My Fathers (Age 72 ) FATTY LIVER 3 നോർമൽ ആകുന്നു..Know How did we done this ?

( AI image)

ഞാനിവിടെ പറയുന്ന കാര്യങ്ങൾ എൻറെ വീട്ടിലെ സ്വന്തം എക്സ്പീരിയൻസ് ആണ്. ഞാനൊരു ഡോക്ടർ അല്ല. ഒരു ഓപ്പറേഷൻ തിയേറ്റർ നേഴ്സ് ആണ്. എൻറെ പപ്പായ്ക്ക് ഉണ്ടായ അനുഭവങ്ങളും പപ്പായുടെ ജീവിത രീതികളും പപ്പായുടെ രോഗ വിവരങ്ങളും ഒക്കെയാണ് ഞാൻ ഈ ബ്ലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഞങ്ങൾക്ക് ഈ വിവരം എവിടെ നിന്ന് കിട്ടി എന്ന വിവരവും ഇതിൽ ഞങ്ങൾ ചേർത്തിട്ടുണ്ട്. ഞാൻ ഹോസ്പിറ്റൽ ഫീൽഡിൽ ആയിട്ട് 15 കൊല്ലത്തോളം ആയി. ഞാനിപ്പ പറയുന്ന കാര്യങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് അന്യമായിരിക്കാം. അതായത് ഞാൻ കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഓർക്കുന്നു ഓരോരുത്തർക്ക് മഞ്ഞപ്പിത്തം വന്നു എന്നൊക്കെ. അവരെയൊക്കെ വൈദ്യന്മാരുടെ അടുത്താണ് അന്നൊക്കെ എൻറെ വല്യമ്മയൊക്കെ കൊണ്ടുപോയിക്കൊണ്ടിരുന്നത്. വൈദ്യൻ പറയുന്നതുപോലെ തന്നെ ചെയ്താൽ ഏകദേശം മൂന്നുമാസം കൊണ്ട് മഞ്ഞപ്പിത്തം ഭേദമാകുമായിരുന്നു. ഇനി അതിഭയങ്കരമായ രീതിയിൽ മഞ്ഞപ്പിത്തം വന്നാൽ ചിലപ്പോൾ അന്ന് ആശുപത്രിയിലും പോയിട്ടുണ്ടാകാൻ പലരും. ഞാനിവിടെ പറയുന്നതെല്ലാം എൻറെ ജീവിതത്തിൽ ഞാൻ കണ്ടതും കേട്ടതും ആയ കാര്യങ്ങളാണ്. അപ്പോൾ മഞ്ഞപ്പിത്തം വന്ന ആൾക്കാരോട് വൈദ്യന്മാർ പറയും മൂന്നുമാസം എടുത്താൽ ഞാൻ പറയുന്നതുപോലെ ചെയ്താൽ തീർച്ചയായിട്ടും നിങ്ങളുടെ മഞ്ഞപ്പിത്തം മാറാം. അങ്ങനെ ചെയ്ത ആൾക്കാർ ഞങ്ങളുടെ കുടുംബത്തിൽ ഇന്നും ഉണ്ട്. അപ്പോ മഞ്ഞപ്പിത്തത്തിന്റെ കാര്യമൊക്കെ അവിടെ നിൽക്കട്ടെ ഇനി നമുക്ക് കാര്യത്തിലോട്ട് കടക്കാം. ഈ ബ്ലോഗ് എഴുതുന്നതിനു  മൂന്നു മാസങ്ങൾക്ക് മുൻപ് എൻറെ പപ്പായോട്  മധ്യകേരളത്തിലെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഒരു ഡോക്ടർ  പറഞ്ഞു. ഇനി ജീവിതം ഇതുപോലെതന്നെ മുൻപോട്ടു കൊണ്ടുപോയാൽ ലിവർ ട്രാൻസ്പ്ലാൻറ് ചെയ്യേണ്ടിവരും. അടുത്ത സ്റ്റേജ് മൂന്നാണ് അതുകഴിഞ്ഞാൽ പിന്നെ ലിവർ ട്രാൻസ്പ്ലാൻറ് ഉള്ള രക്ഷ. 

