ചിക്കുമോൻ്റെ കൂട്ടുകാരൻ freedom ഇല്ലാത്ത ജാക്കി

ഇന്നൊരു ഞായറാഴ്ച. ഞാനും ചിക്കു മോനും കൂടെ ജാക്കി മോനെ കാണാൻ വേണ്ടി ഒരു യാത്ര പോവുകയാണ്. ജാക്കിമോന് വേണ്ടിയിട്ട് കുറച്ച് ചിക്കൻ പീസുകൂടെ കയ്യിൽ ഞങ്ങൾ കരുതിയിട്ടുണ്ട്.
എടാ ചെക്ക് മോനെ വാ നമുക്ക് ജാക്കി മോനെ കാണാൻ പോകാം എന്ന് പറഞ്ഞപ്പോൾ  ചിക്കുമോന് ഉണ്ടായ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. അവൻ ബൗഊു എന്ന് നീട്ടിയുള്ള ഒരു ശബ്ദത്തിൽ കരഞ്ഞു. ഉടനെ തന്നെ അവൻ മുകളിൽ ഒരു കയറിൽ തൂക്കിയിട്ടിരുന്ന ലീഷിന് വേണ്ടി ചാടാൻ തുടങ്ങി. അങ്ങനെ ചാടിയപ്പോൾ ഞാൻ ഒന്ന് രണ്ട് സ്ലോമോഷൻ വീഡിയോ എടുക്കാൻ നോക്കി പക്ഷെ ഒന്നും വിജയിച്ചില്ലട്ടോ. അങ്ങനെ ബെൽറ്റ് ഇട്ട് ഞങ്ങൾ പോകാൻ വേണ്ടി റെഡിയായി. ജാക്കി മോന് വേണ്ടിയുള്ള ചിക്കൻ പീസ് എടുത്തപ്പോൾ ചിക്കൻ ദേഷ്യപ്പെടും എന്നാണ് ഞാൻ വിചാരിച്ചത്. അവനൊന്നും മണത്തു നോക്കിയിട്ട് മുൻപോട്ട് നടന്നു. 

നിങ്ങൾക്കറിയാമോ ചിക്കു puppy ജാക്കി എന്ന പേര് കേൾക്കുമ്പോൾ ഓടി ചെന്ന് ഞങ്ങളുടെ മതിലേൽ കയറി അവൻറെ കൂട് ഇരിക്കുന്ന ആ വശത്തോട്ട് ഒന്ന് നോക്കി.. എന്നിട്ട് ഒരു പ്രത്യേക രീതിയിൽ എൻറെ നേരെ നോക്കി ശബ്ദം ഉണ്ടാകും. എനിക്കൊരു കാര്യം മനസ്സിലായത് എന്താണെന്ന് വെച്ചാൽ നമ്മൾ ഒരു പട്ടിക്കുട്ടിയെ വളരെ ചെറുപ്പം മുതൽ നമ്മുടെ കൂടെ തന്നെ വളരുമ്പോൾ നമ്മൾ പറയുന്ന കാര്യങ്ങൾ അതിനും മനസ്സിലാകും എന്നാണ്.
മനുഷ്യരെപ്പോലെ ആ ഒരു രീതിയിൽ അങ്ങനെയങ്ങ് മനസ്സിലായില്ലെങ്കിലും അതിന് ആ പറയുന്ന കാര്യങ്ങൾ  short ടൈമിലോട്ട് നായ്ക്കുട്ടിക്ക് മനസ്സിലാകും. 

ഇന്നലെ രാത്രി മുഴുവൻ ജാക്കി എന്തൊക്കെയൊ പറഞ്ഞ് ഒച്ചയുണ്ടാക്കി ബഹളമായിരുന്നു. അത് കേൾക്കുമ്പോൾ മനസ്സിൽ ആകെ വിഷമമായിരുന്നു. അതുകൊണ്ട് ഇന്നലെ രാത്രി തന്നെ ഞാൻ തീരുമാനിച്ചു നാളെ ചിക്കുവിന് ചിക്കൻ വാങ്ങിക്കുമ്പോൾ ജാക്കിക്കും കൂടെ വാങ്ങണം എന്ന്. ചിക്കു അങ്ങനെ റോഡിൽ കൂടെ പോകുമ്പോൾ പല സൈഡിലും മണത്തും മൂത്രമൊഴിചും അങ്ങനെ നടന്നുകൊണ്ടിരുന്നു. 

