ഇപ്പോ ഇലക്ട്രിക് കാർ എടുത്താൽ ഒരു കുഴപ്പമുണ്ട്

ഇന്ന് നമ്മൾ ഇവിടെ ചിന്തിക്കാൻ പോകുന്നത് ഇലക്ട്രിക് കാറിനെ പറ്റിയാണ്. ഞാന് ഈ ബ്ലോഗ് എഴുതുന്ന സമയത്ത് എൻറെ പട്ടണത്തിൽ ഇലക്ട്രിക് കാറുകളുടെ എണ്ണം വളരെ വേഗം വർദ്ധിച്ചു വരുന്നതായി കാണുന്നു. ഞങ്ങളും ഒന്ന് രണ്ട് തവണ ആലോചിച്ചതാണ് ഇലക്ട്രിക് കാർ എടുത്താലോ എന്ന് പക്ഷേ ഞങ്ങൾ പുറകോട്ട് വലിഞ്ഞു. ഒരു പെട്രോൾ കാറിനെകാളും അല്ലെങ്കിൽ ഒരു ഡീസൽ കാറിനേക്കാളും അധികം വിലകൊടുത്ത് നമ്മൾ ഒരു ഇലക്ട്രിക് കാർ വാങ്ങുന്നത് യഥാർത്ഥത്തിൽ നമ്മുക്ക് അതിൽ നിന്ന് എന്തെങ്കിലും ലാഭം കിട്ടുന്നുണ്ടോ ?, നമുക്ക് നോക്കാം.