ഇനി ഞാൻ പപ്പായുടെ സാധാരണ ജീവിതശൈലി എങ്ങനെയായിരുന്നു എന്ന് ഞാൻ പറയാം. എൻറെ പപ്പ വല്ലപ്പോഴുമൊക്കെ മദ്യം കഴിക്കുമായിരുന്നു. പപ്പയ്ക്ക് ഇപ്പോൾ 72 വയസ്സ് ഉണ്ട്. പപ്പായെ കണ്ടാൽ ഒരു 50 - 55 വയസ്സ് പറയുകയുള്ളൂ. പപ്പായ്ക്ക് ബിപി ഉണ്ട് ഷുഗർ ഉണ്ട് കൊളസ്ട്രോൾ ഉണ്ട് ( ഇപ്പോൾ വളരെ കുറഞ്ഞു ആ സമയത്ത് ഇതൊക്കെ നല്ല രീതിയിൽ ഉണ്ടായിരുന്നു). രാവിലെ പപ്പാ മിക്കവാറും outside food ആയിരുന്നു കഴിച്ചുകൊണ്ടിരുന്നത്. എന്ന് വച്ചാൽ വീട്ടിലെ ഫുഡ് കഴിക്കുകേല എന്നൊന്നുമല്ല കേട്ടോ. പപ്പാ കറക്റ്റ് സമയത്ത് ആഹാരം ഒക്കെ കഴിക്കും രാവിലെ 8:00ക്കും ഉച്ചയ്ക്ക് കൃത്യം ഒരുമണിക്കും രാത്രി 8:30 യോടു കൂടി ആഹാരം ഒക്കെ കഴിച്ച് ഒരു ദിവസം തീർക്കുമായിരുന്നു. പിന്നെ ഉച്ച ആകുമ്പോൾ പുതിയ ചോറ് കറി അങ്ങനെയൊക്കെ. വീട്ടിൽ ഉണ്ടാക്കിയതിനു പുറമേ വല്ലപ്പോഴും ഒക്കെ ഔട്ട്സൈഡിൽ നിന്ന് പാഴ്സൽ വാങ്ങുമായിരുന്നു. പിന്നെ നാലുമണിക്ക് ഞങ്ങൾ മക്കൾക്കു വേണ്ടിയും അമ്മയ്ക്ക് വേണ്ടിയും ഹോട്ടലുകളിൽ നിന്ന് എന്തെങ്കിലും ഒക്കെ വാങ്ങിക്കൊണ്ട് വരും. രാത്രിയാകുമ്പോൾ മിക്കവാറും കഞ്ഞിയോ ചപ്പാത്തിയോ ആയിരുന്നു കഴിച്ചുകൊണ്ടിരുന്നത്. ഒരു 10 11 മണിയോടുകൂടി പപ്പ ഉറങ്ങും. ഇതായിരുന്നു അദ്ദേഹത്തിൻറെ ജീവിതരീതി. പിന്നെ വേറൊരു കാര്യം പറയാൻ ഞാൻ മറന്നു പോയി കേട്ടോ ഇതിനിടയ്ക്ക് എവിടെയെങ്കിലും സദ്യയോ കല്യാണമോ ഒക്കെ വന്നാൽ അവിടുന്ന് രണ്ടെണ്ണം ചിലപ്പോൾ അടിക്കുകയും ചെയ്യും. 

ഇങ്ങനെ പോയിക്കൊണ്ടിരുന്ന സമയത്ത് 2023ല്‍ പപ്പായ്ക്ക് ഒരു acute stroke വന്നു. വീടിനടുത്തുള്ള ഒരു ആശുപത്രിയിൽ അതിൻറെ ചികിത്സയൊക്കെ നടന്നു. ഒന്ന് രണ്ട് മാസം കൊണ്ട് സ്ട്രോക്ക് ഒക്കെയായി. 
2024 പപ്പായ്ക്ക് വയറിന് സുഖമില്ലാതെ വന്നു അങ്ങനെ കോട്ടയം ജില്ലയിലെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പോയി diagnose ചെയ്തപ്പോൾ ഫാറ്റി ലിവർ സ്കാനിൽ കണ്ടു. ഇതിനെപ്പറ്റിയാണ് ഞാൻ ഈ ബ്ലോഗിൻറെ ആദ്യം നിങ്ങളോട് പറഞ്ഞത്. പപ്പാ എൻറെ അടുത്ത് ഇത് വിളിച്ചുപറഞ്ഞു ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ ഞാൻ ഇനി എന്തു ചെയ്യും എന്റെ ജീവിതം ഇവിടെ തീരുമോ എന്നൊക്കെ ഭയങ്കര വിഷമം. ഞാൻ പറഞ്ഞ പപ്പ ഒന്നും പേടിക്കേണ്ട modern science ിൽ ഇതിനൊക്കെ ഓപ്ഷൻ ഉണ്ട്. പക്ഷേ ഇതൊക്കെ ഇന്നും റിസർച്ച് പേപ്പറിൽ മാത്രമേ ഉള്ളൂ. നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം എന്നും ഞാൻ പപ്പായോട് പറഞ്ഞു. 