ഞങ്ങൾ അങ്ങനെ ജാക്കിയുടെ കൂടി അടുത്ത് എത്തി. ദൂരെ നിന്ന് ജാക്കി ഞങ്ങളെ കണ്ടപ്പോൾ തന്നെ സന്തോഷം കൊണ്ട് ഭയങ്കര ബഹളം. അപ്പോൾ അപ്പോൾ അപ്പുറത്തെ വീട്ടിലെ ചേച്ചി ചോദിച്ചു എന്താ രണ്ടുപേരും കൂടെ ഇതിലൊക്കെ. ഞാൻ അപ്പോൾ ആ ചിക്കന്റെ കാര്യം പറഞ്ഞു അവർക്ക് വളരെ സന്തോഷമായി കാരണം അവർക്ക് അത്രയും പൈസയൊന്നും ഇല്ല ചിക്കൻ വാങ്ങിക്കൊടുക്കാൻ. ഞാൻ വിചാരിച്ചു ഇനി ആ ചിക്കൻ ജാക്കി മോന് കൊടുക്കാം എന്ന്. എൻറെ ഉള്ളിൽ ഒരു പേടി ഉണ്ടായിരുന്നു രണ്ട് നായ്ക്കുട്ടികളും കടിപിടി കൂടുമോ എന്ന്. പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല. ചിക്കൻറെ കൂട് ഞാൻ മൊത്തമായി അവൻറെ കൂട്ടിനകത്തോട്ട് വച്ച് കൊടുത്തു. എൻറെ തൊട്ടടുത്ത് നിന്നെ ചിക്കു മോൻ ഇതെല്ലാം കണ്ട് എന്തൊക്കെയോ ആലോചിച്ചുകൊണ്ട് ജാക്കി മോനെ നോക്കി നിന്നു അല്ലാതെ ഒരക്ഷരം മിണ്ടിയില്ല. ജാക്കി കുഞ്ഞ് ഈ ചിക്കൻ പീസ് വളരെ സന്തോഷത്തോടെ അതായത് ആർത്തിയോടെ കഴിക്കുന്നത് ഞാൻ അങ്ങനെ നോക്കിക്കൊണ്ട് നിന്നു. എനിക്ക് വേറെ ഓപ്ഷൻ ഇല്ലാത്തതുകൊണ്ടാണ് കേട്ടോ ചിക്കൻ ആക്കാം എന്ന് വിചാരിച്ചത്. ഞാൻ വിചാരിച്ചപ്പോൾ അവൻറെ വയറും നിറയും രണ്ടു ദിവസത്തേക്ക് വലിയ കാര്യമായിട്ട് വിശപ്പും ഉണ്ടാവുകയുമില്ല. ഇതെല്ലാം തിന്നു കഴിഞ്ഞ് ജാക്കികൊണ്ടായ സന്തോഷം അവന്റെ കണ്ണുകളിൽ ഒന്നു കാണണമായിരുന്നു. ഞാൻ ഇന്നുവരെ കണ്ടിട്ടുള്ളതിൽ എല്ലാ നായ്ക്കളും ഒരു നായക്ക് മറ്റൊരു നായയുടെ മുമ്പിൽ വച്ച് ഭക്ഷണം കൊടുക്കുമ്പോൾ തീർച്ചയായിട്ടും ഒന്ന് കുറയ്ക്കും അല്ലെങ്കിൽ കടിപിടി കൂടും. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇവിടെ അതൊന്നുമുണ്ടായില്ല. 
ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞപ്പോൾ ജാക്കി മോന് കളിക്കണം എന്നാണ് എനിക്ക് തോന്നിയത്. പക്ഷേ ഞങ്ങൾക്ക് അതിനുള്ള പെർമിഷൻ ഇല്ലാത്തതുകൊണ്ട് തൽക്കാലം അതിനെപ്പറ്റി ആലോചിക്കാനാവില്ല എന്തായാലും അവന്റെ വയറ് നിറഞ്ഞുവല്ലോ അത് തന്നെ നമ്മുടെ സന്തോഷം. എങ്ങാനും ഞാൻ ജാക്കി മോനെ അഴിച്ച് കൊണ്ടുപോയാൽ ഇവർ രണ്ടുപേരും കൂടെ ഒറ്റ ഓട്ടം വെച്ചുകൊടുത്താൽ പിന്നെ സന്തോഷത്തിനു പകരം വേറെ വല്ലതുമായിരിക്കും ചിലപ്പൊ കേൾക്കുന്നത്. അതുകൊണ്ടാണ് ആ പരിപാടി വേണ്ട എന്ന് വച്ചത്. അവന്റെ കൂടെ നല്ല വൃത്തിയായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നുവച്ചാൽ സ്റ്റാർ ഫെസിലിറ്റി അല്ലാട്ടോ അങ്ങനെ വിചാരിക്കരുത്. പാവങ്ങൾക്ക് എങ്ങനെ നല്ലതായിട്ട് സൂക്ഷിക്കാൻ പറ്റും അതുപോലെയൊക്കെ സൂക്ഷിച്ചിട്ടുണ്ട് അവന് കുഴപ്പമൊന്നുമില്ല. ഞങ്ങൾ ചെല്ലുമ്പോൾ അവനെ കുളിപ്പിച്ചു നിർത്തിയിരിക്കുകയായിരുന്നു. എല്ലാവർക്കും വേണ്ടി ഒന്നുകൂടെ പറയാം ജാക്കി മോന് ഒരു കുഴപ്പവുമില്ല അടിപൊളിയായിട്ട് നിൽക്കുന്നു അവൻറെ വീഡിയോ കാണണം എന്നുള്ളവർ ഞാൻ ഇതിൻറെ ലിങ്ക് താഴെ കൊടുത്തിരിക്കാം. നിങ്ങൾ ഈ വീഡിയോ കണ്ടിട്ട് വന്നവരാണെങ്കിൽ തീർച്ചയായിട്ടും എൻറെ വീഡിയോ ലൈക്ക് ചെയ്യാൻ മറക്കരുത്. 
ഇനിയും നമുക്ക് ഇതുപോലെ ചെറിയ ചെറിയ കഥയും ആയിട്ട് നമുക്ക് കാണാം .

