ്റെ ഇലക്ട്രിസിറ്റി ബില്ല്. ലാഭം ആണോന്ന് ചോദിച്ചാൽ മാത്രം ആണെങ്കിൽ ലാഭമാണ്. ഞാൻ പറഞ്ഞതിന്റെ കാര്യം മനസ്സിലായോ❓😁 ഇപ്പോൾ നിങ്ങളുടെ വീട്ടിൽ 200 യൂണിറ്റ് കറന്റിന്റെ ബില്ലാണ് ഒരു മാസം വരുന്നത് എന്ന് വിചാരിക്കുക. 500 + 500 = 1000 ഇതാണ് ഇലക്ട്രിക് വണ്ടിയുടെ ബില്ല്. നമ്മുടെ പഴയ ബല്ലിന്റെ കൂടെ ഒരു ആയിരം രൂപയുടെ എക്സ്ട്രാ വരുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് പറഞ്ഞാൽ 300 യൂണിറ്റ് രണ്ടുമാസം കൂടുമ്പോൾ വരും. നമ്മുടെ കെ എസ് ഇ ബി ( KSEB) യൂണിറ്റ് ചാർജ്ജ്/ SLAB വ്യത്യാസം വരും. അപ്പോ സ്ലാബ് വരുന്നത് അനുസരിച്ച് പൈസ ചിലപ്പോൾ ഇരട്ടി ആയിട്ട് ആയിരിക്കാം ബില്ലിൽ കാണിക്കുന്നത് ഇങ്ങനെയും കുഴപ്പങ്ങൾ ഉണ്ട്. അപ്പോൾ ഒരു വണ്ടി എടുക്കുമ്പോൾ ഈയൊരു കാര്യങ്ങളും കൂടി ഇരുന്നു ചിന്തിക്കേണ്ടതാണ്. ഇനി ഞാൻ കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ ഇക്കാര്യത്തിൽ 😂

എൻറെ ഈ ബ്ലോഗ് വായിച്ചിട്ട് ആരും വണ്ടി എടുക്കേണ. എല്ലാവർക്കും ദൈവം ബുദ്ധിയും ബോധവും എല്ലാം കൊടുത്തിട്ടുണ്ട്. ഇനി എനിക്ക് കിട്ടിയ പണി ഞാൻ പറയാം.

ഇതെല്ലാം ഒരു പരീക്ഷണം 

ഞാൻ വണ്ടിയെടുത്തത് ഫെബ്രുവരി മാസത്തിലാണ്. വണ്ടിയെടുത്ത ശേഷം ആദ്യത്തെ ഒരു ആയിരം കിലോമീറ്റർ വരെയൊക്കെ വലിയ പ്രശ്നമില്ലാതെ വണ്ടി ഓടി. അതുകഴിഞ്ഞ് ശേഷം ആദ്യമായി എനിക്ക് ഉണ്ടായ പ്രശ്നം ചാർജ് കയറുന്നില്ല എന്നതായിരുന്നു. ഇനി വീട്ടിലെ പ്രശ്നമാണെന്ന് കരുതി ഞാൻ KSEB യുടെ പോസ്റ്റിലും കൊണ്ടുപോയി കുത്തി നോക്കി. No രക്ഷ അവിടെയും ചാർജ് കയറുന്നില്ല. ഈ കെഎസ്ഇബിയുടെ പോസ്റ്റിൽ വണ്ടി കുത്തിയ വീഡിയോ ഞാൻ എൻറെ യൂട്യൂബ് വീഡിയോയിൽ എടുത്ത് ഇട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലെ വേനൽക്കാലം ചില വർഷങ്ങളിൽ അറ്റം വരെ പോകാറുണ്ട്. ആ സമയം അതായത് ചൂട് കൂടിയ നേരത്ത് കറൻ്റ് ഉപയോഗം നല്ല രീതിയിൽ കാണും പ്രത്യേകിച്ച് വൈകുന്നേരം. ഒരു ട്രാൻസ്ഫോർമറിന്റെ കീഴിൽ വീടുകളുടെ എണ്ണം കൂടിയാൽ വൈദ്യുതിയുടെ വരവ് കുറയും. നമ്മൾ ജോലിയൊക്കെ കഴിഞ്ഞ് വന്ന കുത്തുന്ന സമയത്ത് ചാർജ് കയറത്തില്ല. അപ്പോൾ caution symbol കാണിക്കും. എനിക്കിങ്ങനെ പലപ്രാവശ്യം ഉണ്ടായി ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ആ സമയത്തൊക്കെ ഞാൻ വെളുപ്പിനെ ഒക്കെ ചാർജ് കുത്തിയിട്ടിട്ടുണ്ട്. ഇത് ഇതുകൊണ്ടൊക്കെയാണ് ഞാൻ പറഞ്ഞത് പെട്രോൾ വണ്ടി വീട്ടിൽ വേണം എന്ന്. ഇത് വായിക്കുന്ന ആളുകൾ വീട്ടിൽ സാമ്പത്തികം ഇല്ലായെങ്കിൽ നിങ്ങളുടെ വർക്ക് വീടിനടുത്ത് അല്ല എങ്കിൽ എൻറെ അഭിപ്രായത്തിൽ പെട്രോൾ വണ്ടി എടുക്കുന്നതായിരിക്കും നല്ലത്. ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷേ മഴക്കാലത്ത് എനിക്ക് ഇങ്ങനത്തെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല കേട്ടോ. 
മറ്റൊരിക്കൽ 
ഒരിക്കൽ വണ്ടി ഓൺ ആകുന്നില്ല. ഷോറൂമിൽ വിളിച്ചു പറഞ്ഞപ്പോൾ അവർ ആളെ വീട്ടിലോട്ടു വിട്ടു, ആളു വന്നു നോക്കിയപ്പോൾ ബാറ്ററി പോയതാണ്. അന്നവർ എൻറെ വണ്ടി ഷോറൂമിലോട്ട് വേറെ ബാറ്ററി വെച്ച് കൊണ്ടുപോയി വൈകുന്നേരം തിരിച്ചു നൽകി. ഈ ബാറ്ററി എന്ന് ഇവിടെ പറഞ്ഞത് Auxiliary ബാറ്ററി ആണ് . ഇങ്ങനെ വല്ലപ്പോഴും ഒക്കെ നമുക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകാം അതിനെയൊക്കെ അഭിമുഖീകരിച്ചു പോകാം എന്നുള്ളവർക്ക് ഇലക്ട്രിക് വണ്ടി എടുക്കാവുന്നതാണ്. എന്തൊക്കെ പറഞ്ഞാലും ഞാൻ എല്ലാ ദിവസവും 50 കിലോമീറ്റർ എൻറെ ഈ ബജാജ് ചേതക്ന്റെ ഇലക്ട്രിക് വണ്ടിയിലാണ് യാത്ര ചെയ്യാറ്. ഇന്ന് ഈ ബ്ലോഗ് എഴുതുന്ന സമയത്ത് എനിക്ക് 6500 കിലോമീറ്റർ ആയിട്ടുണ്ട്. 