ഒരു പെട്രോൾ കാറിന് അതിന്റെ തന്നെ ഡീസൽ കാറിനേക്കാളും വില വരുന്നുണ്ട്. ഇതിൻറെ രണ്ടിന്റെയും ചിലവുകൾ compare ചെയ്തിട്ട് നമ്മളെ ഇലക്ട്രിക്ക് കാറിനു വേണ്ടി എക്സ്ട്രാ കൊടുക്കുന്ന പണത്തിന് നമുക്ക് സത്യത്തിൽ എന്തെങ്കിലും ലാഭം കിട്ടുന്നുണ്ടോ എന്ന് ഒന്ന് പരിശോധിച്ചു നോക്കിയാലോ. അപ്പോൾ നമ്മൾ ഇന്നിവിടെ കാറിൻറെ ഫിനാൻസ് മാത്രമല്ല നോക്കുന്നത് കുറച്ചുകൂടെ പ്രാക്ടിക്കൽ ആയ മറ്റ് കാര്യങ്ങളും നോക്കുന്നുണ്ട് കേട്ടോ. ഇത് മുഴുവൻ വായിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. നമ്മുക്ക് കമ്പയർ ചെയ്തു നോക്കുവാൻ ടാറ്റ ടിയാഗോയുടെ പെട്രോളും ഇലക്ട്രിക്കും എടുത്തു നോക്കാം.
XZA+ ( petrol Automatic )comparison with XZ+ long range fast charge ( EV) . ആദ്യം നമുക്ക് ഇതിൻറെ പൈസ നോക്കാം . ഈ പൈസ ഇന്ന് നിങ്ങൾ നോക്കുകയാണെങ്കിൽ വ്യത്യാസം ചിലപ്പോൾ വരും. ഇതൊക്കെ ഒരു ഏകദേശം കണക്കാണ് . ഈ എടുത്തിരിക്കുന്ന പെട്രോൾ വണ്ടിയുടെ വില ഏകദേശം 7 ലക്ഷം രൂപ വരും അതേസമയം ഇലക്ട്രിക് വണ്ടിയുടെ വില 11 ലക്ഷത്തി 50,000 രൂപ അടുത്ത് ഏകദേശം വരും. ഇനി ആർടിഒ, ഇൻഷുറൻസ്, onroad price എല്ലാം കൂട്ടിയാൽ തന്നെ പെട്രോൾ വണ്ടിക്ക് ഏകദേശം 8:30 ലക്ഷം എല്ലാം കൂട്ടിയാൽ തന്നെ പെട്രോൾ വണ്ടിക്ക് ഏകദേശം 9 ലക്ഷം രൂപയോളം വരും. ഇലക്ട്രിക് വണ്ടിക്ക് 13 ലക്ഷം വരും. ഇതിൽ തന്നെ പെട്രോൾ കാറിന് പകരം ഇലക്ട്രിക് കാർ വാങ്ങുമ്പോൾ 4 ലക്ഷം രൂപ കൂടുതൽ കൊടുക്കേണ്ടി വരുന്നുണ്ട്. അപ്പോ അങ്ങനെ വാങ്ങുന്ന ഒരു കാറിന് നമുക്ക് സാമ്പത്തിക ലാഭം കിട്ടണം. സാമ്പത്തിക ലാഭം വരുന്നത് ഇതിൻറെ റണ്ണിങ് costലാണ്.
🤔😲 ഇനി നമുക്ക് പെട്രോൾ കാറിന്റെയും ഇലക്ട്രിക് കാരന്റെയും running cost ഒന്ന് analyse ചെയ്തു നോക്കാം. ഇവിടെ ഞാൻ ഇലക്ട്രിക്ക് കാറിന് എടുത്തിരിക്കുന്നത് കമ്പനി പറയുന്ന അംഗീകൃത റെയിഞ്ച് ആണ് 315 km (ev ) and 13.125kmpu വരും. അപ്പോൾ നമുക്ക് domestic ആയിട്ടുള്ള ഇലക്ട്രിസിറ്റിയുടെ പൈസ ഒരു ഏകദേശം രീതിയിൽ എടുക്കാം 6 7 രൂപ. പക്ഷേ നമ്മൾ ഒരു ചാർജിങ് പോയിന്റിൽ നിന്ന് ചാർജ് ചെയ്യുമ്പോൾ പത്തു രൂപയോളം വരും. അപ്പോൾ ഇവിടെ എനർജി കോസ്റ്റ് പത്ത് രൂപയാണ് ഞാൻ എടുത്തിരിക്കുന്നത്. അങ്ങനെ നോക്കിയാൽ ₹0.76 / in 1 km വരും.
ഇനി പെട്രോൾ കാർ എടുത്തു കഴിഞ്ഞാൽ അതിൻറെ മാക്സിമം കപ്പാസിറ്റി 35 ലിറ്ററാണ്. അങ്ങനെ നോക്കിയാൽ ഈ വണ്ടി 5.25/km വരും.range 700/km full ടാങ്കിൽ കിട്ടും പിന്നെ Running cost നോക്കിയാൽ ₹5.25/km കിട്ടും. അപ്പോൾ ഇവിടെ റണ്ണിങ് പോസ്റ്റ് കമ്പയർ ചെയ്യുമ്പോൾ ഇലക്ട്രിക് കാറിന് 0.76/km and പെട്രോൾ കാറിന് 5.25/km ആണ്.
Maintenance cost 😁
ഇലക്ട്രിക് കാറിന് മെയിൻറനൻസ് കോസ്റ്റ് ചില ആൾക്കാർ പറയും യാതൊരു കോസ്റ്റും വരുന്നില്ലായിരുന്നു. കാരണം വണ്ടിയിൽ ഉള്ളത് ഒരു മോട്ടറും കുറച്ച്റ്റ ബാറ്റ്റിയും മാത്രമാണ്. പിന്നെ എൻജിൻ ഓയിൽ ഇല്ല എയർ ഫിൽറ്റർ ഇല്ല ഓയിൽ ഫിൽറ്റർ ഇല്ല അപ്പോ ഇത്തരം സാധനങ്ങൾ ഒന്നും നമ്മൾ , replace ചെയ്യേണ്ടതില്ല അതുകൊണ്ട് ഇതിന് മെയിന്റനൻസ് കുറവായിരിക്കും എന്ന് പറയും. പക്ഷേ ഒരു അഞ്ചു കൊല്ലത്തെ ബാക്കിയുള്ള കാര്യങ്ങളുടെ മെയിന്റനൻസ് എടുത്താൽ.. ടയർ, മറ്റ് parts ആയിക്കോട്ടെ രണ്ടു വണ്ടികളുടെയും ഏകദേശം ഒരുപോലെ തന്നെ ആയിരിക്കും. അപ്പോൾ ഭയങ്കരമായിട്ട് ഉള്ള ഒരു  maintenance കുറവ് ഇലക്ട്രിക് കാറിനു ഇല്ലെന്ന് തന്നെ പറയാം.
ഇവിടെ നമുക്ക് വണ്ടിയുടെ ഓട്ടത്തെപ്പറ്റി കുറച്ചു കാര്യങ്ങൾ മനസ്സിലായി. ഇനി നമുക്ക് വണ്ടിയുടെ ഉപയോഗം അനുസരിച്ചുള്ള cost ഒന്ന് കാൽക്കുലേറ്റ് ചെയ്യാം. 