ആദ്യം ഞാൻ വെയിറ്റ് നോക്കാൻ പറഞ്ഞു, vitamin d, vitamin b12, vitamin e, Omega 3, vitamin c, calcium, magnesium, vitamin K2, lipid profile, PA panel test, ഇങ്ങനെ കുറെ കാര്യങ്ങളൊക്കെ ചെയ്യാൻ അദ്ദേഹത്തോട് പറഞ്ഞു. കുറച്ചു പൈസ ഒക്കെയായി എങ്കിലും ഇതെല്ലാം ചെയ്തു. പിന്നെ ഇപ്പോൾ നിങ്ങൾ ഓർക്കും ഞാൻ ഇതൊക്കെ എങ്ങനെ മനസ്സിലാക്കിയെന്ന്. ഇതെല്ലാം കാര്യങ്ങൾ ഞാൻ നിങ്ങളോട് വഴിയെ പറയാം. പിന്നെ ഞാൻ പപ്പയുടെ പറഞ്ഞു ഇന്നുമുതൽ പപ്പ ഒരു കാര്യം ചെയ്യ് വൈകിട്ടത്തെ ഫുഡ് അങ്ങ് വേണ്ടാന്ന് വയ്ക്കുക. അത്രയ്ക്കും പറ്റില്ലെങ്കിൽ കുക്കുമ്പർ, വെണ്ടയ്ക്ക, ക്യാരറ്റ്, പേരയ്ക്ക, etc ഇങ്ങനെയുള്ള സാധനങ്ങൾ ഒക്കെ പപ്പാ കഴിച്ചോളൂ. എന്തായാലും ആദ്യ ദിവസങ്ങളിൽ എൻറെ പപ്പ ഇങ്ങനെയുള്ള ഒന്ന് രണ്ട് സാധനം ഒക്കെ കഴിക്കാൻ തുടങ്ങി. പയ്യ പയ്യെ വയറ് അഡ്ജസ്റ്റ് ആകാൻ തുടങ്ങി. ഇതു വായിക്കുന്ന ആൾക്കാർ പ്രത്യേകം ഓർക്കുക ഇതെല്ലാം എൻറെ സ്വന്തം എക്സ്പീരിയൻസ് ആണ് എൻറെ സ്വന്തം ഉത്തരവാദിത്തത്തിലാണ് ഞാനിതൊക്കെ ചെയ്തത്. അതുകൊണ്ട് ഞാൻ പറഞ്ഞു എന്ന് ഓർത്തുകൊണ്ട് ഇതൊന്നും ചെയ്യാൻ പോകരുത്. പിന്നെ അടുത്ത മൂന്നുമാസം എൻറെ പപ്പാ ചെയ്ത ഒരു കാര്യം intermittent fasting ആയിരുന്നു. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിലൂടെ നമ്മൾക്ക് ഓട്ടോഫജി എന്ന പ്രോസസ് ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുന്നതായിരിക്കും. എൻറെ പപ്പായിൽ അത് ആക്ടിവേറ്റ് ആയോ ഇല്ലയോ എന്ന് എനിക്ക് കറക്റ്റ് ആയിട്ട് അറിയില്ല. ആയി എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

2016 ജാപ്പനീസ് ബയോളജിസ്റ്റ് ആയ Yoshinori Ohsumi ക്ക് Autophagy എന്ന theory യിൽ മെഡിക്കൽ സയൻസിൽ നോബൽ പ്രൈസ് കിട്ടിയതാണ്. Our cell is our own body എന്നാണ് അദ്ദേഹത്തിൻറെ ശാസ്ത്രം പറയുന്നത്. ഇത് അദ്ദേഹം പ്രൂവ് ചെയ്ത് കാണിച്ചതാണ് ഇതിൻറെ വീഡിയോസ് യൂട്യൂബിൽ അവൈലബിൾ ആണ്. അപ്പോൾ നോബൽ പ്രൈസ് ചുമ്മാ ഒന്നു ആർക്കും കൊടുക്കത്തില്ലല്ലോ. അതും മെഡിക്കൽ സയൻസിൽ. അപ്പോ ഇത് പറയുന്നത് എന്താണെന്ന് പറഞ്ഞാൽ ഇൻറർമിറ്റഡ് ഫാസ്റ്റിംഗ് എടുക്കുന്ന ആളുകളിൽ ഒരു സമയം കഴിഞ്ഞാൽ ഈ ആട്ടോഫജി ആക്ടിവേറ്റ് ആകും. ക്യാൻസർ കോശങ്ങളെ വരെ ഒരുപക്ഷേ നമ്മുടെ തന്നെ കോശങ്ങൾ ഊർജ്ജം ആക്കി മാറ്റും. എന്തായാലും എനിക്ക് അതിനെപ്പറ്റി കൂടുതൽ ഒന്നും നിങ്ങളോട് പറയാനില്ല ഇതെല്ലാം ഗൂഗിളിലും ഇൻറർനെറ്റിലും ഉണ്ട്. വിശ്വസിക്കാൻ പറ്റുന്നവർ വിശ്വസിക്കുക അല്ലാത്തവർ ഇത് വെറും പറ്റിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു കൊള്ളുക. 

ഇനി എൻ പപ്പാടെ കാര്യം നമുക്ക് പറയാം. അങ്ങനെ പപ്പാ മാസത്തിൽ രണ്ട് തവണ വൈറ്റമിൻ D3 കഴിക്കാൻ തുടങ്ങി. മറ്റുള്ള വൈറ്റമിൻസും ആവശ്യാനുസരണം കഴിക്കാൻ തുടങ്ങി. അങ്ങനെ ഒരു മൂന്നു മാസത്തിനുശേഷം തൻറെ ചികിത്സ ചെയ്യുന്ന ഡോക്ടറെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഈ ഫാറ്റി ലിവർ എന്ന അസുഖം കുറയാൻ തുടങ്ങി. അപ്പോൾ 75 കിലോ ഉണ്ടായിരുന്ന എൻറെ പപ്പാ 63 കിലോയിൽ എത്തിക്കഴിഞ്ഞിരുന്നു ഈ മൂന്നുമാസംകൊണ്ട്. ഇപ്പോൾ ഏകദേശം 5 മാസം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ വൈകുന്നേരങ്ങളിൽ musli ആണ് പൊതുവേ കഴിക്കാറ്. രാവിലെയും വൈകിട്ടും സാധാരണ കഴിക്കുന്നതുപോലെ കഴിക്കും. മറ്റൊരു കാര്യം എനിക്ക് നിങ്ങളോട് പറയാനുള്ളത് ഞാൻ എൻറെ ചെറുപ്പ മുതൽ എന്റെ പപ്പ പച്ചവെള്ളം കുടിക്കത്തേയില്ല അങ്ങനെയാണ് കാണുന്നത്. നല്ല തിളപ്പിച്ച് ചാറ്റ് വെള്ളം മാത്രമേ പപ്പാ കുടിച്ചു ഞാൻ ഇന്നുവരെ കണ്ടിട്ടുള്ളൂ. ഇതിനകത്ത് ഒത്തിരി കാര്യങ്ങൾ ഉണ്ട് ഇനിയും എനിക്ക് നിങ്ങളോട് പറയാൻ. പക്ഷേ ഞാൻ യാതൊരു പ്രൂഫും ഇല്ലാണ്ട് എല്ലാ കാര്യങ്ങളും ഇവിടെ എഴുതിയാൽ അത് ഒരുപക്ഷേ നാളെ നെഗറ്റീവ് ആയിട്ട് വ്യാഖ്യാനിച്ചാലും അതുകൊണ്ടാണ് ഞാൻ അതൊന്നും എഴുതാത്തത്. 
എനിക്ക് പറയാനുള്ളത് എന്താണെന്ന് പറഞ്ഞാൽ ഇന്നത്തെ കാലത്ത് ആഹാരം എന്തു നമ്മുടെ മാർക്കറ്റിൽ അവൈലബിൾ ആണ്. എൻറെ വല്യമ്മ പറഞ്ഞിട്ടുണ്ട് പണ്ടൊക്കെ ആളുകൾ രണ്ടു നേരം കഴിക്കാൻ തന്നെ കഷ്ടപ്പെട്ടിരുന്നു. ഇന്ന് നാലോ അഞ്ചോ നേരമൊക്കെ നമ്മൾ ഓരോരുത്തരും ഫുഡ് കഴിക്കുന്നത്. അല്ലേ ഒന്ന് ആലോചിച്ചു നോക്കിയേ എന്തെങ്കിലുമൊക്കെ ഇടസമയത്ത് കഴിക്കാറില്ല. ഞാനൊരു നാലുകൊല്ലം മുമ്പ് വരെ ഇങ്ങോട്ട് കടിക്കാത്ത എല്ലാം കഴിക്കുമായിരുന്നു. അതിനെപ്പറ്റി ഞാൻ വേറൊരു ബ്ലോഗിൽ പറയാം. എനിക്ക് ഹാർട്ടിന്റെ അസുഖമൊക്കെ ഡയഗ്നോസ് ചെയ്തതാണ്. ഇന്ന് അത് കഴിഞ്ഞ് നാല് കൊല്ലം കഴിഞ്ഞിരിക്കുന്നു. ഒരു പ്രശ്നവുമില്ല. എനിക്ക് ഒരു അസുഖം വന്നിട്ട് അല്ലെങ്കിൽ ഒരു ആൻറിബയോട്ടിക് കഴിച്ചിട്ട് നാല് കൊല്ലമായിട്ടുണ്ട്. ഒരു നേഴ്സ് ആയ ഞാൻ ഹോസ്പിറ്റലിൽ എവിടെയെല്ലാം ഏതെല്ലാം രോഗികളുമായിട്ട് സമ്പർക്കം ഉണ്ടാകുന്നുണ്ടെന്ന് അറിയാമോ. പക്ഷേ എൻറെ അമ്മയുടെ സൂപ്പർ സ്ട്രോങ്ങ് ആണ്. ഈ കാര്യങ്ങൾ വേറൊരു ബ്ലോഗിൽ ഞാൻ പറയാം. 