ചിക്കു മോനെയും ജാക്കി മോനെയും പറ്റി ഞാൻ ഒരു ചെറിയ പാട്ട് താഴെ എഴുതിയിട്ടുണ്ട്. 
ഒരു കവിതയാണ് ശരിയായോ ഇല്ലയോ എന്നറിയില്ല എന്നാലും നോക്കുക. 

Poem ഇഷ്ടപെട്ടാൽ ഒരു വീഡിയോയ്ക്ക് താഴെ ഒരു ലൈക്ക് ചെയ്യാൻ മറക്കരുത്

Chikku and Jacky, two friends so fun,
Found on the street, under the bright sun.
Chikku is quiet, Jacky likes to play,
Together they go, every single day.

Chikku likes to stay inside, Jacky likes to roam,
But they love each other, and always go home.
They make us happy, with their silly faces,
And show us that friends, can be in different places.

Chikku and Jacky, two friends so dear,
Love each other so much, and always near.
They are the best friends, a perfect pair,
Chikku and Jacky, show us how to care.


If you like the poem, don't forget to like the video. Click the link below to the channel 

Other Subjects 👇

രണ്ട് ലക്ഷത്തിന്റെ ഇലക്ട്രിക് കാർ ഇറങ്ങുന്നു 

ബജാജ് ഇലക്ട്രിക് സ്കൂട്ടറും കിട്ടിയ ചെറിയ പണികളും വണ്ടി എടുക്കുന്നതിനു മുൻപ് ഒന്ന് വായിച്ചു നോക്കുക. Link👇

Bajaj chetak electric scooter. വണ്ടി അടിപൊളിയാണ് പക്ഷേ ചില പോരായ്മകൾ ഉണ്ട്.  പെട്രോൾ വണ്ടിയെക്കാൾ ഭേദമാണ്

ആരൊക്കെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങണം അല്ലെങ്കിൽ ആർക്കൊക്കെ വാങ്ങാം

A Street Puppy Named Chikkoo Finds a Home True Story based on real events )

നാടൻ നയ്കുട്ടിയെ വളർത്തിയ ഞാൻ.. My experience..Love Dogs

എങ്ങനെയെങ്കിലും എൻ്റെ ഭർത്താവിനെ രക്ഷിക്കണേ, ഭാര്യ..

Back to Home Page





അഭിപ്രായങ്ങള്‍