മാസത്തിൽ 1000 കിലോമീറ്റർ ആണ് നമ്മൾ ഇവിടെ എടുക്കുന്നത്. ഇവിടെ അഞ്ചുകൊല്ലം fuel cost പെട്രോൾ വണ്ടിക്ക് ₹315000 ഇലക്ട്രിക് വണ്ടിക്ക് ₹45,600 .
പെട്രോൾ വണ്ടി ഒരു മാസം ഓടിക്കാൻ 5250 ആയാൽ ഇലക്ട്രിക് വണ്ടിക്ക് 760 രൂപ മാത്രമേ ആവുകയുള്ളൂ നമ്മൾ എടുത്ത കണക്കനുസരിച്ച്. അപ്പോൾ ഈ ഒരു അഞ്ചുവർഷംകൊണ്ട് നിങ്ങൾക്ക് കിട്ടുന്ന ലാഭം ₹269000 ആണ്. പക്ഷേ നമ്മൾ already 4 lakhs രൂപ അധികം കൊടുത്തിട്ടാണ് ഇലക്ട്രിക് വണ്ടി വാങ്ങിയത്. അപ്പോ ഇലക്ട്രിക് വണ്ടിയുടെ ഈ ഒരു ലാഭം നമുക്ക് ലാഭം ആയിട്ട് കൂട്ടാൻ പറ്റത്തില്ല. അല്ലെങ്കിൽ ev  ഒരു 1500 കിലോമീറ്റർ ഒരു മാസം ഓടിച്ചാൽ 68400 fuel cost കിട്ടും. ഇനി ഇതൊരു പെട്രോൾ കാർ ആണെങ്കിൽ ₹472500 ആകും ( മാസത്തിൽ ₹7875). അപ്പോ  ഈ രീതിയിൽ 1500 കിലോമീറ്റർ വണ്ടി ഓടിക്കുകയാണെങ്കിൽ കൊടുത്ത കാശിനെക്കാളും കൂടുതൽ പൈസ കൊടുത്ത് ഈ ഇലക്ട്രിക് വണ്ടി ലാഭമാക്കാൻ പറ്റും.

(അപ്പോ ഞാൻ ഈ പറഞ്ഞ കാൽക്കുലേഷൻ അനുസരിച്ച് നിങ്ങൾ ഏതു വണ്ടിയാണ് എടുക്കാൻ പോകുന്നത് ആ വണ്ടിയും അതേ വേരിയന്റിലുള്ള മറ്റൊരു പെട്രോൾ വണ്ടിയും ആയിട്ടുള്ള ഒരു കാൽക്കുലേഷൻ ചെയ്യുക ഈ അഞ്ചു കൊല്ലത്തിനകത്ത് നിങ്ങൾക്ക് ലാഭം ആണെങ്കിൽ മാത്രം വണ്ടി എടുക്കുക അല്ലെങ്കിൽ എൻറെ അഭിപ്രായത്തിൽ പെട്രോൾ വണ്ടി ആണ് നല്ലത്)

