If you want to read in English Then Click Here
Tandem Two-seater Quadricycle ( L-7) സെഗ്മെന്റിൽ വരുന്ന രണ്ടുപേർക്ക് മാത്രം സഞ്ചരിക്കാവുന്ന ഈയൊരു കാറിൻറെ പേര് എന്നതാണ്. മൂന്ന് വേരിയന്റുകളിൽ ആണ് ഈ കാറ് ഇറങ്ങുന്നത്. റോബിൻ E റോബിൻ S & റോബിൻ X. രണ്ട് ലക്ഷം രൂപ മുതലാണ് ഈ കാറിൻറെ രൂപ തുടങ്ങുന്നത്. 5.6 KG വാട്ട് lithium fero phosphate battery യിൽ ഇറങ്ങുന്ന ഈ കാർ ഒരു തവണ ഫുൾ ചാർജ് ചെയ്താൽ 65 മുതൽ 90 കിലോമീറ്റർ റേഞ്ച് വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് ഓരോ വേരിയന്റുകൾക്കും ആക്ച്വൽ റേഞ്ചാണ്. അതായത് ശരിക്കുമുള്ള റെയിഞ്ച്. IDC റെയിഞ്ച് അല്ല എന്നർത്ഥം. അതായത് ഇതൊരു സിറ്റി റൈഡിന് വേണ്ടി മാത്രമുള്ള കാർ ആണെന്ന് കമ്പനി പ്രത്യേകം എടുത്ത് പറയുന്നുണ്ട്. ഈ കാറിന്റെ ബാറ്ററി നമ്മുടെ വീട്ടിൽ വച്ച് 15 ampere socket 1.8 kilowatt on board charger ഉപയോഗിച്ച് ഫുൾ ചാർജ് ചെയ്യാൻ ഏകദേശം 5 മണിക്കൂർ ആണ് വേണ്ടത്. മൂന്ന് കിലോ വാർഡ് റേറ്റഡ് പവർ നൽകാൻ കഴിയുന്ന മൂന്ന് ബി എൽ ഡി സി ഹബ് മോട്ടോർ ആണ് ഈ കാറിൽ കൊടുത്തിട്ടുള്ളത്. മൊത്തത്തിൽ ആറ് കിലോവാട്ട് റേറ്റഡ് പവർ. 90 KM പെർ അവർ ആണ് ഈ കാറിൻറെ top speed.
ഒരു കാർ വളരെ ചെറുതാണെന്ന് പറയുമ്പോൾ അത് എത്രത്തോളം ചെറുതാണെന്ന് അറിയാൻ നമുക്ക് താൽപര്യം ഉണ്ടാകും. അതിന് നമുക്ക് ഈ റോബിൻ എന്ന ഇലക്ട്രിക്ക് കാറിനെ ഒരു ബുള്ളറ്റുമായി താരതമ്യം ചെയ്തു നോക്കാം. 2.2 മീറ്റർ അകത്താണ് ഈ കാറിൻറെ നീളം വരുന്നത്. ഏകദേശം ഒരു ബുള്ളറ്റിന്റെ നീളം തന്നെ. അതേപോലെ ഏകദേശം ഒരു മീറ്ററിന്റെ താഴെയാണ് ഈ കാറിൻറെ വീതി വരുന്നത്. ഒരു സീറ്റിൽ ഒരാൾക്ക് സുഖമായി ഇരിക്കാം എന്നർത്ഥം. അതേപോലെ ഈ കാറിൻറെ ഉയരം വരുന്നത് ഒന്നര മീറ്ററിന്റെ കുറച്ചു മുകളിലാണ്. മൂന്ന് കളറുകളിൽ ആണ് ഇതുവരെ കിട്ടിയ റിപ്പോർട്ട് അടിസ്ഥാനത്തിൽ ഈ കാറ് ഇറങ്ങുന്നത്. RED, BLUE and ORANGE. ഏകദേശം 500 കിലോഗ്രാമിന് അടുത്ത് വെയിറ്റ് വരുന്ന ഈ വണ്ടിയുടെ ഗ്രൗണ്ട് ക്ലിയറൻസ് 160 മില്ലി മീറ്റർ ആണ്. സെക്ഷൻ 120/80 12 inches ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