ഇന്ന് ഈ ബ്ലോഗ് എഴുതുന്ന സമയത്ത് എൻറെ പപ്പ ആശുപത്രിയിൽ പോയിട്ട് വന്നു. ഞാൻ വിളിച്ചപ്പോൾ എന്നോട് പറഞ്ഞത് എന്താണെന്ന് അറിയാമോ? എടാ എൻറെ അസുഖം എല്ലാം മാറി എന്നാണ് ഡോക്ടർ പറഞ്ഞത് എന്നാലും ഒരു മാസം കൂടി കഴിഞ്ഞ് അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്യണം എന്നും പറഞ്ഞിട്ടുണ്ട്. ഞാൻ പറഞ്ഞു പപ്പാ ഇത്രയും കാലം എങ്ങനെ ജീവിച്ചോ ഇനി അങ്ങനെ പോകരുത് കേട്ടോ. അസുഖം വന്നശേഷം എങ്ങനെയാണോ അച്ചാ ജീവിച്ചത് ഇനിയും മുമ്പോട്ട് അതുപോലെതന്നെ ജീവിക്ക് നമുക്ക് അടുത്ത സ്കാനിംഗിൽ നോക്കാം എന്താണ് റിപ്പോർട്ട് വന്നതെന്ന്. ആ റിപ്പോർട്ട് ഞാൻ ഈ ബ്ലോഗിൽ അടുത്തമാസം അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. ഇന്ന് എൻറെ പപ്പാ നല്ല ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്. ഇതൊന്നും എൻറ കഴിവല്ല ദൈവം എനിക്ക് നൽകിയ അറിവും പരിജ്ഞാനവും ഉപയോഗിച്ച് ഞാൻ പപ്പായ്ക്ക് പറഞ്ഞുകൊടുത്ത പ്രകാരം പപ്പാ ചെയ്തപ്പോൾ ഉണ്ടായ കാര്യങ്ങളാണ്. 