ഒരു ദീർഘദൂര യാത്രയ്ക്ക് ഒരു ഇലക്ട്രിക് കാർ കൊണ്ട് നമുക്ക് പോകാൻ പറ്റത്തില്ല. ചെന്നെത്തുന്നേടത്ത് ഇത് റീചാർജ് ചെയ്യാനുള്ള ഫെസിലിറ്റി ഇല്ല എങ്കിൽ പെട്ടുപോകും. അങ്ങനെ വരുമ്പോഴാണ് പെട്രോൾ വണ്ടി മുന്നിൽ നിൽക്കുന്നത്.

ഇനി വേറൊരു വീക്ഷണത്തിൽ നോക്കാം..🧐🤨

ഒരു രീതിയിൽ നോക്കിയാൽ ഇലക്ട്രിക് കാർ ഭയങ്കര ലാഭമാണ് മറ്റൊരു രീതിയിൽ നോക്കിയാൽ നഷ്ടവും ആണ് അത് ഓരോരുത്തരുടെ വീക്ഷണത്തിൽ മാറിമാറി വരും ഞാൻ ഇവിടെ എൻറെ ഒരു വീക്ഷണമാണ് എഴുതുന്നത്. എൻറെ അഭിപ്രായത്തിൽ കുറഞ്ഞത് ഒരു 100 കിലോമീറ്റർ ഡെയിലി ഓടുന്ന ആൾക്കാരെ കാർ എടുക്കാൻ പാടുള്ളൂ. ഒരു മിഡിൽ ക്ലാസ് ഫാമിലിക്ക് ഇലക്ട്രിക് കാർ എടുക്കാൻ എൻറെ അഭിപ്രായത്തിൽ സാധിക്കും പക്ഷേ അവസാനം അത് ചിലപ്പോൾ ഒരു ഭാരമായി വരും. നമുക്കിനി എന്തായാലും കാര്യത്തിലോട്ട് കടക്കാം. 
എൻറെ ഒരു കൂട്ടുകാരൻ ഇലക്ട്രിക് കാർ എടുത്തു. ഒന്ന് രണ്ട് മാസത്തെ കാൽക്കുലേഷനിലാണ് ഇദ്ദേഹം ഇലക്ട്രിക് കാർ എടുത്തത് അതിൻറെ ഡൗൺ പെയ്മെന്റും കാര്യങ്ങളും ഞാൻ ഒന്ന് പറയാം. എനിക്ക് കിട്ടിയ അറിവ് വച്ച് ഒരു ലക്ഷത്തി അമ്പതിനായിരം രൂപ ഡൗൺ പെയ്മെൻറ് കൊടുത്തു. എത്ര പലിശയായി എന്നൊന്നും എനിക്ക് കൃത്യമായിട്ട് അറിയില്ല കാരണം അദ്ദേഹം ഒരു സെൻട്രൽ ഗവൺമെൻറ് ഉദ്യോഗസ്ഥനാണ്. ഓരോ മാസവും 18000 rupees വച്ച് പെയ്മെൻറ് ചെയ്യണം ഇങ്ങനെ എട്ടുകൊല്ലം പേമെന്റ് ചെയ്യണം. ഇലക്ട്രിക് ചാർജ് എത്ര വരുമെന്ന് ഒന്നും എനിക്ക് കൃത്യമായിട്ട് അറിയില്ല എങ്കിലും ഒരു ഊഹം ഞാൻ പറയാം ഏകദേശം 2500 രൂപ കൂടുതൽ വരുമായിരിക്കും. പിന്നെ നമുക്ക് ഇതിൻറെ കണക്കുകൾ ഒന്ന് നോക്കാം. 
96 x 18000=1728000+150000=1878000.
ഇവിടെ 18 ലക്ഷത്തി 78,000 രൂപ ആയിട്ടുണ്ട് നമുക്ക് അത് 19 ലക്ഷം എന്ന് പറയാം. എന്നോട് ക്ഷമിക്കുക ഇവിടെ ഞാൻ വണ്ടിയുടെ പേര് mention ചെയ്യുന്നില്ല. പിന്നെ പൈസ ഉള്ളവർക്ക് ഇതൊക്കെ ഒരു പ്രശ്നവും അല്ലായിരിക്കാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. 
ഇനി ഒരു വണ്ടി വാങ്ങുമ്പോൾ സാധാരണയായി നമ്മളൊക്കെ ചിന്തിക്കുന്നത് എത്ര ലാഭം കിട്ടും  എന്നതാണ്. ഇവിടെ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്ക് ശരിക്കും ലാഭമാണോ നഷ്ടമാണോ നമുക്കുണ്ടാകുന്നത്. നാളത്തെ കാര്യം എനിക്കറിയില്ല 8 കൊല്ലത്തെ വാറണ്ടി കഴിഞ്ഞ ശേഷം വണ്ടിയുടെ വില ഇന്ന് വിൽക്കുന്ന ഒരു സാധാരണ കാറിന് കിട്ടുന്ന റീസെയിൽ വാല്യൂ കിട്ടുമോ എന്നൊന്ന് ചിന്തിച്ചു നോക്കൂ നിങ്ങൾ ആണെങ്കിൽ സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹനം എടുക്കുമോ ?. ഞാനാണെങ്കിൽ ഉറപ്പായിട്ടും എടുക്കില്ല കാരണം എട്ടുകൊല്ലം ഓടിയ വണ്ടിയുടെ ബാറ്ററി ഇനി എത്ര കാലം പോകുമെന്ന് അറിയില്ല പോയാ തന്നെ ബാറ്ററി ചേഞ്ച് ചെയ്യാൻ എത്ര രൂപ ആകുമായിരിക്കും. ഞാൻ കേട്ടിരിക്കുന്നത് നാല് ലക്ഷം രൂപയ്ക്ക് മുകളിൽ ആകുമെന്നാണ്. ഞാൻ മുകളിൽ പറഞ്ഞ വണ്ടിയുടെ വില ഒരു ഒരു ഉദാഹരണം മാത്രമാണ്. നിങ്ങൾക്ക് ഏത് വണ്ടി വച്ചിട്ടും കാൽക്കുലേറ്റ് ചെയ്യാം.