രണ്ടുപേർക്ക് മാത്രം സഞ്ചരിക്കാവുന്ന വളരെ ചെറിയൊരു കാർ വിലകുറച്ച് നിർമ്മിക്കാൻ ഉള്ളതിന്റെ കാരണം കമ്പനി സിഇഒ ആയ പ്രണവ് പറയുന്നുണ്ട്. സിറ്റിയിൽ ഒരു ബൈക്ക് ഉപയോഗിക്കുന്ന സാധാരണക്കാരന് ഒരു കാർ എടുക്കാനുള്ള ആഗ്രഹം ഉണ്ടാകുമെങ്കിലും അവിടെ സാമ്പത്തികം ഒരു പ്രശ്നമായിരിക്കും. ഈ കാർ ആകുമ്പോൾ ആ ഒരു പ്രശ്നം ഉണ്ടാകുന്നേ ഇല്ല. ഇനിയിപ്പോൾ വലിയ കാറുകൾ വാങ്ങിക്കാൻ സാധിക്കുന്നവർക്ക് ഇന്ത്യൻ റോഡുകളിലെ ട്രാഫിക്കുകളിലൂടെ സഞ്ചരിക്കുന്നതും വണ്ടി പാർക്ക് ചെയ്യുന്നതും എല്ലാം പല സിറ്റികളിലും ബുദ്ധിമുട്ട് ആകാനുള്ള ചാൻസും ഉണ്ട്. ഒരു പരിധിവരെയുള്ള എല്ലാ ബുദ്ധിമുട്ടുകളും ഈ വാഹനത്തിൽ ഒഴിവാക്കാൻ സാധിക്കുന്നതായിരിക്കും. എത്രത്തോളം ഈ വാഹനം കേരളത്തിൽ ഇറങ്ങുമെന്ന് ഇപ്പോൾ നമുക്ക് പറയാൻ ആകില്ല. പിന്നെ മറ്റൊരു കാര്യം ഇന്ധനത്തെ അപേക്ഷിച്ച് ഇലക്ട്രിസിറ്റിയിൽ പൈസ നല്ല രീതിയിൽ നമുക്ക് ലാഭിക്കാം. അതുപോലെതന്നെ അന്തരീക്ഷ മലിനീകരണം ഇല്ലതാനും.
മൂന്ന് വേരിയന്റുകളിലാണ് റോബിൻ ഇലക്ട്രിക് കാർ ഇറങ്ങുന്നതെന്ന് ഞാൻ മുന്നേ പറഞ്ഞുവല്ലോ. റോബിൻ എക്സ് ആണ് ടോപ് വേരിയന്റ്. മൂന്നു വേരിയന്റുകൾക്കും 5.8 കിലോ ബോട്ടിന്റെ ബാറ്ററികൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ഇവരുടെ വെബ്സൈറ്റ് പറഞ്ഞിരിക്കുന്നത്. ഇനി ഞാൻ ഈ മൂന്നു വേരിയന്റുകൾ തമ്മിലുള്ള മാറ്റങ്ങൾ പറയാം.
ബേസ് വേരിയന്റായ റോബിൻ E യിൽ ഇൽ എയർ കണ്ടീഷൻ ഉണ്ടാകില്ല, മിഡ് വേരിയന്റായ റോബിൻ S ഇല് ബ്ലോവർ മാത്രമാണ് ഉണ്ടാവുകയുള്ളത്, ടോപ് ആൻഡ് വേരിയന്റായ റോബിൻ X ിൽ മാത്രമാണ് എയർകണ്ടീഷൻ ഉണ്ടാവുകയുള്ളൂ. പക്ഷേ വണ്ടിയുടെ ബാറ്ററിയുടെയും വിലയുടെയും റേഞ്ചിന്റെയും കാര്യത്തിലോട്ട് വരുമ്പോൾ ഇതൊന്നും തമ്മിൽ ഒരു കണക്ഷനും ഇല്ലാത്തത് പോലെയാണ് നമുക്ക് തോന്നുന്നത്. കാരണം ബേസ് വേരിയന്റിൽ 65 കിലോമീറ്റർ ആക്ച്വൽ റേഞ്ചും മിഡ് വേരിയന്റിലും ടോപ് വേരിയന്റിലും 90 കിലോമീറ്റർ actual range ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ബാറ്ററിയുടെ കപ്പാസിറ്റി ഒരുപോലെ തന്നെയാണ് താനും. എയർകണ്ടീഷൻ കൊടുത്തിട്ടുള്ള ടോപ് ആൻഡ് വേരിയന്റിലും 90 കിലോമീറ്റർ റെയിഞ്ച് ആണ് കൊടുത്തിരിക്കുന്നത്. അതുപോലെതന്നെ വണ്ടിയുടെ ഓരോ വേരിയന്റുകളിലും വിലയുടെ മാറ്റം നല്ല രീതിയിൽ ഉണ്ടായിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഓരോ വേരിയന്റിന്റെയും ബാറ്ററി കപ്പാസിറ്റിയിൽ മാറ്റം ഉണ്ടാകും എന്ന് തന്നെയാണ് വിശ്വസിക്കേണ്ടത്. അതുപോലെതന്നെ വാറണ്ടിയുടെ കാര്യത്തിൽ കമ്പനി ഒന്നും പറഞ്ഞിട്ടുള്ളതായി എങ്ങും കാണുന്നില്ല. Wings എന്ന കമ്പനിയുടെ റോബിൻ ഇലക്ട്രിക് കാറിന്റെ ബേസ് വേരിയന്റായ റോബിൻ E ex-showroom വില 1199000 രൂപയും, മിഡ് വേരിയന്റായ റോബിൻ S Ex-showroom price 249000 രൂപയും, ടോപ്പ് എൻറെ വേരിയന്റ് വില Ex- showroom വില ₹299000 രൂപയും ആണ്. അതേപോലെ ഈ വണ്ടികളിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ട് ഫീച്ചറുകളെ പറ്റിയും കമ്പനി എവിടെയും പറഞ്ഞിട്ടുള്ളതായി ഇതുവരെ കണ്ടിട്ടില്ല. ഇതൊരു ഓട്ടോമാറ്റിക് വണ്ടിയാണ്. സാധാരണ ഇലക്ട്രിക് സ്കൂട്ടറുകളിലെ ഇതുപോലെ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഉണ്ട്. ടോപ് വേരിയന്റിൽ ALERTSമാത്രമേ സേഫ്റ്റി alerts ഉള്ളൂ. ഇങ്ങനെയുള്ള ചില കാര്യങ്ങൾ മാത്രമേ ഇപ്പോൾ വെബ്സൈറ്റിൽ പറഞ്ഞിട്ടുള്ളൂ.
എന്തായാലും ഈ കമ്പനിയെ പറ്റി വിവരങ്ങൾ അറിയാൻ ആഗ്രഹമുള്ളവർക്ക് ഞാൻ ഈ കമ്പനിയുടെ വെബ്സൈറ്റിന്റെ ഒഫീഷ്യൽ അഡ്രസ് താഴെ ചേർക്കുന്നു. ആവശ്യമുള്ളവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ കമ്പനിയിലോട്ട് അന്വേഷിക്കാവുന്നതാണ്.
ഈ കമ്പനി മറ്റൊരു ഓല കമ്പനി ആകുമോ എന്ന് കണ്ടറിയുക തന്നെ വേണം. കാരണം നമുക്ക് വാങ്ങിച്ചാൽ മാത്രം പോരല്ലോ..😁
Other Subjects 👇
ബജാജ് ഇലക്ട്രിക് സ്കൂട്ടറും കിട്ടിയ ചെറിയ പണികളും വണ്ടി എടുക്കുന്നതിനു മുൻപ് ഒന്ന് വായിച്ചു നോക്കുക. Link👇
Bajaj chetak electric scooter. വണ്ടി അടിപൊളിയാണ് പക്ഷേ ചില പോരായ്മകൾ ഉണ്ട്. പെട്രോൾ വണ്ടിയെക്കാൾ ഭേദമാണ്
ആരൊക്കെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങണം അല്ലെങ്കിൽ ആർക്കൊക്കെ വാങ്ങാം
A Street Puppy Named Chikkoo Finds a Home ( True Story based on real events )
നാടൻ നയ്കുട്ടിയെ വളർത്തിയ ഞാൻ.. My experience..Love Dogs
എങ്ങനെയെങ്കിലും എൻ്റെ ഭർത്താവിനെ രക്ഷിക്കണേ, ഭാര്യ..
Back to Home Page
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