ഇനി ഇതിൻറെ സോഴ്സ് ഞാൻ പറയാം. ഇവരുടെയൊക്കെ യൂട്യൂബ് വീഡിയോസിലൂടെയാണ് ഞാൻ ഇതൊക്കെ മനസ്സിലാക്കിയത്. നിങ്ങൾ ഇത് ഫോളോ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. പക്ഷേ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യാതെ ഒരിക്കലും ഒന്നും ചെയ്യാതിരിക്കാൻ സൂക്ഷിക്കുക. ഞാൻ എൻറെ സ്വന്തം ഉത്തരവാദിത്തത്തിലാണ് ഇതൊക്കെ ചെയ്തത്. 
Source of my knowledge : 
1.Dr Manoj Johnson John Mayan Hospital pala, Kottayam
2. Dr Eric Berg DC, Alexandria, Virginia 
3.Dr Shimji, Medical Director, Sougyam Integrated medical center
4.Dr Rajesh Kumar 
5.Dr P E Abraham Physician in Asthama Allergy and immunology 
ഇവരുടെയൊക്കെ യൂട്യൂബ് വീഡിയോസ് ഞാൻ കഴിഞ്ഞ രണ്ടുമൂന്ന് കൊല്ലങ്ങൾ ആയിട്ട് കാണാറുണ്ടായിരുന്നു. ആദ്യമാദ്യം ഒക്കെ ഇവര് പറഞ്ഞ കാര്യങ്ങൾ എനിക്ക് അംഗീകരിക്കാൻ ആവുന്നതായിരുന്നില്ല. എൻറെ ജീവിതത്തിലും പ്രോബ്ലംസ് വന്നപ്പോൾ ഞാൻ ഇവര് വന്ന കാര്യങ്ങൾ അവസാനമായിട്ട് ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് വിചാരിച്ചു. അങ്ങനെ ഇന്ന് എനിക്ക് അസുഖങ്ങൾ ഇല്ലാത്ത അവസ്ഥയിൽ എത്തിച്ചേർന്നു. ഈ അവസ്ഥയുടെ നേട്ടം ആർക്കാണ് ഉണ്ടായെന്ന് അറിയാമോ എനിക്ക് മാത്രം പിന്നെ എൻറെ കുടുംബക്കാർക്കും. എൻറെ വൈഫ് എൻറെ പപ്പ എൻറെ മമ്മി എൻറെ അമ്മായി അമ്മ ഇവരുടെയെല്ലാം പലതരം അസുഖങ്ങളും ഇന്ന് മാറി കഴിഞ്ഞിരിക്കുന്നു. ഞങ്ങൾക്ക് വന്ന ഇതിൻറെയൊക്കെ നേട്ടം ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ഒരുപക്ഷേ നഷ്ടം ഉണ്ടാക്കി ആയിരിക്കാം. 

എല്ലാവർക്കും നന്ദി.

അസുഖങ്ങൾ ഇല്ലാത്ത ഒരു നല്ല നാളെക്കായി നിങ്ങളെ ഞാൻ ആശംസിക്കുന്നു.

Other Subjects 👇

രണ്ട് ലക്ഷത്തിന്റെ ഇലക്ട്രിക് കാർ ഇറങ്ങുന്നു 

ബജാജ് ഇലക്ട്രിക് സ്കൂട്ടറും കിട്ടിയ ചെറിയ പണികളും വണ്ടി എടുക്കുന്നതിനു മുൻപ് ഒന്ന് വായിച്ചു നോക്കുക. Link👇

Bajaj chetak electric scooter. വണ്ടി അടിപൊളിയാണ് പക്ഷേ ചില പോരായ്മകൾ ഉണ്ട്.  പെട്രോൾ വണ്ടിയെക്കാൾ ഭേദമാണ്

ആരൊക്കെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങണം അല്ലെങ്കിൽ ആർക്കൊക്കെ വാങ്ങാം

A Street Puppy Named Chikkoo Finds a Home True Story based on real events )

നാടൻ നയ്കുട്ടിയെ വളർത്തിയ ഞാൻ.. My experience..Love Dogs

എങ്ങനെയെങ്കിലും എൻ്റെ ഭർത്താവിനെ രക്ഷിക്കണേ, ഭാര്യ..

Back to Home Page



അഭിപ്രായങ്ങള്‍