ഞാനൊരു പെട്രോൾ വണ്ടി വാങ്ങിയെന്ന് വിചാരിക്കുക. എങ്ങനെയൊക്കെ ഓടിച്ചാലും അഞ്ചു കൊല്ലത്തിനുശേഷം വാങ്ങിയതിന്റെ മൂന്നിലൊന്ന് വില തീർച്ചയായിട്ടും എനിക്ക്  കിട്ടും. അത് വാങ്ങുന്ന ആൾക്കാർക്ക് അതിൻറെ സ്പെയർപാർട്സും ഈസി ആയിട്ട് ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആണ്. ഇനി 150 കിലോമീറ്റർ മേളിൽ ഡെയിലി ഓടുന്ന ആൾക്കാർ ആണെങ്കിൽ അവർക്കിത് ലാഭം തന്നെയാണ്. അതിൽ യാതൊരു സംശയവുമില്ല കാരണം പെട്രോൾ അടിച്ച് അതിൽ കൂടുതൽ കാശ് പോകും. ആ പെട്രോൾ അടിക്കുന്ന പൈസ ഉണ്ടെങ്കിൽ ഇലക്ട്രിക് വണ്ടി വാങ്ങാം 8 കൊല്ലം കഴിഞ്ഞ് അത് വെറുതെ കൊടുത്താലും യാതൊരു നഷ്ടവുമില്ല. അൺലിമിറ്റഡ് ആയിട്ട് വണ്ടി ഓടിക്കുകയും ചെയ്യാം. 