അഞ്ചുവർഷം ഈ വണ്ടി ഓടിയുക എന്നതാണ് എൻറെ ആദ്യത്തെ ഉദ്യോഗം അത് കഴിഞ്ഞ് ബാക്കിയുള്ള വർഷങ്ങൾ നോക്കാം. കേട്ടത് അനുസരിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്ക് നല്ല പൈസയാണ്. എന്നാലും പെട്രോളിന് കൊടുക്കുന്ന പൈസ വണ്ടിക്ക് മൂന്ന് കൊല്ലം കൊണ്ട് കൊടുത്താലും പെട്രോളിന്റെ പൈസ മാത്രമേ ആകുന്നുള്ളൂ എങ്ങനെ നോക്കിയാലും എനിക്ക് ലാഭമാണ്. പിന്നെ ഷോറൂം കുറഞ്ഞത് പത്ത് കിലോമീറ്റർ അകത്ത് ഉണ്ടായാൽ കുറച്ചുകൂടെ നന്നായി നമുക്ക് സർവീസ് കിട്ടുന്നതായിരിക്കും എന്നതാണ് എൻറെ സ്വന്തം അഭിപ്രായം. ഞാൻ ഇന്നേവരെ വണ്ടി ലോറിയിൽ വച്ച് കൊണ്ടുപോയിട്ടില്ല. ബജാജിന്റെ സർവീസ് അടിപൊളി ആണെന്നാണ് എൻറെ ഇതുവരെയുള്ള അഭിപ്രായം. 

നിങ്ങൾ ഈ വായിക്കുന്ന സമയത്ത് നിങ്ങളുടെ വണ്ടി ഷോറൂമിലൊക്കെ കയറ്റി വച്ചിരിക്കുകയാണെങ്കിൽ അതിനകത്ത് നിന്ന് യാതൊരുവിധ വീഡിയോയും എടുക്കാൻ പാടുള്ളതല്ല. അങ്ങനെ എടുക്കുന്ന വീഡിയോസിനെതിരെ social മീഡിയയിൽ ഇട്ടാൽ, ഒരുപക്ഷേ ബജാജ് കമ്പനിക്ക് നിങ്ങൾക്കെതിരെ കേസ് കൊടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ വണ്ടികളെപ്പറ്റി എന്തുതന്നെ പ്രശ്നമുണ്ടായാലും അത് മറ്റുള്ളവരോട് പറഞ്ഞ് പബ്ലിക് സിറ്റി കൊടുക്കാതിരിക്കാൻ ശ്രമിക്കുക അങ്ങനെ ചെയ്താൽ ഒരുപക്ഷേ നാളെ നമ്മുടെ വണ്ടി സെക്കൻഡ് റേറ്റിന് പോലും വാങ്ങാൻ ആള് ഉണ്ടാകില്ല. ഈ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ അങ്ങ് ക്ഷമിക്കുക. 

നന്ദി നമസ്കാരം 

Kerala 2 wheeler ev discussion platform link👇
https://chat.whatsapp.com/HmxTUiXDtcyKWt6gjq98dY

Other Subjects 👇

രണ്ട് ലക്ഷത്തിന്റെ ഇലക്ട്രിക് കാർ ഇറങ്ങുന്നു 

ബജാജ് ഇലക്ട്രിക് സ്കൂട്ടറും കിട്ടിയ ചെറിയ പണികളും വണ്ടി എടുക്കുന്നതിനു മുൻപ് ഒന്ന് വായിച്ചു നോക്കുക. Link👇

Bajaj chetak electric scooter. വണ്ടി അടിപൊളിയാണ് പക്ഷേ ചില പോരായ്മകൾ ഉണ്ട്.  പെട്രോൾ വണ്ടിയെക്കാൾ ഭേദമാണ്

ആരൊക്കെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങണം അല്ലെങ്കിൽ ആർക്കൊക്കെ വാങ്ങാം

A Street Puppy Named Chikkoo Finds a Home True Story based on real events )

നാടൻ നയ്കുട്ടിയെ വളർത്തിയ ഞാൻ.. My experience..Love Dogs

എങ്ങനെയെങ്കിലും എൻ്റെ ഭർത്താവിനെ രക്ഷിക്കണേ, ഭാര്യ..

Back to Home Page



For more enquiry please contact us through email

അഭിപ്രായങ്ങള്‍