ഇനി ഒരു സാധാരണ ഫാമിലിയിൽ ഒരു പെട്രോൾ കാറും ഒരു ഇലക്ട്രിക് സ്കൂട്ടർ ഉണ്ടെങ്കിൽ എൻറെ അഭിപ്രായത്തിൽ ഒരു മാസം ചെലവ് വളരെ കുറഞ്ഞ രീതിയിൽ ആ കുടുംബം കൊണ്ടു പോകാൻ പറ്റും. ഞാനൊരു സാധാരണ കുടുംബത്തിലാണ്. എനിക്ക് പെട്രോൾ വണ്ടിയും ഇലക്ട്രിക് വണ്ടിയും ഉണ്ട്. പെട്രോൾ വണ്ടി കാർ അല്ല കേട്ടോ ഒരു സ്കൂട്ടറാണ് ഇലക്ട്രിക്കും സ്കൂട്ടർ തന്നെ. എനിക്ക് ഡെയിലി 50 കിലോമീറ്റർ ഓട്ടം ഉണ്ട്, ആ ഓട്ടം ഞാൻ എൻറെ ഇലക്ട്രിക് സ്കൂട്ടറിൽ ആണ് പോകുന്നത്. ഇലക്ട്രിക് സ്കൂട്ടർ എല്ലാദിവസവും ഞാൻ ചാർജിങ്ങിൽ ഇടാറുണ്ട്. എനിക്ക് രണ്ടുമാസം കൂടുമ്പോൾ ഇലക്ട്രിക്കലും മാത്രമായി വരുന്ന കറണ്ട് ചാർജ് 800 രൂപ ആണ്. വീട്ടിലെ കരണ്ട് ചാർജ് ആണെങ്കിൽ 800 രൂപയിൽ. അങ്ങനെ ആകത്തുക പറയുകയാണെങ്കിൽ600 വരും. രണ്ടുമാസം കൂടുമ്പോൾ. അഥവാ നിങ്ങൾക്ക് ഒരു കാർ ഉണ്ടെന്നു വെച്ചോളൂ അത്യാവശ്യ കാര്യത്തിന് മാത്രം ഫാമിലിയെ കൂട്ടി പുറത്തു പോകാം എന്നാലും ഈ എട്ടുകൊല്ലം ഓടിച്ചാലും ഇത്ര രൂപയെ വരുകയുള്ളൂ. ഞാൻ ഉദ്ദേശിച്ചത് പെട്രോള് സർവീസ് ചാർജ് എല്ലാം ഉൾപ്പെടെയാണ് കേട്ടോ. 

ഇനി ഇലക്ട്രിക് കാർ വാങ്ങണം എന്ന് തന്നെയാണ് തീരുമാനമെങ്കിൽ ഏറ്റവും നല്ലത് ബേസ് മോഡൽ ആയിട്ടുള്ള കുറഞ്ഞത് 8 ലക്ഷം രൂപയുടെ ഒരു വണ്ടി എടുക്കുന്നതായിരിക്കും അതും ലോൺ എടുക്കാതെ ആണെങ്കിൽ ഏറ്റവും നല്ലത്. ഞങ്ങളുടെ ഇലക്ട്രിക് ഗ്രൂപ്പിലെ ഒരാൾ പറഞ്ഞത് നിങ്ങൾക്ക് ഗോൾഡ് ഉണ്ടെങ്കിൽ അത് പണയം വച്ച് ഇലക്ട്രിക് കാരോ സ്കൂട്ടർ വാങ്ങുക പെട്രോൾ അടിക്കുന്ന പൈസ ഉണ്ടെങ്കിൽ ആ പൈസ ഗോൾഡ് ലോൺ ലോട്ട് ഇത്ര കൊല്ലം അടച്ച് അത് തിരികെ എടുക്കാവുന്നതല്ലേ. 

ബാറ്ററിയുടെ കാര്യവും ഓർക്കുക എട്ടു കൊല്ലത്തിനുശേഷം നിങ്ങൾ ഈ കാർ വിട്ടുകഴിഞ്ഞാൽ അത് എടുക്കുന്നയാൾക്ക് അതൊരു ബുദ്ധിമുട്ട് ആകാനുള്ള ചാൻസും ഇല്ലാതില്ല. ഏതെങ്കിലും രീതിയിൽ ബാറ്ററി കംപ്ലൈന്റ്റ് വന്നാൽ കാറിൻറെ പകുതി പൈസ എങ്കിലും ആകും പുതിയ രീതിയിലുള്ള ബാറ്ററി വയ്ക്കുവാൻ. അപ്പോൾ കാറിൻറെ യൂസ്ഡ് കാർ മാർക്കറ്റിൽ ഒരുപക്ഷേ ഇതിൻറെ വില എത്രത്തോളം കീഴോട്ട് പോകുമെന്ന് ഇപ്പോൾ പറയാറായിട്ടില്ല. അതുകൊണ്ട് ഒരു ഇലക്ട്രിക് കാർ വാങ്ങിയാൽ നമ്മൾ തന്നെ ബാറ്ററി ചെയ്ഞ്ച് ചെയ്ത് ഉപയോഗിക്കുന്നതിനെ പറ്റി ചിന്തിക്കണം. അപ്പോ ഇലക്ട്രിക് കാറുകൾക്ക് പെട്രോൾ അല്ലെങ്കിൽ ഡീസൽ കാറുകളും ആയിട്ട് കമ്പയർ ചെയ്യുമ്പോൾ ഇതൊരു വലിയ disadvantage ആണ്. 
പിന്നെ മറ്റൊരു പ്രധാനപ്പെട്ട സവിശേഷതയുള്ളത് അതായത് ഇലക്ട്രിക്ക് കാറിനു nature friendly ആണ്. സത്യത്തിൽ ഒരു ഇലക്ട്രിക് വാഹനം ഉപയോഗിക്കുമ്പോൾ യാതൊരു മലിനീകരണവും ഉണ്ടാകുന്നില്ല.

ഈ ബ്ലോഗിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും എൻറെ വീക്ഷണത്തിൽ എനിക്ക് തോന്നിയ കാര്യങ്ങളാണ്. അതുകൊണ്ട് ഇലക്ട്രിക് കാർ എടുക്കണോ വേണ്ടയോ എന്നത് അവരവരുടെ തീരുമാനങ്ങളാണ്.
ഇനി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ചില അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, ചിന്തകളും ഞാനിവിടെ താഴെ വായനക്കാർക്ക് വേണ്ടി പങ്കുവയ്ക്കുന്നു👇

I am thinking to ship my Tiage EV car from Patna to Hyderabad using Agarwal Packers and Movers, any suggestion?

അടുത്തത് 👇
1--Drive ചെയുമ്പോൾ ആരെങ്കിലും വിളിച്ചാൽ recoment ചെയ്യും

 2 :വഴിയിലായി സർവീസ് സെന്ററിൽ 3,4 ദിവസം കിടക്കുമ്പോൾ ആരെങ്കിലും വിളിച്ചാൽ RECOMEND ചെയ്യില്ല

അടുത്തത് 
ഞാനും happy ആണ് 6 month 8000km റേഞ്ച് ac ഇട്ടാൽ 180 വരെ ഒള്ളു 😞അല്ലെങ്കിൽ 200+ഉണ്ട് മറ്റു പ്രശ്നം ഒന്നും ഇല്ല, ഏകദേശം 350 ഒറ്റ ട്രിപ്പിൽ പോയിട്ടുണ്ട്

അടുത്തത് 
2024 tiago കുഴപ്പമില്ല എന്ന് എല്ലാരും പറയുന്നു

അടുത്തത് 
2023 മാർച്ച്‌ മോഡൽ.. No issue till now...
ചാർജ് ചെയ്യുന്ന ഭാഗത്തെ എന്തോ സാധനം കംപ്ലയിന്റ് ആയി... Replaced...
With compensation

അടുത്തത് 
എനിക്കിതുവരെ അങ്ങനെ പ്രശ്നമൊന്നുമുണ്ടായില്ല.. ac cooling issue കാണിക്കാൻ ഇന്ന് സർവിസ് സെന്റര് ൽ വന്നതാ.. ഇന്നലെ മുതൽ motor high temp. Alert.. ഇന്നലെ കുറച്ച വെള്ളമുള്ള സ്ഥലതകൂടി പോയിരുന്നു.. ഇനി ഇടക്കിടെ ഇങ്ങനെ ഓരോ പ്രശ്നം വരുമൊന്നറിയില്ല

അടുത്തത് 
അപ്പോൾ ഈ മുകളിൽ കണ്ട പിക്ചർ ഉണ്ടല്ലോ അത് വോട്ട് ചെയ്തതാണ്. ഈ പിക്ചർ ടാറ്റ ടിയാഗോയുടെ ഒരു ഗ്രൂപ്പിലെ ആണ്. ഇലക്ട്രിക് വണ്ടി ഉപയോഗിച്ച എല്ലാവരും പറയുന്നത് ഒരിക്കൽ നിങ്ങൾ ഇലക്ട്രിക് വണ്ടി ഉപയോഗിച്ചാൽ അത്രയും സുഖം വേറെ ഒരു വണ്ടിയിലും കിട്ടില്ല എന്ന് ആണ് അതൊക്കെ ശരിയാണ് അതിനൊന്നും നമ്മൾ യാതൊരു എതിർപ്പും പറയുന്നില്ല പക്ഷേ സ്വന്തം കയ്യിൽ കാശുണ്ടെങ്കിൽ മാത്രം കാശുകൊടുത്ത് ഒരു ഇലക്ട്രിക് വണ്ടി വാങ്ങുക. വാറണ്ടി പീരിയഡ് കഴിഞ്ഞ ശഷം
 അതും മുൻകൂട്ടി കണ്ടിട്ട് വണ്ടി വാങ്ങുക.

ഞാനിവിടെ tata tiago യുടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലോട്ടുള്ള ഒരു ലിങ്ക് ഇവിടെ കൊടുക്കുന്നു ആഗ്രഹമുള്ളവർ അതായത് വണ്ടി എടുക്കാൻ ആഗ്രഹമുള്ളവർ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്ത് നിങ്ങളുടെ സംശയം എല്ലാം ഈ ഗ്രൂപ്പിൽ ചോദിച്ച് അറിഞ്ഞ് മനസ്സിലാക്കി വണ്ടി എടുക്കുക. ബാക്കിയെല്ലാം ഇത് വായിച്ചവരുടെ ഇഷ്ടം. 



Other Subjects 👇

രണ്ട് ലക്ഷത്തിന്റെ ഇലക്ട്രിക് കാർ ഇറങ്ങുന്നു 

ബജാജ് ഇലക്ട്രിക് സ്കൂട്ടറും കിട്ടിയ ചെറിയ പണികളും വണ്ടി എടുക്കുന്നതിനു മുൻപ് ഒന്ന് വായിച്ചു നോക്കുക. Link👇

Bajaj chetak electric scooter. വണ്ടി അടിപൊളിയാണ് പക്ഷേ ചില പോരായ്മകൾ ഉണ്ട്.  പെട്രോൾ വണ്ടിയെക്കാൾ ഭേദമാണ്

ആരൊക്കെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങണം അല്ലെങ്കിൽ ആർക്കൊക്കെ വാങ്ങാം

A Street Puppy Named Chikkoo Finds a Home ( True Story based on real events )

നാടൻ നയ്കുട്ടിയെ വളർത്തിയ ഞാൻ.. My experience..Love Dogs

എങ്ങനെയെങ്കിലും എൻ്റെ ഭർത്താവിനെ രക്ഷിക്കണേ, ഭാര്യ..

Back to Home Page



WhatsApp Link  👍

അഭിപ്രായങ്ങള്‍